Movlog

Uncategorized

ഒഎൽഎക്സ് വഴി നടക്കുന്നത് വൻ തട്ടിപ്പ്, ഇനിയും ആരും ഇരകൾ ആകരുത്!

സാധാരണ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് ഒഎൽഎക്സ്. മിക്ക യുവാക്കളുടെയും ഫോണിൽ ഈ ആപ്പ്ളിക്കേഷന് ഇന്ന് ഉണ്ട്. എന്നാൽ ഇപ്പോൾ ഒരു ഞെട്ടിപ്പിക്കുന്ന വിവരം ആണ് ഈ ആപ്പിനെ സംബന്ധിച്ച് പുറത്ത് വരുന്നത്. ഒഎൽഎക്സ് വഴി നടന്ന വലിയ ഒരു തട്ടിപ്പിനെ കുറിച്ചാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് ഈ തട്ടിപ്പ് നടന്നത്. സോമചന്ദ്രൻ എന്ന ആൾ ആണ് ഈ തവണ തട്ടിപ്പിന് ഇരയായത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയതാണ് സോമചന്ദ്രൻ. നാട്ടിൽ തൊഴിൽ അന്വേഷിച്ചുകൊണ്ടിരുന്ന സോമചന്ദ്രൻ ഒഎൽഎക്സ് ഇത് ഒരു തൊഴിൽ അവസരം കണ്ടു. എയർപോർട്ടിലെ ജോലിക്ക് ആളെ എടുക്കുന്നുവെന്ന വാർത്തയാണ് ഒഎൽഎക്സ് വഴി കണ്ടത്.

ഉടൻ തന്നെ സോമചന്ദ്രൻ ജോലിക്ക് അപേക്ഷിച്ച്. ഉടൻ തന്നെ എതിർ വശത്ത് നിന്നും മറുപടിയും ലഭിച്ചു. ജോലിയുടെ അപേക്ഷ നൽകുന്നതിനായി 1750 രൂപ അയച്ച്‌ നൽകാൻ അവർ ആവശ്യപ്പെട്ടു. സോമചന്ദ്രൻ കടം വാങ്ങിച്ച് ഉടൻ തന്നെ പണം അയച്ചു കൊടുത്തു. കൂടുതൽ വിവരങ്ങൾ അവരുടെ ഭാഗത്ത് നിന്നും ലഭിക്കുമെന്ന് കരുതിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. സോമചന്ദ്രൻ അവരെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും പരാജയം ആയിരുന്നു ഫലം. പിറ്റേ ദിവസം അതെ നമ്പറിൽ നിന്നും അടുത്ത മെസ്സേജ് വന്നു 12 മണിക്ക് മുൻപ് 3080 രൂപ അയച്ച് നൽകാൻ. അപ്ലിക്കേഷൻ പ്രോസസ്സിങ്ങിനു വേണ്ടിയാണ് ഈ തുകയെന്നും പറഞ്ഞു. എന്നാൽ പണം ഇല്ലാത്തതിനാൽ അയച്ച് കൊടുക്കാൻ സോമചന്ദ്രന് കഴിഞ്ഞില്ല. അടച്ച തുക റീഫണ്ട് ചെയ്യാൻ ആവിശ്യപെട്ടുവെങ്കിലും അവർ അത് ചെയ്തില്ല. അതോടെ തനിക്ക് അമളി പറ്റിയെന്ന് സോമചന്ദ്രന് മനസ്സിലാക്കുകയായിരുന്നു.

ഇന്ന് ഇത് പോലെയുള്ള തട്ടിപ്പുകൾ വളരെ കൂടുതൽ ആണ്. സോഷ്യൽ മീഡിയകൾ വഴി ജോലി അവസരങ്ങൾ ആരെങ്കിലും വാഗ്ദാനം ചെയ്യുമ്പോൾ ആ കുഴിയിൽ ചെന്ന് പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top