Movlog

Movie Express

ഫഹദിന്റെ കൈപിടിച്ച് അതിസുന്ദരിയായി നസ്രിയ- അനീഷയുടെ വിവാഹ വിരുന്നിൽ താരമായി പ്രിയനടി

വളരെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ആന്റണി പെരുമ്പാവൂറിന്റെ മകൾ ഡോക്ടർ അനീഷയുടെ വിവാഹചടങ്ങുകൾ നടന്നത്. താരരാജാവ് മോഹൻലാൽ കുടുംബസമേതം ചടങ്ങുകളിൽ പങ്കെടുത്തത് കൊണ്ട് ആളുകൾ കുറഞ്ഞെന്നു സങ്കടം ആർക്കും ഉണ്ടാവില്ല. വിവാഹചടങ്ങുകൾ ലളിതമായിരുന്നു എങ്കിലും വിവാഹത്തിനു ശേഷമുള്ള വിരുന്ന് താരനിബിഡം ആയിരുന്നു. ഒരുപാട് നാളുകൾക്കുശേഷം മലയാള സിനിമയിലെ എല്ലാ താരങ്ങളും പങ്കെടുത്ത ഒരു ആഘോഷരാവ് ആയിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്ന്.

കുടുംബത്തിലെ കാരണവർ എന്നപോലെ മോഹൻലാൽ ആ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും സജീവമായിരുന്നു. മോഹൻലാലിന്റെ ഭാര്യ സുചിത്ര, മക്കൾ പ്രണവ് ,വിസ്മയ എന്നിവരും മുഴുവൻ ചടങ്ങുകളിലും ഭാഗമായിരുന്നു. കറുത്ത ഡ്രസ്സ് കോഡിൽ ആണ് വിവാഹ റിസപ്ഷനിൽ എല്ലാവരും പങ്കെടുത്തത്. മോഹൻലാലിനോടൊപ്പം മമ്മൂട്ടി ,ദിലീപ് ,ജയറാം ,ജയസൂര്യ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു . പലരും കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഇവരിൽ നിന്നും എല്ലാം വ്യത്യസ്തമായി തിളങ്ങിയിരുന്നത് താരസുന്ദരി നസ്രിയ നാസിം ആയിരുന്നു.

താരരാജാക്കന്മാർ എല്ലാം കറുപ്പിൽ തിളങ്ങിയപ്പോൾ ഫഹദിന്റെ കൈപിടിച്ച് പിങ്ക് വസ്ത്രമണിഞ്ഞ് ആണ് നസ്രിയ എത്തിയത്. സകല താരങ്ങൾക്കൊപ്പം സെൽഫിയെടുത്തും ചിത്രങ്ങളിലെല്ലാം നിറഞ്ഞും നസ്രിയ തിളങ്ങി. ഫഹദിന്റെ കൈപിടിച്ച് ചടങ്ങിലേക്ക് എത്തുന്ന നസ്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. ചടങ്ങിലെ ശ്രദ്ധാകേന്ദ്രം തന്നെ നസ്രിയ ആയിരുന്നു .ഒരുപാട് കാലത്തിനു ശേഷമാണ് ഫഹദും നസ്രിയയും ഒന്നിച്ച് ഒരു വേദിയിൽ എത്തുന്നത്.

ലോക്ക് ഡൗൺ കാലത്തിനു ശേഷം ആദ്യമായാണ് ഇവർ ഒരു പൊതുചടങ്ങിൽ ഒരുമിച്ച് പങ്കെടുക്കുന്നത്.പ്രിയ താരജോഡികളെ ഒന്നിച്ച് കാണാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ആരാധകരും. “പളുങ്ക്” എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ നസ്രിയ പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ഇഷ്ടനായിക ആയി മാറുകയായിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹം. അഞ്ജലി മേനോൻ സംവിധാനം ചെയ്‌ത ” ബാംഗ്ലൂർ ഡെയ്സ്” എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതിനു പിന്നാലെയായിരുന്നു ഇവരുടെ വിവാഹം. പിന്നീട് സിനിമയിൽ നിന്നും അല്പം വിട്ടു നിന്നെങ്കിലും അഞ്ജലിമേനോൻ തന്നെ സംവിധാനം ചെയ്ത “കൂടെ “എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി താരം . രണ്ടാം വരവിൽ ഒരു നടിയായി മാത്രമല്ല ഒരു നിർമ്മാതാവ് കൂടിയായി മാറിയിരിക്കുകയാണ് നസ്രിയ. ഇപ്പോഴിതാ തെലുങ്കിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ താരം. ആദ്യ തെലുങ്ക് ചിത്രത്തിൽ നാനിയുടെ നായികയായാണ് നസ്രിയ വേഷമിടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top