Movlog

Kerala

കളഞ്ഞു കിട്ടിയ പേഴ്‌സ് നോക്കിയപ്പോൾ ഒന്നും ഇല്ല – ഉടമസ്ഥൻ ആണെങ്കിൽ എടുക്കാനും താൽപ്പര്യം ഇല്ല ! എന്നാൽ അരിച്ചു പെറുക്കിയപ്പോൾ കിട്ടിയത് കണ്ടു

തൃശ്ശൂർ സിറ്റി പോ ലീ സി ന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ലോക് ഡൗൺ കാലത്ത് കളഞ്ഞുകിട്ടിയ ഒരു പേഴ്സ് യുവാവ് പോ ലീ സി നെ ഏൽപ്പിച്ച വാർത്തയാണ് ശ്രദ്ധേയമാകുന്നത്. പഴകിയ പഴ്‌സ് ആയിരുന്നു ലഭിച്ചത്. അതിലുണ്ടായിരുന്ന സത്യവാങ്മൂലം വെച്ചുള്ള വിലാസം നോക്കി ഉടമയെ പോ ലീ സ് വിളിച്ച് വിവരമറിയിച്ചു. അതിനുള്ളിൽ കാര്യമായി ഒന്നും ഇല്ലാത്തതുകൊണ്ട് ആണ് ഉടമ പേഴ്സ് തിരയാൻ മടിച്ചത് എന്ന് ഉടമ പറഞ്ഞു.

എന്നാൽ പേഴ്സ് തുറന്നു നോക്കിയപ്പോൾ പോ. ലീസ് ഞെട്ടി. വിലപിടിപ്പുള്ള ഒരു വസ്തു ഉണ്ടായിരുന്നു അതിനകത്ത്. തൃശ്ശൂരിലെ ജ്വല്ലറി ഉടമയുടെ ആയിരുന്നു ആ പേഴ്സ്. കാര്യങ്ങൾ തിരക്കി പോ ലീ സ് ഉടമയ്ക്ക് ആ പേഴ്സ് തിരികെ നൽകി. ഈ സംഭവങ്ങൾ വിവരിച്ചു തൃശൂർ പോ ലീ സ് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ഒരു സത്യവാങ്മൂലം അപാരത എന്ന തലക്കെട്ടോടെയാണ് തൃശ്ശൂർ പോ ലീ സ് കുറിപ്പ് പങ്കുവെച്ചത്.

തൃശ്ശൂർ കിഴക്കേകോട്ട ജംഗ്ഷനിൽ വാഹനപരിശോധന ഡ്യൂട്ടിയിലായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യൂസഫും പോ ലീ സ് ഉദ്യോഗസ്ഥരായ അജിത്, വൈശാഖ് എന്നിവരും. ഡ്യൂട്ടി ചെയ്യുമ്പോഴായിരുന്നു ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തെത്തിയത്. വഴിയോരത്ത് നിന്നും കളഞ്ഞു കിട്ടിയതാണ് എന്ന് പറഞ്ഞ് ഒരു പേഴ്സ് പോ ലീ സു കാ ർ ക്ക് നീട്ടുകയായിരുന്നു. മഴനനഞ്ഞ നിലയിൽ പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു പേഴ്സ് അയാൾ പോ ലീ സു കാ ർക്ക് നേരെ നീട്ടി.

യൂസഫ് അത് വാങ്ങി പേഴ്സ് പോ ലീ സി നെ ഏൽപ്പിച്ച യുവാവിന്റെ പേരും വിലാസവും കുറിച്ചു. എന്നിട്ട് അയാളെ പറഞ്ഞ് അയച്ചു. പോ ലീ സ് ഉദ്യോഗസ്ഥൻ പേഴ്സ് വിശദമായി പ രിശോധിച്ചു. അതിനുള്ളിൽ നിന്നും നനഞ്ഞു കീറിയ ഒരു കടലാസ് ലഭിക്കുകയുണ്ടായി. അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ പോ ലീ സ് പരിശോധനയ്ക്ക് കാണിക്കേണ്ട സത്യവാങ്മൂലം ആയിരുന്നു അത്. അതിൽ പേഴ്സിന്റെ ഉടമയുടെ വിലാസവും ഫോൺ നമ്പറും ഉണ്ടായിരുന്നു.

പോ ലീ സ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ ആ മൊബൈൽ നമ്പറിൽ വിളിച്ചു. സനിൽ ജോർജിന്റേതായിരുന്നു ആ പേഴ്‌സ്. പഴയ പേഴ്‌സ് ആയതുകൊണ്ട് കളഞ്ഞു പോയപ്പോൾ അന്വേഷിച്ചില്ല എന്നായിരുന്നു പൊ ലീ സി ന് സനിൽ നൽകിയ മറുപടി. കിഴക്കേക്കോട്ടയിലെ പോ ലീ സ് ഡ്യൂട്ടി പോയിന്റിൽ പേഴ്സ് കിട്ടിയിട്ടുണ്ടെന്നും തിരിച്ചറിയൽ രേഖയുമായി വന്നു പേഴ്‌സ് എടുക്കാം എന്നും പോ ലീ സ് പറഞ്ഞു. പിന്നെ വരാം എന്നു പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.

വീണ്ടും പേഴ്സ് വിശദമായി പരിശോധിച്ചപ്പോൾ ആയിരുന്നു പേഴ്‌സിന് ഉള്ളിൽ കട്ടിയുള്ള ഒരു വസ്തു കണ്ടു കിട്ടിയത്. അത് തുറന്നു പുറത്തെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ കാണിച്ചു. യൂസഫിന്റെ കൂടെയുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥനായ അജിത്ത് ഇതിനുമുമ്പ് സ്വർണാഭരണ നിർമ്മാണ ബിസിനസിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇത് സ്വർണമാണെന്ന് അജിത്ത് പറഞ്ഞു. സ്വർണാഭരണങ്ങൾഉരുക്കിയ തനി തങ്കം ആയിരുന്നു അത്.

ഏകദേശം 40 ഗ്രാം തൂക്കമുള്ള തങ്കമായിരുന്നു അത്. ഇപ്പോഴത്തെ മാർക്കറ്റ് വിലയിൽ ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപയുള്ള സാധനം. ഇതോടെ യൂസഫ് വീണ്ടും സെലിനെ വിളിച്ച് ഉടൻ തന്നെ എത്തണം എന്ന് പറഞ്ഞു. ഇതു പറഞ്ഞതും അൽപസമയത്തിനകം മോട്ടോർ സൈക്കിളിൽ അയാൾ എത്തി. പേരും വിലാസവും സത്യവാങ്മൂലത്തിൽ ഉള്ളത് പോലെയാണെന്ന് മനസ്സിലാക്കിയപ്പോൾ ജോലി എന്താണെന്ന് പോ ലീ സ് ഉദ്യോഗസ്ഥൻ ചോദിച്ചു.

തൃശ്ശൂരിൽ സ്വർണകച്ചവടം ആണെന്നും ജ്യോതിഷരത്നം എന്ന പേരിൽ ഒരു ജ്വല്ലറി നടത്തുകയാണ് എന്ന് സനിൽ ജോർജ് പറഞ്ഞു. ലോക്ക് ഡൗൺ കാരണം എല്ലാം അടഞ്ഞു കിടക്കുകയാണ് എന്നും അയാൾ പറഞ്ഞു. പേഴ്സിൽ എന്തെങ്കിലും സൂക്ഷിച്ചിരുന്നോ എന്ന് പോ ലീ സ് ചോദിച്ചു. കാര്യമായി ഒന്നും ഇല്ലാത്തതുകൊണ്ടാണ് പേഴ്സ് തിരികെ അന്വേഷിക്കാഞ്ഞത് എന്ന് സനിൽ ജോർജ് പറഞ്ഞു. ഒന്നുകൂടി ആലോചിച്ചു നോക്കാൻ പോ ലീ സ് പറഞ്ഞു.

സനിൽ ഒന്നുകൂടി ആലോചിച്ചപ്പോൾ ജ്വല്ലറി ഷോപ്പിലെ സ്വർണ്ണം ഉരുക്കിയിട്ടുള്ള തനി തങ്കം സൂക്ഷിച്ചിട്ടുണ്ട് എന്ന ഓര്മ വന്നത്. ഇപ്പോഴാണ് അതിനെക്കുറിച്ച് ഓർമ്മ വന്നത് എന്ന് അയാൾ പറഞ്ഞു. ഇതിനോടകം പൊ ലീ സ് ഉദ്യോഗസ്ഥർ അയാളുടെ വീട്ടിൽ വിളിച്ച് അന്വേഷിച്ചു. വിശദീകരണം തൃപ്തികരമാണെന്ന് തോന്നിയപ്പോൾ പേഴ്‌സും അതിനുള്ളിലെ സ്വർണവും അയാളുടേതാണ് എന്ന് പോ ലീ സു കാ ർ അന്വേഷിച്ചു ഉറപ്പിച്ചു.

തുടർന്ന് യൂസഫ് ഈസ്റ്റ് പോ ലീ സ് കമ്മീഷണറിനെ വിളിച്ച് അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി സ്വർണ്ണം അടങ്ങിയ പേഴ്‌സ് ഉടമയായ സനിൽ ജോർജിന് കൈമാറുകയും ചെയ്തു. സനിൽ ജോർജിന്റെ സത്യവാങ്മൂലം അപാരത ഇവിടെ അവസാനിക്കുന്നു. പോ ലീ സ് ഉദ്യോഗസ്ഥരുടെ കാവൽ ഇവിടെ തീരുന്നില്ല. യൂസഫിനെ പോലെയുള്ള ആയിരക്കണക്കിന് പോ ലീ സു കാ രാണ് നമുക്ക് കാവൽ നിൽക്കുന്നത്. അവർക്ക് തൃശ്ശൂർ സിറ്റി പോ ലീ സി ന്റെ അഭിനന്ദനങ്ങൾ എന്നായിരുന്നു കുറുപ്പിന്റെ പൂർണരൂപം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top