Movlog

Uncategorized

അവന്റെ അമിത ചുംബനം ഞാൻ അത് വാങ്ങേണ്ടി വരുമെന്ന് വിചാരിച്ചു ! വെളിപ്പെടുത്തലുമായി താരം

ബോളിവുഡ് സിനിമയിലെ ചുംബന നായകനെന്നാണ് ഇമ്രാൻ ഹാഷ്മിയെ വിശേഷിപ്പിക്കുന്നത്. 2002ൽ “റാസ്‌” എന്ന ചിത്രത്തിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ ഇമ്രാൻ ഹാഷ്മി 2004ലാണ് ഒരു നടനായി ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.

“മർഡർ”, “ആഷിക് ബനായ ആപ്നേ”, “കലിയുഗ”, “ഗ്യാങ്സ്റ്റർ”, “ഹാമാരി മാധുരി കഹാനി”, “ദിർട്ടി പിക്ച്ചർ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു താരം തിളങ്ങിയത്.2003ൽ “ഫുട്പാത്ത്” എന്ന ചിത്രത്തിലൂടെയാണ് ഇമ്രാൻ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ ഇമ്രാനൊടൊപ്പം ചുംബന രംഗങ്ങളിപ്പോൾ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നർഗീസ് ഫക്രി.

നർഗീസ് ഫക്രിയും ഇമ്രാൻ ഹാഷ്മിയും ഒന്നിച്ച ചിത്രമായിരുന്നു “അസർ”. ഈ ചിത്രത്തിലെ ചുംബന രംഗം ആയി ബന്ധപ്പെട്ട് താരം പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരുപാട് ആരാധികമാർ ഇമ്രാൻ ഹാഷ്മി ചുംബിക്കുന്നത് പോലെ ഒരു കാമുകനെ കിട്ടണം എന്ന് പറയാറുണ്ട്.

എന്നാൽ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നർഗീസ് ഫക്രി. “അസർ” എന്ന ചിത്രത്തിൽ “ബോള് ദോ ന സര”എന്ന ഗാനം ചിത്രീകരണത്തെ കുറിച്ച് നർഗീസും ഇമ്രാനും ഇതിനുമുമ്പും തുറന്നു സംസാരിച്ചിട്ടുണ്ട്. സിനിമയിൽ അഞ്ചുതവണ ഇമ്രാൻ ആഷ്മി നർഗീസിനെ ചുംബിക്കുന്നുണ്ട്. അതുകൊണ്ട് കൂടുതൽ പ്രതിഫലം ചോദിക്കണമെന്ന് ആലോചിച്ചിരുന്നു എന്ന് താരം തുറന്നുപറഞ്ഞു. കാരണം ചിത്രത്തിന്റെ കരാറിൽ ചുംബന രംഗങ്ങളെ കുറിച്ച് പരാമർശിച്ചിട്ടില്ലായിരുന്നു.

സെറ്റിൽ എത്തിയപ്പോഴായിരുന്നു ഇക്കാര്യം അറിഞ്ഞത്. അതുകൊണ്ട് കൂടുതൽ പ്രതിഫലം ചോദിക്കണമെന്ന് ചിന്തിച്ചിരുന്നു. എന്നാൽ ഇമ്രാൻ ഹാഷ്മി ആ രംഗങ്ങളെല്ലാം ആസ്വദിക്കുകയായിരുന്നു എന്ന് നർഗീസ് കുറ്റപ്പെടുത്തി. ഇതേ കുറിച്ച് ഒന്നും അറിയില്ല എന്ന ഭാവത്തിലായിരുന്നു ഇമ്രാൻ ഹാഷ്മി തന്നോട് പറഞ്ഞത്. ഇമ്രാൻ ഒരു നുണയാണെന്നും ചുംബന രംഗങ്ങൾ എല്ലാം ആസ്വദിക്കുകയായിരുന്നു എന്നും നർഗീസ് കൂട്ടിച്ചേർത്തു.

ന്യൂയോർക്കിൽ ജനിച്ചു വളർന്ന നർഗീസ് ഫക്രി പതിനാറാം വയസ്സിലായിരുന്നു മോഡലിങ് കരിയർ ആരംഭിച്ചത്. കിംഗ്ഫിഷർ കലണ്ടറിൽ എത്തിയതോടെയാണ് പ്രശസ്ത സിനിമ സംവിധായകൻ ഇമത്യാസ് അലി നർഗീസിനെ ശ്രദ്ധിക്കുന്നത്. അങ്ങനെ ഇമിത്യാസിന്റെ “റോക്ക്സ്റ്റർ” എന്ന ചിത്രത്തിലേക്ക് അവസരം നൽകുകയായിരുന്നു. പിന്നീട് നിരവധി ബോളിവുഡ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. “സാഹസം” എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയിലേക്ക് ചുവടുവെച്ചു താരം.

അസർ എന്ന ചിത്രത്തിൽ പ്രശസ്ത ക്രിക്കറ്റ് താരം അസറുദീന്റെ ഭാര്യ സംഗീത ബിജ്‌ലാനി ആയി ആണ് താരം എത്തിയത്. ചിത്രത്തിന്റെ സെറ്റിൽ എത്തിയപ്പോൾ ആണ് ഇമ്രാൻ ഹാഷ്മിയെ സീരിയൽ കിസ്സർ എന്നാണ് വിശേഷിപ്പിക്കുന്നത് എന്ന് താരം അറിയുന്നത്. പലപ്പോഴും ചുംബന രംഗങ്ങളിൽ യാതൊരു പ്രശ്‌നവും ഇല്ലാതെയും അവർ റീടേക്ക് എടുത്തു കൊണ്ടേയിരുന്നു .ഒരു സമയത്ത് അതിനു വിഷമവും ദേഷ്യവും തോന്നിയെന്ന് തുറന്നു പറയുകയാണ് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top