Movlog

Health

ഡെൽറ്റയേക്കാൾ അഞ്ചിരട്ടി വേഗത്തിൽ പകരാൻ സാധ്യതയുള്ള ഒമിക്രോൺ ഇന്ത്യയിൽ സ്ഥിതീകരിച്ചു ! കേരളവും നിരീക്ഷണത്തിൽ

കഴിഞ്ഞ രണ്ടുവർഷമായി ലോകത്തെ അപ്പാടെ ബാധിച്ച മാറാവ്യാധി ജനജീവിതം തന്നെ അപ്പാടെ മാറ്റി മറിച് കഴിഞ്ഞു. ഒന്നര വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള ജനതയെ ഭീതിയിലാഴ്ത്തി കോവിഡ് 19 എന്ന മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച് പിന്നീട് ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ രണ്ടാം തരംഗം സൃഷ്ടിച്ചിരുന്നു.

ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കവർന്ന കൊറോണവൈറസിനെതിരെയുള്ള വാക്സിനേഷനുകൾ ലഭ്യമാണെങ്കിലും ഇപ്പോഴും വ്യാപിക്കുകയാണ് ഈ മഹാമാരി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതീക്ഷിച്ച രീതിയിൽ താഴേക്ക് എത്താത്തത് വീണ്ടും ആശങ്കകൾ ഉയർത്തുന്നു . ഇതോടൊപ്പം മൂന്നാം തരംഗത്തിന്റെ ഭീഷണിയും നമുക്ക് മുന്നിൽ ഉയരുന്നുണ്ട്.

ഒമിക്രോൺ ഭയപ്പെടേണ്ട, പക്ഷെ ഇവിടെ ഇത് വളരെ പെട്ടന്ന് ബാധിക്കുകയും, പടരുകയും ചെയ്യുന്നത് എന്നാൽ മാസ്ക് കൃത്യമായി ഉപയോഗിക്കാതെ അലക്ഷ്യമായി നടക്കുന്നവർ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട്. ഇവരെല്ലാം ഇതുപോലുള്ള വാർത്തകൾ കണ്ടെങ്കിലും പ്രോട്ടോകോൾ പാലിക്കുകയാണെങ്കിൽ ഭയപ്പെടേണ്ട സാഹചര്യം കുറയ്ക്കാൻ സാധിക്കും.

ഇപ്പോഴിതാ കോവിഡിന്റെ ഡെൽറ്റാ വകഭേദത്തെക്കാൾ കൂടുതൽ വേഗതയിൽ വളരുന്ന പുതിയ വകഭേദത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. സൗത്ത് ആഫ്രിക്കയിൽ നിന്നും ഒമിക്രോൺ എന്ന അതി വ്യാപന വൈറസ് ആണ് ലോകരാജ്യങ്ങളെ വളരെ വേഗം കീഴ്പെടുത്തുന്നത് . കഴിഞ്ഞ ഒരാഴ്ചയ്ക്കകം ഒരു ഡസണിലധികം രാജ്യങ്ങളിലാണ് ഈ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോൺ വകഭേദം ആഫ്രിക്കയിൽ നിന്നും ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തതെന്നും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

വാക്സിനുകളെ വെല്ലുന്ന ഒമിക്രോൺ വളരെ വേഗം പടരും എങ്കിലും ഗുരുതരമായ പ്രശ്നങ്ങൾ മനുഷ്യർക്ക് ബാധിച്ചിട്ടില്ല എന്നത് തന്നെയാണ് അറിയാൻ സാധിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 2 ഒമിക്രോൺ പോസിറ്റീവ് കേസുകൾ ആണ് ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ പേടി ഉളവാക്കാൻ പോലുള്ള കാര്യങ്ങൾ അല്ല നാം നമ്മളെ തന്നെ സൂക്ഷിക്കണം,

കാരണം ഡെൽറ്റ വൈറസനേക്കാൾ അഞ്ചിരട്ടി വേഗത്തിൽ ആണ് ആളുകൾക്ക് പടരുന്നതായി കണ്ടുവരുന്നത്. കർണാടക സംസ്ഥാനത്താണ് 2 ആണുങ്ങൾക്ക് ആണ് ഒമിക്രോൺ കണ്ടെത്തിയത്. ഇവർ രണ്ടുപേരും സൗത്ത് ആഫ്രിക്കയിൽ നിന്നും എത്തിയവരാണ് എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഭീതി വേണ്ട എന്ന് പറയുന്നുണ്ടെങ്കിലും പകർച്ച കുറയ്ക്കാൻ വിമാന സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ആദ്യ ഘട്ട കോവിഡ് പ്രോട്ടോകോൾ തന്നെ പിന്തുടർന്നില്ലെങ്കിൽ പിടിച്ചാൽ കിട്ടാത്ത അവസ്ഥവരെ എത്തുവാൻ സാധ്യത ഉള്ളതിനാലാണ് ഈ തീരുമാനം. കൂടാതെ പുറം രാജ്യങ്ങളിൽ നിന്നും വരുന്നവർ തീർച്ചയായും കൊറന്റൈൻ നിൽക്കേണ്ട ആവശ്യകത കൂടി കേന്ദ്ര ആരോഗ്യ മന്ത്രാലം ആവിശ്യപെട്ടിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top