Movlog

Kerala

ടോൾ പ്ലാസയിൽ ഇളവ് പ്രഖ്യാപിച്ചു കമ്പനി ! സൗജന്യ പാസ് ആർക്കൊക്കെ ലഭിക്കും ?ഇന്നു മുതൽ അപേക്ഷിക്കാം

ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഫാസ്റ്റാഗ് ഉള്ള എല്ലാ സ്വകാര്യ വാഹനങ്ങൾക്കും സൗജന്യ പാസ്. കരാർ കമ്പനിയായ ജി ഐ പി എൽ ആണ് സൗജന്യപാസ് നൽകുമെന്ന് അറിയിച്ചത്. ടോൾ പ്ലാസകളിൽ ഡിജിറ്റൽ വല്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്റ്റാഗ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. ജനുവരി ഒന്നു മുതൽ നടപ്പിലാക്കേനേടിയിരുന്ന പദ്ധതി കോവിഡ് പ്രതിസന്ധി മൂലം നീട്ടിവെക്കുകയായിരുന്നു. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ ഉൾപ്പെട്ട കാർ, ജീപ്പ് പോലുള്ള വാഹനങ്ങൾക്ക് ആണ് സൗജന്യ പാസ് നൽകി വരുന്നത്. ഇതുവരെ സൗജന്യ സ്മാർട്ട് കാർഡ് ഉണ്ടായിരുന്നവർക്ക് മാത്രമാണ് സൗജന്യ ഫാസ്റ്റാഗിലേക്ക് മാറാൻ അവസരം ലഭിച്ചിരുന്നത്. ഇന്നുമുതൽ ഈ പരിധിയിൽ ഉൾപ്പെട്ട എല്ലാ വാഹനങ്ങൾക്കും ടോൾ പ്ലാസയിൽ എത്തി സൗജന്യപാസിനു അപേക്ഷിക്കാവുന്നതാണ്.

ഇന്നു മുതൽ സൗജന്യ ഫാസ്റ്റാഗ് കൗണ്ടറിൽ പുതിയ ടാഗും നൽകും. മാർച്ച് 10 വരെ തദ്ദേശീയരുടെ ഫാസ്റ്റാഗ് സൗജന്യമാക്കൽ തുടരുമെന്നും സി ഒ ഓ എ വി സൂരജ് അറിയിച്ചു. ഒരു മാസം യാത്ര ചെയ്യുന്ന പ്രാദേശിക വാഹനങ്ങളുടെ ടോൾ തുകയും പലിശയും സംസ്ഥാന സർക്കാർ കമ്പനിയുടെ ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും എന്ന ധാരണയിലാണ് പുതിയ തീരുമാനം. തദ്ദേശീയരുടെ യാത്രാ സൗകര്യത്തിനായി 120 കോടി രൂപയാണ് സർക്കാർ ടോൾ കരാർ കമ്പനിക്ക് കൈമാറുന്നത്.

സംസ്ഥാന സർക്കാരും ടോൾ കരാർ കമ്പനിയും 2011ൽ ആയിരുന്നു തദ്ദേശീയ വാഹനങ്ങൾക്ക് ആനുകൂല്യം നൽകിയിരുന്നത്. ഈ ധാരണ പ്രകാരമുള്ള ആനുകൂല്യം 2018 ഏപ്രിൽ നിർത്തിയിരുന്നു. ഇന്ത്യ മുഴുവനും ഫാസ്റ്റാഗ് നടപ്പാക്കുന്നതിന് ഭാഗമായി സ്മാർട്ട് കാർഡുകൾ നിർത്തിയതോടെ പുതിയ സൗജന്യ സ്മാർട്ട് കാർഡുകൾ അനുവദിക്കാതെയായി. ഈ സാഹചര്യത്തിൽ ടോൾ പ്ലാസയ്ക്ക് സമീപമുള്ള പുതിയ വാഹന ഉടമകൾ പ്രതിമാസം 150 രൂപ നൽകിയാണ് യാത്ര ചെയ്യുന്നത്. ഇപ്പോൾ സൗജന്യ സ്മാർട്ട് കാർഡ് ഉള്ളവരെ സൗജന്യ ഫാസ്റ്റാഗിലേക്ക് മാറ്റുന്നതും തുടരുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top