Movlog

Faith

തനിക്ക് കിട്ടേണ്ട സ്നേഹവും തലോടലും മറ്റുള്ള 8 പേരിലേക്ക് പോകുന്നത് സഹിക്കാതെ ആർതറിന്റെ ഒമ്പത് ഭാര്യമാരിൽ ഒരാൾ വിവാഹമോചനം തേടി

ബഹുഭാര്യത്വം പല ഇടങ്ങളിലും നിയമവിരുദ്ധമാണെങ്കിൽ പോലും ഒരുപാട് ഭാര്യമാരുള്ള പുരുഷന്മാരുടെ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. ഭാര്യമാരുമായി സന്തോഷത്തോടെ ഒരേ വീട്ടിൽ തന്നെ കഴിയുന്ന ഇവരുടെ ജീവിതകഥ വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. കേരളത്തിൽ രണ്ടു ഭാര്യമാരുമായി സന്തോഷകരമായ ബഷീർ ബാഷി മലയാളികൾക്ക് ഏറെ സുപരിചിതനാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം ഇവരുടെ സ്വന്തം യൂട്യൂബ് ചാനൽ വഴി നമ്മൾ അറിയാറുമുണ്ട്.

ഇപ്പോഴിതാ ഒമ്പത്‌ സ്ത്രീകളെ വിവാഹം കഴിച്ച ബ്രസീലിയൻ മോഡൽ ആർതർ ഉർസോയയുടെ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒമ്പത് പേരിൽ ഒരു ഭാര്യ ആർത്തറിനെ ഉപേക്ഷിച്ച് പോയതോടെ പുതിയൊരു ആഗ്രഹത്തിന് പിന്നാലെയാണ് അദ്ദേഹം. ഭാര്യ പിണങ്ങി പോയെന്ന് കരുതി വിഷമിച്ചിരിക്കാൻ ഒന്നും ആർതർ തയ്യാറല്ല. പകരം രണ്ടു പേരെ കൂടി വിവാഹം കഴിക്കണമെന്നാണ് ആർതറിന്റെ എന്റെ പുതിയ ആഗ്രഹം.

അഗത എന്ന ഭാര്യയാണ് ആർതറും ആയുള്ള വിവാഹ ബന്ധം എന്നന്നേക്കുമായി വേർപെടുത്തി പോയത്. തന്റെ പങ്കാളിയെ തനിക്ക് മാത്രം വേണമെന്നും ആർക്കും പങ്കു വെക്കാൻ ആഗ്രഹമില്ലാത്തത് കാരണം ആണ് അഗത വിവാഹമോചനത്തിനു തയ്യാറായത്. അഗതയുടെ വേർപാട് പക്ഷെ ഭർത്താവിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. ഉപേക്ഷിച്ചു പോയ ഭാര്യയ്ക്ക് പിന്നാലെ പോകാനോ വിവാഹ മോചനത്തിൽ നിന്നും പിന്മാറാനോ ശ്രമിക്കാതെ വീണ്ടും രണ്ടു വിവാഹങ്ങൾ കൂടി കഴിക്കാൻ ആണ് ആർതറിന്റെ പദ്ധതി.

സ്നേഹം പരസ്പരം പങ്കിടേണ്ടതാണ് എന്നാണ് ആർതറിന്റെ നിലപാട്. എന്തന്നാൽ ആഗതയാകട്ടെ ഭർത്താവിനെ തനിക്ക് മാത്രം വേണം എന്നും സ്വന്തമാക്കാനും ആണ് ശ്രമിച്ചത്. ഓരോ ഭാര്യമാരോടും ആർതറിന് തുല്യ സ്നേഹം ആണ്. അവർക്ക് കൊടുക്കുന്ന സ്നേഹം കുറയാതിരിക്കാനും ശ്രദ്ധ പുലർത്താറുണ്ട് ആർതർ. എന്നാൽ തന്നെ ആർക്കും പങ്കു വെക്കാതെ സ്വന്തം ആക്കണമെന്ന അഗതയുടെ തീരുമാനം വിവേക രഹിതമാണെന്ന് ആർതർ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ആഗ്രഹങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു ഇനിയും രണ്ട് വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നതായി ആർതർ വെളിപ്പെടുത്തിയത്. കൂടാതെ ഓരോ ഭാര്യമാരിലും കുഞ്ഞുങ്ങൾ ഉണ്ടാവണം എന്ന് മറ്റൊരു ആഗ്രഹവും ആർതർ പ്രകടിപ്പിച്ചു. നിലവിൽ ഒരു കുഞ്ഞാണ് അദ്ദേഹത്തിനുള്ളത്. ലുവാന കസാക്കിയാണ് അര്ഥറിന്റെ ആദ്യ ഭാര്യ. കഴിഞ്ഞ ഒരു വർഷത്തിൽ ആണ് മറ്റ് എട്ടു പേരെയും ആർതർ വിവാഹം കഴിച്ചത്.

ബഹുഭാര്യത്വം നിയമപരമായി അംഗീകരിച്ചില്ലെങ്കിലും പ്രത്യേക പ്രതിജ്ഞയിലാണ് ബാക്കിയുള്ളവരെ ആർതർ ജീവിത സഖിയാക്കിയത്. പരസ്പരം സന്തോഷത്തോടെയും ബഹുമാനത്തോടെയും ആണ് എല്ലാവരും അദ്ദേഹത്തോടൊപ്പം കഴിയുന്നത്. ഇത് പോലെ ഒരുപാട് ആളുകൾ ആണ് ഭാര്യമാരുടെ സമ്മതത്തോടെ തന്നെ മറ്റു സ്ത്രീകളെയും വിവാഹം കഴിച്ച് സന്തോഷത്തോടെ ഒരു വീട്ടിൽ തന്നെ താമസിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top