Movlog

Photo Gallery

കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടാഷ ! മോഡലിംഗ് രംഗത്തെ അനുഭവങ്ങൾ തുറന്നു പറഞ്ഞു നടാഷ

സാധാരണക്കാരെ എന്നും ആകർഷിക്കുന്ന ഒരു മേഖലയാണ് സിനിമ. അതുകൊണ്ടാണല്ലോ സിനിമാ നടന്മാരെയും നടിമാരെയും താരങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ഒരുപാട് കഴിവും ആഗ്രഹവും ഉണ്ടെങ്കിലും എല്ലാവർക്കും സിനിമാതാരങ്ങൾ ആകാൻ സാധിക്കില്ല. കഴിവും കഠിനാധ്വാനവും ഭാഗ്യവും ഉള്ള ചിലർ മാത്രം സിനിമയിൽ എത്തിപ്പെടുന്നു. അഭിനേതാക്കൾ എന്ത് ചെയ്താലും അത് അഭിനയം ആണ്, അവരുടെ തൊഴിലാണ് എന്ന് അഭിനന്ദിക്കുന്ന ആളുകൾ മോഡലിംഗിനെ ശക്തമായി വിമർശിക്കുന്നത് കാണാം. മോഡലിംഗും ഒരു തൊഴിൽ ആണെന്ന് പലർക്കും ഇന്നും അംഗീകരിക്കാൻ സാധിക്കുന്നില്ല.

മെലിഞ്ഞവർക്കും വെളുത്തവർക്കും മാത്രമുള്ളതാണ് മോഡലിങ് എന്ന പഴഞ്ചൻ ചിന്താഗതികളും ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരം ചിന്താഗതികളെ കാറ്റിൽപ്പറത്തിക്കൊണ്ട് ഒരുപാട് യുവാക്കളാണ് മോഡലിംഗിലേക്ക് തിരിയുന്നത്. നല്ല ജോലികൾ വേണ്ടെന്നു വെച്ചിട്ടും പാഷൻ ആയ മോഡലിങ്ങിലേക്ക് ഇറങ്ങുന്ന ആളുകൾ നിരവധിയാണ്. ഫോട്ടോഷൂട്ടുകളുടെ കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഫോട്ടോഷൂട്ടുകളുടെ സാധ്യതകൾ കൂടി വന്നപ്പോൾ മോഡലിംഗും അതിനോടൊപ്പം ഏറെ പ്രാവീണ്യം നേടുകയായിരുന്നു.

എന്നാൽ ഇന്നും മോഡലിംഗ് അംഗീകരിക്കാൻ നമ്മുടെ നാട്ടിൽ പലർക്കും കഴിയുന്നില്ല. ഇത്തരക്കാരുടെ വിമർശനങ്ങൾ ഒന്നും വകവയ്ക്കാതെ ചങ്കൂറ്റത്തോടെ തിരഞ്ഞെടുത്ത മേഖലയിൽ ഉറച്ചുനിൽക്കുന്ന ഒരുപാട് യുവാക്കൾ ഇന്നുമുണ്ട്. അങ്ങനെ തന്റെ പാഷൻ പിന്തുടർന്ന് ശ്രദ്ധേയം ആയിരിക്കുകയാണ് നടാശ. അനുപമ എന്നാണ് യഥാർത്ഥ പേരെങ്കിലും മോഡലിംഗ് ലോകത്ത് എത്തിയപ്പോൾ നടാഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. കൊച്ചിയിലെ അമൃത കോളേജിൽ ഡിഗ്രി പൂർത്തിയാക്കിയ നടാഷ പത്തനംതിട്ട ജില്ലയിൽ തിരുവല്ല സ്വദേശിയാണ്.

ബിരുദ പഠനത്തിനു ശേഷം ചെന്നൈയിൽ ഏവിയേഷൻ കോഴ്സ് ചെയ്തു ഏവിയേഷനിൽ എംബിഎയും അതിനോടൊപ്പം ജോലിയും ചെയ്തിരുന്ന നടാഷ ഇപ്പോൾ മോഡലിങ്ങിലും സജീവമാണ്. നടി ശാലുമേനോന്റെ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തം പഠിച്ചിട്ടുള്ള നടാഷ 6 വയസ്സ് മുതൽ 15 വർഷം തുടർച്ചയായി ഡാൻസ് പഠിച്ചിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു മോഡലിംഗ് എന്ന ആഗ്രഹം നടാഷയ്ക്ക് ഉണ്ടാവുന്നത്. നടാഷയുടെ ജൂനിയറായ ലക്ഷ്മി ആയിരുന്നു നടാഷയ്ക്ക് ഉള്ളിലെ മോഡലിനെ ആദ്യം കണ്ടെത്തിയത്.

ആതിരപ്പള്ളിയിൽ വെച്ചായിരുന്നു നടാഷയുടെ ആദ്യത്തെ ഫോട്ടോഷൂട്ട്. പിന്നീട് നടാഷ ചെയ്ത ബ്രൈഡൽ ഫോട്ടോ ഷൂട്ട് ശ്രദ്ധേയമായതോടെ നിരവധി ഓഫറുകൾ തേടിയെത്തുകയായിരുന്നു. സുഹൃത്തുക്കളുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടെങ്കിലും കുടുംബത്തിന്റെ എതിർപ്പുകളാണ് ഈ മേഖലയിൽ ഉയരുവാനുള്ള സാധ്യതകളിൽ നിന്ന് നടാഷയെ തടയുന്നത്. സിനിമകളിലും മോഡലുകളിങ്ങിൽ നിന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും കുടുംബത്തിലെ എതിർപ്പു കാരണം പലതും ചെയ്യാൻ സാധിക്കുന്നില്ല. നടാഷയുടെ ഫോട്ടോഷൂട്ടുകൾക്ക്ഒരുപാട് പോസിറ്റീവ് കമന്റ്സ് ആണ് ലഭിക്കുന്നത്. ചിലരൊക്കെ നെഗറ്റീവ് കമന്റുകൾ ഇടാർ ഉണ്ടെങ്കിലും അതൊന്നും നടാഷ വകവയ്ക്കാറില്ല.

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൂടുതൽ ചെയ്യുന്ന നടാഷയ്ക്ക് ശരീരത്തിന്റെ വണ്ണത്തിന്റെ പേരിൽ ഒരുപാട് മോശം കമന്റുകൾ വരാറുണ്ട്. മോഡലിംഗ് വെറും ശരീരപ്രദർശനം അല്ലെന്നും അത് തന്റെ പാഷൻ ആണെന്നും നടാഷ വ്യക്തമാക്കുന്നു. മോഡലിംഗിനോടൊപ്പം ക്യാബിൻ ക്രൂവിൽ ജോലി നേടണമെന്നും മികച്ച സിനിമകളുടെ ഭാഗമാകണം എന്നുമാണ് നടാഷയുടെ ആഗ്രഹം. ശരീര പ്രദർശനം ചെയ്യുന്നതും ഒരു കല തന്നെയാണ്. സെമി ന്യൂഡും, ന്യൂഡും ആയി ഫോട്ടോഷൂട്ടുകൾ നടത്തുന്നത് ഒരു കല തന്നെയാണ് എന്ന് വിമർശിക്കുന്നവർ മനസ്സിലാക്കുന്നില്ല എന്ന് നടാഷ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top