Movlog

Movie Express

ചായ്-അനുഷ്ക വിവാഹനിശ്ചയം ! സമാന്തയുമായുള്ള വേർപിരിയൽ ഇതിനായിരുന്നോ എന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമാ ലോകത്തേയും പ്രേക്ഷകരെയും ഒരു പോലെ ഞെട്ടിച്ച വാർത്തയായിരുന്നു നാഗചൈതന്യയും സാമന്തയുമായിട്ടുള്ള വിവാഹമോചനം. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദമായിരുന്നു നാഗചൈതന്യയും സാമന്തയുടെയും വിവാഹത്തിലെത്തിയത്. തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്. 2017 ഒക്ടോബറിൽ ആയിരുന്നു താരനിബിഡമായ ചായ്-സാം വിവാഹം.

ഇവരുടെ വിവാഹ നിശ്ചയവും വിവാഹവും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ തരംഗമായിരുന്നു. തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ മകനാണ് യുവ സൂപ്പർതാരം നാഗചൈതന്യ. ഗൗതം മേനോൻ സംവിധാനം ചെയ്തു ചിമ്പുവും തൃഷയും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ സൂപ്പർഹിറ്റ് ചിത്രം “വിണ്ണൈത്താണ്ടി വരുവായ ” എന്ന സിനിമയിൽ ഒരു സഹതാരം ആയി അഭിനയരംഗത്തെത്തിയ സാമന്ത, ഈ സിനിമയുടെ തെലുങ്ക് റീമേക്കിൽ നായിക ആയി അഭിനയിച്ച് ആരാധകരെ നേടിയെടുക്കുകയായിരുന്നു.

പിന്നീട് നിരവധി തമിഴ് ,തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറുകയായിരുന്നു സാമന്ത രുത് പ്രഭു. ആദ്യ സിനിമയിലെ നായകൻ ആയ നാഗ ചൈതന്യയെ 2017 ഒക്ടോബറിൽ സാമന്ത വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായിരുന്നു സാമന്ത.വിവാഹത്തിന് ശേഷം സാമന്ത അക്കിനേനി എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പേര്.

എന്നാൽ അടുത്തിടെ പേര് മാറ്റിയതിനെ തുടർന്നായിരുന്നു ചായ് – സാം വിവാഹമോചിതരാകാൻ പോവുകയാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. ഒടുവിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താരങ്ങൾ തന്നെ ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. വർഷങ്ങളായുള്ള സൗഹൃദം ആയിരുന്നു വിവാഹത്തിൽ എത്തിയത്, ആ വിവാഹബന്ധം പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയാണെന്ന് ഇരുവരും സമ്മതിച്ചു.

എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഇനിയും ഉണ്ടാവണം എന്നായിരുന്നു താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചത്. വിവാഹമോചന വാർത്തകൾക്ക് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഏറ്റവുമൊടുവിൽ നാഗചൈതന്യയുടെയും അനുഷ്ക ഷെട്ടിയുടെയും വിവാഹനിശ്ചയ വാർത്തകൾ വരെ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചു. ബാഹുബലി ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ഇന്ത്യ മുഴുവനും ആരാധകരെ നേടിയ താരമാണ് പ്രസ്ക്തി അനുഷ്ക ഷെട്ടി.

ഇപ്പോഴിതാ ഇവരുടെ വിവാഹ നിശ്ചയ വാർത്തകളോട് പ്രതികരിക്കുകയാണ് നാഗചൈതന്യയുടെ പിതാവ് നാഗാർജുന. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വളരെ രസകരമായി നാഗാർജുന ഈ വിഷയത്തിൽ പ്രതികരിച്ചത്. ഈ വാർത്തകൾ പ്രചരിക്കുന്ന സമയത്ത് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നാഗചൈതന്യ സ്വിറ്റ്സർലൻഡിൽ ആയിരുന്നു. വാർത്തകൾ കേട്ടതും മകനെ വിളിച്ചു നാഗാർജുന ചോദിച്ചത് കഴിഞ്ഞ ദിവസം രാത്രി നീയും അനുഷ്കയുമായുള്ള വിവാഹ നിശ്ചയം എന്നോട് പോലും പറയാതെ നടത്തിയത് കഷ്ടമായിപ്പോയി എന്നായിരുന്നു.

ഇതു കേട്ട് നിർത്താതെ ചിരിക്കുകയായിരുന്നു നാഗചൈതന്യ എന്നാണ് നാഗാർജുന പറയുന്നത്. വാർത്തകൾ കേട്ടു ചിരിയടക്കാൻ അനുഷ്ക ഷെട്ടിയും പാടുപെടുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇവരുടെ വിവാഹമോചനം വാർത്തകൾക്കിടയിൽ പല അഭ്യൂഹങ്ങളും നിലനിൽക്കെയാണ് പുതിയ വിവാദങ്ങൾ ഇടം പിടിക്കുന്നത്. എന്തായാലും നാഗചൈതന്യയും അനുഷ്ക ഷെട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയ വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top