Movlog

Movie Express

ദളപതി വിജയും മാളവികമോഹനും ഒന്നിക്കുന്ന മാസ്റ്ററുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ പുറത്ത്

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “മാസ്റ്റർ”. ദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കോവിഡ് 19 കാരണം പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മാളവിക മോഹനൻ ആണ് നായിക.

ഒരു കോളേജ് പ്രൊഫസർ ആയി വിജയ് എത്തുമ്പോൾ പ്രതിനായകൻ ആയിട്ടാണ് വിജയ് സേതുപതി എത്തുന്നത്. ആദ്യമായാണ് വിജയ് ഒരു കോളേജ് പ്രൊഫസറുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ആൻഡ്രിയ ജെർമിയ,ശന്തനു ഭാഗ്യരാജ്, മഹേന്ദ്ര, ഗൗരി ജി കിഷൻ, അർജുൻ ദാസ് ,രമ്യ സുബ്രഹ്മണ്യ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ. കഴിഞ്ഞ കുറേ സിനിമകളിലെ ആക്ഷൻ പരിവേശം മാറ്റിനിർത്തി റൊമാൻസ്ലേക്ക് ചേക്കേറിയ ദളപതി വിജയ്നെയാണ് പ്രൊമോയിൽ കാണാൻ സാധിക്കുന്നത്. വിജയ്ക്കൊപ്പം മാളവിക മോഹനും ഈ ഡയലോഗ് പ്രൊമോയിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർ അത് ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ആദ്യമായാണ് ഇരുവരും ഒരുമിച്ചുള്ള രംഗങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിടുന്നത്. കോവിഡ 19 നു ശേഷം ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ വമ്പൻ റിലീസ് ആയിരിക്കും “മാസ്റ്റർ”. ഏപ്രിൽ ഒമ്പതിന് തീയേറ്ററുകളിൽ എത്തേണ്ടിയിരുന്ന സിനിമ കോവിഡ് 19 നെ തുടർന്ന് റിലീസ് നീട്ടി വെക്കുകയായിരുന്നു . പൊങ്കലിനോടനുബന്ധിച്ച് ജനുവരി 13ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് “മാസ്റ്റർ”ന്റെ അണിയറപ്രവർത്തകർ . സിനിമയുടെ തെലുഗു പതിപ്പും അന്നേ ദിവസം റിലീസ് ചെയ്യും. ഹിന്ദി പതിപ്പ് ജനുവരി 14 ന് ആകും റിലീസ് ചെയ്യുക . ഒരു വർഷത്തോളമായി നഷ്ടത്തിലായിരിക്കുന്ന സിനിമ മേഖലയെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ ഈ ചിത്രത്തിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ മേഖലയിലുള്ളവരുടെ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top