Movlog

India

ഇനി ഹാൾ മാർക്ക് ഇല്ലാത്ത സ്വർണാഭരണങ്ങളുടെ വിൽപ്പന ഇന്ത്യയിൽ നിരോധിക്കപ്പെടുന്നു ! ഇതിന്റെ സത്യാവസ്ഥ ഇതാണ്

ഇനി ഹാൾ മാർക്ക് ഇല്ലാത്ത സ്വർണാഭരണങ്ങളുടെ വിൽപ്പന ഇന്ത്യയിൽ നിരോധിക്കപ്പെടുന്നു . ജനുവരി 15 മുതൽ ഹാൾ മാർക്ക് ഇല്ലാത്ത സ്വർണാഭരണങ്ങളുടെ വിൽപ്പന ഇന്ത്യയിൽ നിയമം മൂലം നിരോധിക്കപ്പെടും . ഇനി മുതൽ ബി ഐ എസ് മുദ്ര ഇല്ലാത്ത ആഭരണങ്ങൾ ഇന്ത്യയിലെവിടെയും വിൽപ്പന നടത്താനാവില്ല. ഇതോടെ ആളുകളുടെ കയ്യിൽ ഉള്ള പഴയ സ്വർണ്ണത്തിന് വില കിട്ടില്ല എന്നും അവ വിൽക്കാനാകില്ല എന്നുമുള്ള രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒരുപാട് ആളുകളെ ആണ് ഇത് ആശങ്കയിലാഴ്ത്തുന്നത്. അത്യാവശ്യം വരുമ്പോൾ സ്വർണം വിറ്റ് കാശാക്കാം എന്ന് കരുതിയവർ, നിക്ഷേപമെന്ന രീതിയിൽ സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നവരെയെ’ല്ലാം ഇത് ആശയക്കുഴപ്പത്തിലാക്കി ഇരിക്കുകയാണ്.

ജനുവരി 14 നകം തിരക്കിട്ട് പഴയ ആഭരണങ്ങൾ വിറ്റുമാറണോ എന്ന സംശയത്തിലാണ് പലരും. 2020 ജനുവരിയിലാണ് കേന്ദ്ര ഉപഭോക്ത മന്ത്രാലയം പുതിയ നിയമം പ്രഖ്യാപിച്ചത്. സ്വർണാഭരണം വിൽക്കണമെങ്കിൽ ജ്വല്ലറികൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്ൽ രജിസ്റ്റർ ചെയ്തിരിക്കണം. മാത്രമല്ല വിൽക്കുന്ന ആഭരണങ്ങൾ ഹോൾമാർക്ക് ചെയ്തിരിക്കണം എന്ന്തും നിയമപരമായി നിർബന്ധമാക്കിയിരുന്നു. എന്നാൽ കയ്യിലുള്ള ആഭരണങ്ങൾ വിറ്റഴിക്കാൻ ആയി ഒരു വർഷത്തെ സമയം സർക്കാർ അനുവദിച്ചിരുന്നു. ആ ഒരു വർഷത്തെ കാലാവധി ആണ് 2021 ജനുവരി 15ന് അവസാനിക്കുന്നത്.

ഇതോടെ ഹോൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ വിൽക്കാൻ ജ്വല്ലറികൾക്ക് ഇനി അനുവാദമില്ല. പക്ഷേ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് പഴയ ഹോൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ വിൽക്കാൻ തടസ്സം ഉണ്ടാവില്ല. കാരണം ജ്വല്ലറികൾക്കാണ് നിയമം ബാധകമാകുന്നത്. അത്തരത്തിൽ പഴയ സ്വർണം വിൽക്കാൻ ചെന്നാൽ വില കിട്ടില്ല എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണ്. നിങ്ങളുടെ സ്വർണം ഹോൾമാർക്ക് അല്ല, ഇന്ത്യയിൽ വിൽക്കാൻ പറ്റില്ല എന്ന് കബളിപ്പിച്ച് പറയുന്ന വിലയ്ക്ക് വിൽക്കാൻ നിർബന്ധിക്കുന്ന ആളുകളെ സൂക്ഷിക്കുക . സ്വർണ്ണത്തിന്റെ ശുദ്ധത ഉപഭോക്താക്കളെ ബോധിപ്പിക്കാൻ ആയി എല്ലാ ജ്വല്ലറികളിലും ക്യാരറ്റ് അനലൈസർ ഉണ്ടാകും. ഇത്തരം വ്യാജ പ്രചരണങ്ങളിൽ കബളിപ്പിക്കപ്പെടാതെ ക്യാരറ്റ് അനലൈസർ ഉപയോഗിച്ച് നിങ്ങളുടെ പക്കലുള്ള സ്വർണത്തിന്റെ ശുദ്ധത പരിശോധിക്കുകയും അതിനനുസരിച്ചുള്ള വില കിട്ടുമെന്ന് ഉറപ്പാക്കുകയും വേണം.


പഴയ സ്വർണ്ണം എടുക്കില്ല എന്ന് ഒരു ജ്വല്ലറിക്കാർക്കും തീരുമാനിക്കാൻ ആകില്ല. കാരണം ഈ പഴയ സ്വർണം ഉപയോഗിച്ചാണ് പുതിയ സ്വർണ്ണം അവർ പുനർനിർമ്മിക്കുന്നത്. അതിനാൽ ആശങ്കകൾ ഒന്നും തന്നെ വേണ്ട. ഇന്ത്യയിൽ ഹാൾമാർക്കിങ് സംവിധാനം നിലവിൽ വന്ന 2000 മുതൽ തന്നെ കേരളത്തിലെ ഭൂരിപക്ഷം ജ്വല്ലറികൾ അത് നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. അതായത് കഴിഞ്ഞ 15 തൊട്ട് 20 വർഷകാലയളവിൽ കേരളത്തിൽ നിന്ന് വാങ്ങിയ സ്വർണത്തിന്റെ കാര്യത്തിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ല .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top