Movlog

Kerala

നാളെ മുതൽ ലോക്ക് ഡൗൺ ഇങ്ങനെ.ജില്ലാ വിട്ടു യാത്ര പോലീസ് ഉത്തരവിറക്കി.25000 രൂപ സഹായം തിരിച്ചടവില്ല – കൂടുതൽ അറിയിപ്പുകൾ നോക്കാം !

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു കൾ വരുത്തിയതിനെ തുടർന്ന് യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവു കൾ വന്ന സ്ഥലങ്ങളിൽ നിന്നും ടി പി ആർ 8 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പാസുകൾ ആവശ്യമില്ല. എന്നാൽ യാത്രക്കാർ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ടു വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ നിന്നും സമ്പൂർണ്ണ ലോക്ക് ഡൗൺ ഉള്ള പ്രദേശത്തേക്ക് മെഡിക്കൽ ആവശ്യങ്ങൾ, വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, നിർമ്മാണപ്രവർത്തനങ്ങൾ, വ്യവസായിക ആവശ്യങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട യാത്രചെയ്യുന്നവർക്ക് പോലീസ് പാസ് ആവശ്യമാണ്.

സമ്പൂർണ്ണ ലോക്ക് ഡൗൺ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന് ഭാഗിക ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിലേക്കും, നിയന്ത്രണങ്ങൾ ഒഴിവാക്കിയ സ്ഥലങ്ങളിലേക്കും മുകളിൽ പറഞ്ഞ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമാണ്. പാസ് ലഭിക്കുവാനായി ബുദ്ധിമുട്ടുള്ളവർക്ക് ആവശ്യമായ രേഖകൾ സഹിതം വെള്ളപേപ്പറിൽ അപേക്ഷ തയ്യാറാക്കിയാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ ഉൾപ്പെടെയുള്ള മുഴുവൻ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആളുകളുടെ പേരും വിലാസവും, മൊബൈൽ നമ്പറും, വാഹന നമ്പറും എന്നിവ ഉൾപ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കുവാൻ. ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ള സ്ഥലങ്ങളിൽനിന്നും അകത്തേക്കും പുറത്തേക്കും പരീക്ഷകൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും യാത്ര അനുവദിക്കുന്നത് ആയിരിക്കും.

യാത്രചെയ്യുന്നവർ തിരിച്ചറിയൽ കാർഡുകൾ, ഹാൾടിക്കറ്റ്, മെഡിക്കൽ രേഖകൾ എന്നിങ്ങനെ അനുയോജ്യമായവ കരുതേണ്ടതാണ്. ടി പി ആറിനെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി,ഇ ആയി പ്രദേശങ്ങളിൽ തരംതിരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിൽ താഴെയുള്ള പ്രദേശങ്ങളാണ് വിഭാഗമായി തിരിച്ചിരിക്കുന്നത്. ഇവിടെ സർക്കാർ സ്ഥാപനങ്ങൾ 25% ഹാജരായി പ്രവർത്തിക്കും. എല്ലാ കടകളും തുറക്കാം. ഓട്ടോ ടാക്സി സർവീസുകൾക്ക് അനുമതിയുണ്ട്. എട്ടു മുതൽ 20 ടി പി ആർ മേഖലകളാണ് ബി വിഭാഗം. ഇവിടെ ആവശ്യ സാധനം വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തനാനുമതി. 20 നും 30 നും ഇടയിലുള്ള ടി പി ആർ ഉള്ള സി വിഭാഗത്തിൽ നിയന്ത്രണങ്ങൾ കർശനമാണ്. 30 നു മുകളിൽ ടി പി ആർ ഉള്ള അതിതീവ്ര മേഖലയിൽ എല്ലാദിവസവും പൂർണ്ണ ലോക്കഡൗൺ തന്നെയായിരിക്കും. കെഎസ്ആർടിസി സംസ്ഥാനത്തുടനീളം പരിമിത സർവീസുകൾ നടത്തും. കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും സേവനങ്ങൾ.

സംസ്ഥാനത്ത് ഇന്നുമുതൽ മദ്യവിൽപന പുനരാരംഭിച്ചിരിക്കുകയാണ്. രാവിലെ 9:00 മുതൽ വൈകുന്നേരം ഏഴ് വരെ മദ്യം വിൽക്കും. കേരള സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെ യും കീഴിലുള്ള പദ്ധതിയാണ് ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതി. ഈ പദ്ധതി പ്രകാരം 25,000 രൂപവരെ സഹായമായി ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പണം തിരിച്ച് എടുക്കേണ്ട ആവശ്യമില്ല ഈ പദ്ധതി പ്രകാരം 4 മാസം മുതൽ 6 മാസം വരെ പ്രായമുള്ള മലബാറി ഇനത്തിലുള്ള 5 പെണ്ണ് ആടുകളും ഒരു മുട്ടനാടിനെയും വാങ്ങുന്നതിന് ആയിട്ടാണ് ഈ തുക ധനസഹായമായി നൽകുന്നത്. നിലവിൽ ആട് വളർത്തുന്ന വർക്കും പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്നവർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top