Movlog

Faith

സ്ത്രീകൾ ഒരാളുമായി ബന്ധപ്പെട്ടാൽ അയാളെ വിവാഹം കഴിക്കണം – എന്നാൽ തിരിച്ചോ ? അതെന്താ അങ്ങനെ ? വിമർശനത്തിന് തക്ക മറുപടി !

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് പ്രശസ്ത നടി മൈഥിലിയുടെ വിവാഹ വാർത്തകൾ ആയിരുന്നു. 2009ൽ “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മൈഥിലി. മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ തന്നെ അരങ്ങേറ്റം കുറിച്ച മൈഥിലിക്ക് പിന്നീട് നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ആയിരുന്നു മലയാള സിനിമയിൽ ലഭിച്ചത്.

“സോൾട്ട് ആൻ പെപ്പർ”, “ചട്ടമ്പിനാട്”, “കേരള കഫെ”, “ശിക്കാർ”, “ഞാനും എന്റെ ഫാമിലിയും”, “ഈ അടുത്ത കാലത്ത്”, “നാടോടി മന്നൻ”, “മാറ്റിനി” തുടങ്ങി നിരവധി ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം ആണ് മൈഥിലി. ഇടയ്ക്ക് അഭിനയത്തിൽ നിന്നും മാറി നിന്ന മൈഥിലി എവിടെയായിരുന്നു എന്ന് പ്രേക്ഷകർ അന്വേഷിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും അത്ര സജീവമല്ല താരം. എന്നാൽ താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.

ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ് മൈഥിലിയുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. കാവ്യ മാധവൻ ഉൾപ്പെടെ ഒരുപാട് സിനിമാതാരങ്ങളെ വിവാഹത്തിനായി അണിയിച്ചൊരുക്കിയ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ഉണ്ണി. ബ്രൈഡ് ഓഫ് ദി ഡേ എന്ന കുറിപ്പോടെയാണ് മൈഥിലിയുടെ വിവാഹ വേഷത്തിലുള്ള ചിത്രം ഉണ്ണി പങ്കുവെച്ചത്. ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം.

പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റ ബാലചന്ദ്രൻ എന്നാണ്. ഒരു മികച്ച അഭിനേത്രി മാത്രമല്ല മൈഥിലി. “ലോഹം” എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ചിരുന്നു താരം. “ചട്ടമ്പി” എന്ന സിനിമയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. നിരവധി താരങ്ങൾ ആണ് മൈഥിലിയുടെ വിവാഹ വിരുന്നിൽ പങ്കെടുത്തത്. മൈഥിലിയുടെ വിവാഹത്തിന്റെയും വിവാഹ വിരുന്നിന്റെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

വിവാഹശേഷവും മൈഥിലി അഭിനയം തുടരുന്നതിൽ യാതൊരു എതിർപ്പുമില്ല എന്ന് സമ്പത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൈഥിലിയുടെ വിവാഹ ഫോട്ടോകൾക്ക് താഴെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. അത്തരത്തിൽ വ്യക്തികളെ അപമാനിക്കുന്ന തരത്തിലുള്ള വിഷം വമിക്കുന്ന ഭാഷയിൽ എത്തുന്ന കമന്റുകൾക്ക് ചുട്ട മറുപടി നൽകുകയാണ് ഗോകുൽ ഗോപാലകൃഷ്ണൻ. ഗോകുൽ ഗോപാലകൃഷ്ണന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

മൈഥിലിയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തയ്ക്ക് താഴെ പ്രബുദ്ധ മലയാളികളുടെ ചില അഭിപ്രായപ്രകടനങ്ങൾ ചൂണ്ടി കാണിച്ചായിരുന്നു ഗോകുൽ ഗോപാലകൃഷ്ണൻ തന്റെ മറുപടി നൽകിയത്. ഇത്തരം പ്രബുദ്ധ മലയാളികളുടെ അഭിപ്രായത്തിൽ ഒരു സ്ത്രീക്ക് ഒന്നിൽ കൂടുതൽ ബന്ധങ്ങൾ ഉണ്ടാകാൻ പാടില്ല. ആണുങ്ങൾക്ക് അങ്ങനെ ഉണ്ടാവുന്നത് ഒരുകുറ്റവുമല്ല. മറിച്ച് അവരുടെ പൗരുഷത്തിന്റെ ലക്ഷണം ആണ് അത് കാണിക്കുന്നത്.

സ്ത്രീകൾ ഒരു ലിവിങ് ടുഗദർ ബന്ധത്തിൽ ആയാൽ അവർ പോക്കു കേസ് ആയിരിക്കും. പ്രത്യേകിച്ചും സിനിമ നടിമാർ. എന്നാൽ നടന്മാർക്ക് ഇത് ബാധകമല്ല. സ്ത്രീകൾ ഒരാളുമായി ലൈം ഗി ക ബ ന്ധത്തിലേർപ്പെട്ടാൽ അയാളെ തന്നെ വിവാഹം കഴിക്കണം. അതിനു പുറത്ത് വന്നു വേറെ ആരെങ്കിലും വിവാഹം കഴിച്ചാൽ ഞങ്ങൾ ഇങ്ങനെയൊക്കെ പറയും എന്നാണ് മലയാളികളുടെ നിലപാട്. എന്നാൽ ആണുങ്ങൾക്ക് ഇത് ഒന്നും ബാധകമല്ല.

സ്വന്തം മകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയ ആളുകളാണ് ഇതുപോലെയുള്ള വൃത്തികെട്ട കമന്റുകൾ ഇടുന്നത്. അങ്ങനെയുള്ള ഫോട്ടോകൾ ക്രോപ്പ് ചെയ്ത് കളഞ്ഞിട്ട് ഉണ്ടെങ്കിലും പേര് മനപ്പൂർവം ക്രോപ്പ് ചെയ്യാത്തത് ആണെന്നും ഗോകുൽ കുറിച്ചു. ഇരകളെ കുറ്റപ്പെടുത്തുന്നവന്മാർക്ക് ഒക്കെ ഇത്രയും പിന്തുണ ലഭിക്കുന്നത് ഇതുപോലെയുള്ള ഒരു സമൂഹം നമുക്ക് ചുറ്റും ഉള്ളതുകൊണ്ടാണെന്ന് ഗോകുൽ ഗോപാലകൃഷ്ണൻ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അങ്ങേയറ്റം മോശമായ രീതിയിലുള്ള കമന്റുകൾ ആയിരുന്നു മൈഥിലിയുടെ വിവാഹ ചിത്രങ്ങൾക്ക് കീഴിൽ ലഭിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top