Movlog

Movie Express

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോൾ ആണ് ആ ചിത്രം ചെയ്തത് ! പ്രണയം ഉണ്ടായിട്ടുണ്ട് എങ്കിലും പങ്കാളിയായി ഇത് പോലെ ഒരാളെ ആണ് എനിക്കിഷ്ട്ടം എന്ന് താരം

സത്യൻ അന്തിക്കാട്- ജയറാം കൂട്ടുകെട്ടിൽ പിറന്ന “ഭാഗ്യദേവത” എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നിഖില വിമൽ. പിന്നീട് ദിലീപിന്റെ നായികയായി “ലവ് 24/7”, വിനീത് ശ്രീനിവാസന്റെ നായിക ആയി “അരവിന്ദൻറെ അതിഥികൾ” എന്നീ സിനിമകളിലൂടെ നിഖില ശ്രദ്ധേയമായി. “അരവിന്ദൻറെ അതിഥികൾ” എന്ന ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് ഒരുപാട് അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്.

“ഒരു യമണ്ടൻ പ്രേമകഥ”, “അഞ്ചാം പാതിര”, “ദി പ്രീസ്റ്റ്” തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. നിഖിലയുടെ ഏറ്റവും പുതിയ ചിത്രമാണ് “മധുരം”. ജോജു ജോർജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം “ജൂൺ” എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ അഹമ്മദ് കബീർ-ജോജു ഒന്നിക്കുന്ന ചിത്രമാണ്. ഒരുകാലത്ത് വളരെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ ജോജു പിന്നീട് വില്ലനായും, ഹാസ്യതാരമായും, സഹനടനായും ഇപ്പോൾ നായകനായും തിളങ്ങുകയാണ്.

“ജോസഫ്” എന്ന ചിത്രത്തിലൂടെയായിരുന്നു ജോജു ആദ്യമായി നായകനാകുന്നത്. ഒരുപാട് അംഗീകാരങ്ങളാണ് ചിത്രം ജോജുവിന് നേടിക്കൊടുത്തത്. ജോജുവിന് പുറമേ വർഗീസ്, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നു. സോണി ലൈവിലൂടെ പുറത്തിറങ്ങിയ “മധുരം” എന്ന ചിത്രത്തിന്റെ ഭാഗമായപ്പോൾ ഉള്ള അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നിഖില വിമൽ.

നിഖില ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികൾ നിറഞ്ഞ ഒരു ഘട്ടത്തിൽ ആയിരുന്നു ഈ സിനിമയുടെ ചിത്രീകരണത്തിനു തൊട്ട് മുമ്പ്. അച്ഛൻ മരിച്ചു 10 ദിവസം കഴിഞ്ഞപ്പോൾ ആയിരുന്നു സിനിമയുടെ ചിത്രീകരണത്തിനായി താരം എത്തിയത്. ഇപ്പോഴിതാ കടന്നുപോയ സാഹചര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നിഖില. താരത്തിന്റെ അച്ഛൻ കോവിഡ് ബാധിതനായിരുന്നു. അദ്ദേഹം മരണപ്പെടുമ്പോൾ വീട്ടിലുള്ള എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നതിനാൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു എല്ലാവരും.

അച്ഛന്റെ വേർപാട് ഉൾക്കൊള്ളാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു താരം. അച്ഛന്റെ അപ്രതീക്ഷിത വിയോഗം കഴിഞ്ഞ് 10 ദിവസമായപ്പോഴേക്കും “മധുരം” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അവിടെയെത്തി ഷൂട്ടിങ്ങിന്റെ ഭാഗമായതോടെയാണ് അതുവരെ നേരിടേണ്ടി വന്ന മാനസിക അവസ്ഥയിൽ നിന്നും ഒരു മാറ്റം വന്നതെന്ന് നിഖില തുറന്നു പറയുന്നു. മധുരം എന്ന സിനിമ നിഖിലയുടെ വ്യക്തി ജീവിതത്തിൽ വലിയ മാറ്റം വരുത്തി എന്ന് താരം പറയുന്നു.

അതു കൊണ്ടു തന്നെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരു ചിത്രമായിരിക്കും മധുരം എന്നും താരം കൂട്ടിച്ചേർത്തു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഇതു കൂടാതെ തന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും താരം പങ്കുവെച്ചു. പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ് നിഖില എന്ന് അവർ സ്വയം വിലയിരുത്തുന്നു. ആരാധകർ പിന്നാലെ വരുന്നത് അന്നും അത്ര ഇഷ്ടപ്പെടുന്ന ആളല്ല നിഖില. ആത്മാർത്ഥമാണെന്ന് തോന്നുന്ന ചില മെസ്സേജുകൾക്ക് മാത്രമേ താരം മറുപടി നൽകാറുള്ളൂ.

ചില സന്ദേശങ്ങൾ കാണുമ്പോൾ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യും. ഉലകനായകൻ കമലഹാസനെ കാണണമെന്ന് ആണ് ചെറുപ്പം മുതലേയുള്ള താരത്തിന്റെ ആഗ്രഹം. പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും പ്രണയത്തകർച്ചകൾ എന്ന് പറയാൻ ഒന്നും ഉണ്ടായിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. വിവാഹ സങ്കല്പങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ നന്നായി ഭക്ഷണം കഴിക്കുന്ന, സ്നേഹിക്കാൻ അറിയാവുന്ന ഒരാളെ വിവാഹം കഴിക്കാനാണ് ആഗ്രഹം എന്നും താരം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top