Movlog

Faith

കേരളത്തിൽ രണ്ടിടത്ത് പക്ഷി പനി സ്ഥിതീകരിച്ചു ! മനുഷ്യരിലേക്ക് വളരെ വേഗം പകരാൻ സാധ്യത – 48000 പക്ഷികളെ കൊല്ലേണ്ടി വരും എന്ന് കണക്ക് കൂട്ടൽ

കേരളത്തിൽ പക്ഷിപ്പനി സ്ഥിതീകരിച്ചു. രണ്ടു ജില്ലകളിലാണ് പണി ഇപ്പോൾ എത്തിയിരിക്കുന്നത്. സൂക്ഷിച്ചില്ലെങ്കിൽ വൈറസ് നു വ്യതിയാനം സംഭവിച്ചു മനുഷ്യരിലേക്കും വളരെ വേഗം പടരുമെന്നാണ് ഭയക്കുന്നത്. അതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു, ആലപ്പുഴ കുട്ടനാട് മേഖലയിലും കോട്ടയം നീണ്ടുർ മേഖലയിലുമാണ് ഇപ്പോൾ പനി പടർന്നു പിടിക്കുന്നത്. H-5-N-8 എന്ന വൈറസ് ആണ് ഇപ്പോൾ സ്ഥിതീകരിച്ചിരിക്കുന്നത്. രണ്ടു ജില്ലകളിലും കൂട്ടത്തോടെ പക്ഷികളും തറക്കൂട്ടവും ചത്തു വീണിരുന്നു. ഇതോടെയാണ് വൈറസ് കണ്ടെത്താൻ സാധിച്ചത്. പന്ത്രണ്ടായിരം താറാവുകൾ ചത്തതായി ആണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് ഇത് എത്തും എന്നാണ് സൂചന.

ഈ സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചു കളക്ടർമാർ ഉടൻ നടപടികളിലേക്ക് കടക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന പ്രശ്നം കർഷകർക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടമാണ്. അതിന് സർക്കാർ തലത്തിൽ നിന്നും കൃത്യമായ നഷ്ടപരിഹാരം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. 48000 പക്ഷികളെ കൊല്ലേണ്ടി വരും എന്നാണ് കണക്ക് കൂട്ടൽ. ജാഗ്രത പാലിക്കണം എന്നും പനിയുടെ സാഹചര്യത്തിൽ ഇറച്ചിക്ക് വില കുറയുകയും ഇതുമൂലം കൂടുതൽ ആളുകൾ കൂട്ടത്തോടെ വന്നു വാങ്ങി സൂക്ഷിക്കുന്നതും കണ്ടു വരുന്ന ഒരു പ്രവണത ആണ്. ഇങ്ങനെ ചെയ്യുന്നത് മൂലം മറ്റു അസൂഖങ്ങളും വരാറുള്ളത് പതിവാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top