Movlog

Kerala

എല്ലാം തകരാൻ ഒരു നിമിഷം മതി – പ്രിയ താരത്തിന് ഇത് എന്ത് സംഭവിച്ചു എന്ന് ആലോചിച്ച് ആരാധകർ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര “പാടാത്ത പൈങ്കിളി” യിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം ആണ് സൂരജ്. മികച്ച റേറ്റിംഗോടെ മുന്നേറുന്ന പരമ്പര ആദ്യം മുതൽക്കേ പ്രേക്ഷകരുടെ ഇഷ്ട പരമ്പര ആയി മാറിയിരുന്നു.

പരമ്പര ആരംഭിച്ച ദിനം മുതൽക്ക് ദേവയെയും കൺമണിയെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ദേവയുടെ വീട്ടിൽ ഒരു വേലക്കാരിയായി ജോലി ചെയ്തിരുന്ന കണ്മണി അപ്രതീക്ഷിത സാഹചര്യത്തിൽ ദേവയുടെ വധു ആവുകയായിരുന്നു.

ഇവരുടെ പ്രണയവും തുടർന്നുണ്ടായ സംഭവവികാസങ്ങളും ആണ് പരമ്പരയിൽ കാണിക്കുന്നത്. നിരവധി ഫാൻ പേജുകൾ ആണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. പ്രണയവും, കുടുംബ ബന്ധങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും തർക്കങ്ങളുടെയും കഥപറയുന്ന “പാടാത്ത പൈങ്കിളി” റേറ്റിംഗ് ചാർട്ടിൽ സ്ഥിരം സാന്നിധ്യമാണ്. ദേവയായി പരമ്പരയിൽ എത്തിയത് നടൻ സൂരജ് ആയിരുന്നു, കണ്മണി ആയി മനീഷയും. മികച്ച പ്രകടനമാണ് ദേവയായി എത്തിയ സൂരജ് പരമ്പരയിൽ കാഴ്ചവെച്ചത്.

ഇതിനിടയിൽ ദേവ എന്ന കഥാപാത്രമായി എത്തിയ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറിയത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരമ്പരയിൽ നിന്നും പിന്മാറുക അല്ലാതെ മറ്റൊരു മാർഗം സൂരജിന് ഇല്ലായിരുന്നു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. സൂരജിന് പകരം മറ്റൊരു താരമാണ് പിന്നീട് ദേവയായി എത്തിയത്. സൂരജിന്റെ മുഖ സാദൃശ്യമുള്ളതിനാൽ ആരാധകർ പുതിയ ദേവിയെ സ്വീകരിച്ചു.

എന്നാൽ സൂരജിനെ തിരിച്ചു കൊണ്ടു വരണം എന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ വഴിയരികിൽ കിടക്കുന്ന യാചകർക്ക് ഒപ്പം ഇരിക്കുന്ന നടൻ സൂരജിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. എല്ലാ മനുഷ്യരും ജനിക്കുമ്പോൾ ഒരു പോലെയാണെന്നും അവരുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും ആണ് അവരുടെ സ്റ്റാറ്റസ് നിർണയിക്കുന്നതെന്നും സൂരജ് പറയുന്നു.

ഇത് ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് ഒരിക്കലും കരുതരുത് എന്നും താരം പ്രത്യേകം പറയുന്നു. പണം, പദവി, സൗന്ദര്യം എന്നിവ ഉള്ളതുകൊണ്ട് നമുക്ക് മുകളിൽ നിൽക്കുന്നവരെ ആവശ്യത്തിലധികം ചിന്തിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യർ പലപ്പോഴും നമുക്ക് താഴെയുള്ളവരെ കുറിച്ച് ചിന്തിക്കാറില്ല. നിസ്സഹായരും നിരാലംബരുമായ അവരെ പുച്ഛത്തോടെ ആണ് പലരും നോക്കി കാണുന്നത്. എല്ലാ മനുഷ്യരും ഒരു പോലെയാണ് ജനിക്കുന്നത്. ജനിച്ചതിന് ശേഷമുള്ള അവരുടെസാഹചര്യങ്ങളാണ് അവന്റെ സ്റ്റാറ്റസ് തീരുമാനിക്കുന്നത്.

അത്യാവശ്യം കഴിക്കാവുന്ന, ഭക്ഷണം ധരിക്കുന്ന ആളുകൾക്ക് ഒരിക്കലും അവരുടെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കുകയില്ല. അവിടെയിരുന്ന് അവരിലൊരാൾ ആകുമ്പോൾ മാത്രമേ അത് അനുഭവിക്കാൻ കഴിയുകയുള്ളൂ. അപ്പോൾ മനസ്സിലാകും നമ്മളെയൊക്കെ ദൈവം എത്ര ഉയരത്തിലാണ് നിർത്തിയിരിക്കുന്നത് എന്ന്. ഇന്നും ഭിക്ഷ യാചിക്കാൻ അമ്പലങ്ങളുടെയും പള്ളികളുടെയും മുന്നിൽ ഒരുപാട് ആളുകൾ നിൽക്കാറുണ്ട്. പല മതങ്ങളും അന്നദാനം നടത്തുകയും ലക്ഷങ്ങൾ മുടക്കി പൂജകർമങ്ങളിൽ ചെയ്യുന്നു.

എന്നാൽ ഇതിനേക്കാളെല്ലാം പുണ്യം വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുമ്പോൾ ലഭിക്കുന്നു. മനസ്സില്ലാമനസ്സോടെയും വെറുപ്പോടെയും ചില്ലറ പൈസയും അധികം വിലയില്ലാത്ത നോട്ടുകളും അവർക്ക് നേരെ വലിച്ചെറിയുമ്പോൾ നാളെ ഈ അവസ്ഥ ഒരുപക്ഷേ നമുക്കും സംഭവിക്കും എന്ന് ഓർക്കുക. ഭിക്ഷ യാചിച്ച് പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്ന് പറയുന്നതിന്റെ അർത്ഥം ഇവിടെ ഇരിക്കുമ്പോൾ മനസ്സിലാകും. ശബരിമലയ്ക്ക് പോകാൻ വേണ്ടി മാലയിട്ടപ്പോൾ പോകുന്ന വഴി ഒരു അമ്പലം സന്ദർശിച്ചതിനിടയിൽ ആ പറഞ്ഞതിന് അർത്ഥം മനസ്സിലാക്കാം എന്ന് കരുതി സൂരജ് ഭിക്ഷക്കാർക്ക് ഒപ്പം ഇരുന്നതാണ്.

പബ്ലിസിറ്റി സ്റ്റണ്ട് ആയിട്ട് മാത്രമായിരിക്കും പലരും ഇത് കാണുന്നത്. നമുക്കു മുന്നിൽ ഒരു ചിത്രം ഇങ്ങനെ വന്നാൽ എല്ലാവരും അങ്ങനെ തന്നെയാണ് കരുതുക. എന്നാൽ മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ, രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ എന്ന പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ പ്രശസ്തമായ വരികൾ എന്നും എല്ലാവരുടെയും മനസ്സിൽ ഉണ്ടാകട്ടെ എന്ന് സൂരജ് തന്റെ കുറിപ്പിലൂടെ പങ്കുവെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top