Movlog

Faith

ദേഷ്യം വന്നാൽ റോൻസന്റെ മുഖം വിറയ്ക്കും…വിവാഹ ശേഷം ഉള്ള അനുഭവങ്ങൾ പങ്കു വെച്ച് നടി നീരജ

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയമായ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ ശക്തനായ മത്സരാർത്ഥിയാണ് റൊൺസൺ വിൻസെന്റ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് റൊൺസൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “ഭാര്യ” എന്ന പരമ്പരയിലൂടെ ഏറെ ശ്രദ്ധേയനായ താരം നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം.

ബിഗ് ബോസ് മലയാളം സീസൺ 4 എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം. ബിഗ്ബോസ് ഹൗസിലേക്ക് വരുമ്പോൾ റൊൺസണ് ഏറ്റവും ആശങ്കപ്പെട്ടിരുന്നത് ഭക്ഷണ കാര്യത്തെക്കുറിച്ച് ആയിരുന്നു. റോൻസന്റെ അമ്മയും ഈ ആശങ്ക പങ്കുവച്ചിരുന്നു. ഇപ്പോഴിതാ റൊൺസണെ കുറിച്ച് ഭാര്യയും നടിയുമായ നീരജ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

ബാലതാരം ആയി മലയാള സിനിമയിലെത്തിയ താരമാണ് നീരജ. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീരജ അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. ഇന്ന് ഒരു ഡോക്ടർ കൂടിയാണ് നീരജ. വിവാഹത്തിനു മുൻപ് റോൺസൺ നല്ല ദേഷ്യ പ്രകൃതക്കാരനായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഒരിക്കലും നീരജയോട് ദേഷ്യപ്പെട്ടു കണ്ടില്ലെന്നു തുറന്നു പറയുകയാൻ നീരജ. ദേഷ്യം വന്നാൽ മുഖം വിറയ്ക്കും എന്ന് ഒക്കെ കേട്ടിട്ടുണ്ടെങ്കിലും ഇന്നു വരെ അങ്ങനെ ഒരു മുഖം നീരജ കണ്ടിട്ടില്ല.

വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം പിന്നിടുമ്പോഴും നീരാജയോട് ഇത് വരെ ദേഷ്യപ്പെട്ടിട്ടില്ല എന്ന് താരം വെളിപ്പെടുത്തി. ബിഗ് ബോസിൽ നിന്നും വിളി വന്നപ്പോൾ ആദ്യം ഉണ്ടായിരുന്ന ആശങ്ക റോൺസന്റെ ഭക്ഷണകാര്യത്തെ കുറിച്ച് ആയിരുന്നു. റോൺസൺ ദിവസവും ഏഴു നേരം ഭക്ഷണം കഴിക്കുന്ന ആളാണ്. അത് സമയാസമയം കിട്ടിയില്ലെങ്കിൽ മൂഡോഫ് ആവുകയും ചെയ്യും.

ബിഗ് ബോസ് ഹൗസിൽ വീട് വൃത്തിയാക്കണം,സ്വന്തം തുണി കഴുകണം എന്നെല്ലാം കേട്ടപ്പോഴും റോൺസണ് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ വർക്കൗട്ടും, ഭക്ഷണവും, പ്രോട്ടീൻ പൗഡറും നഷ്ടമാകുമോ എന്ന ഭയം ഉണ്ടായിരുന്നു എന്നും നീരജ് പങ്കുവെച്ചു. ബിഗ് ബോസിൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം ആദ്യം അത്ര ആക്റ്റീവ് ആയിരുന്നില്ലെങ്കിലും ഇപ്പോൾ മികച്ച പ്രകടനം ആണ് റോൺസൺ കാഴ്ച വെക്കുന്നത്.

റോൺസൺ ക്രിസ്ത്യനും നീരജ ഹിന്ദുവും ആണെങ്കിലും ഇവരുടേത് പ്രണയ വിവാഹമല്ല. ഒരു മ്യുച്വൽ സുഹൃത്ത് വഴി ആയിരുന്നു ഇവരുടെ വിവാഹ ആലോചന വന്നെത്തിയത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വീട്ടുകാർക്കും നീരജയ്ക്കും റോൺസണെ ഇഷ്ടപ്പെടുകയായിരുന്നു. തെലുങ്ക് സിനിമകളിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന റോൺസൺ മിനിസ്‌ക്രീനിലൂടെ ആണ് കൂടുതൽ ആരാധകരെ നേടിയെടുത്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top