Movlog

Health

അകാല നര അകറ്റാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

ഇന്ന് ഒരുപാട് യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നമാണ് അകാല നര. വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുമ്പോൾ അത് ചിലർക്കെങ്കിലും ആത്മവിശ്വാസം തളർത്തുന്നു. മുടി നരക്കുമ്പോഴേക്കും പ്രായമായ പോലെ തോന്നുന്നത് ചെറുപ്പക്കാരെ വിഷമിപ്പിക്കുന്നു. പണ്ടത്തെ കാലത്തു ആളുകൾക്ക് വളരെ പ്രായമാവുമ്പോൾ മാത്രമേ മുടി നരക്കാറുള്ളൂ. എന്നാൽ ഇന്ന് ചെറിയ പ്രായത്തിൽ തന്നെ നര വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ടെൻഷൻ ആണ്. ജോലി സംബന്ധമായും മറ്റു കാരണങ്ങൾ കൊണ്ടും പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ യുവതലമുറയ്ക്ക് ടെൻഷൻ കൂടുതൽ ആണ്. ഒരു സ്‌കൂൾ കുട്ടിക്ക് പോലും പഠന കാര്യങ്ങൾ ആലോചിച്ച് പണ്ടുള്ളവരേക്കാൾ ടെൻഷൻ ഉണ്ടാവുന്നു എന്നതാണ് സത്യം.

അകാലനര പോലെ തന്നെ മുടി കൊഴിച്ചിലും ഇന്ന് സർവസാധാരണമാണ്. അസിഡിറ്റി ആണ് അകാലനരയ്ക്കും മുടി കൊഴിച്ചിലിനുമുള്ള പ്രധാന കാരണം. അതിനാൽ അകാല നര അകറ്റാൻ വില കൂടിയ ഷാംപൂകളും എണ്ണയും പരീക്ഷിക്കുന്നതിനു മുമ്പ് അസിഡിറ്റി പരിഹരിക്കേണ്ടതുണ്ട്. ഉറക്കമില്ലായ്മ, ഹോർമോണാൽ വ്യതിയാനങ്ങൾ, തൈറോയ്ഡ് എന്നിവ കാരണവും അകാല നര ഉണ്ടാകുന്നു. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആയി ആരോഗ്യപ്രദമായ ഭക്ഷണരീതി സ്വീകരിക്കണം. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ശീലമാക്കുക. പുകവലിയും മദ്യപാനം ഉള്ളവരിലും അകാലനരയും മുടി കൊഴിച്ചിലും കണ്ടു വരുന്നുണ്ട്.

പ്രോട്ടീൻസ് നിറഞ്ഞ ഭക്ഷണമാണ് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ അത്യുത്തമം. മീൻ, മാംസം, പാൽ എന്നിവയെല്ലാം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. പുളിയുള്ള പഴങ്ങൾ കഴിക്കുന്നതും, ഭക്ഷണരീതിയിൽ ദിവസേന ഏതെങ്കിലും ഒരു പഴം കഴിക്കുന്നതും, ഒമേഗ 3 അടങ്ങിയ ഭക്ഷണം കഴിക്കുന്നതും മുടിയുടെ സംരക്ഷണത്തിന് ചെയ്യേണ്ട കാര്യങ്ങളാണ്. ഇതൊന്നും ശ്രദ്ധിക്കാതെ ഡൈ ഉപയോഗിച്ചും എണ്ണയുപയോഗിച്ചും അകാല നരയും മുടി കൊഴിച്ചിലും അകറ്റാൻ ശ്രമിക്കുകയാണെങ്കിൽ ജീവിതാവസാനം വരെ അങ്ങനെ ചെയ്യുക മാത്രമേ ഉണ്ടാവുള്ളൂ. അകാല നരയുടെ കാരണം കണ്ടെത്തി അത് പരിഹരിക്കുകയാണ് വേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top