Movlog

Health

74 ൽ നിന്നും 51 കിലോയിലേക്ക് എത്തിയത് ഇങ്ങനെ ! പ്രസവം കഴിഞ്ഞാൽ തടി കുറയ്ക്കാൻ മുലപ്പാൽ നന്നായി കൊടുക്കുക – തന്റെ അനുഭവം തുറന്നു പറഞ്ഞു താരം

മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ തന്നെയാണ് ശരണ്യമോഹൻ. മലയാളത്തിൽ കൂടാതെ തമിഴിലും തൻറെ കഴിവ് തെളിയിച്ച താരമാണ്. ബാലനടിയായി മലയാളത്തിലും തമിഴിലും എല്ലാം അഭിനയിച്ച താരം തമിഴ് ഒരു നാൾ ഒരു കനവ്,യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായി മാറിയത്. 2015 സെപ്റ്റംബർ ആറിന് വിവാഹിതയാവുകയും ചെയ്തു രണ്ടു മക്കളാണ് തരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. ചിത്രങ്ങളൊക്കെ നിരവധി ലൈക്കും കമൻറ് ആണ് ലഭിക്കുന്നത്. രണ്ടാമത്തെ പ്രസവത്തിനു ശേഷം താരം വല്ലാതെ വണ്ണം വെച്ചിരുന്നു. അതേപ്പറ്റി നിരവധി ആളുകൾ വിമർശനങ്ങളുമായി എത്തി. ഇപ്പോൾ താരം നിൽക്കുന്നത് 74 കിലോയിൽ നിന്നും 58 കിലോയിലേക്കും അതിൽ നിന്നും 51 ലേക്കുള്ള യാത്രയെക്കുറിച്ച് തടി യെക്കുറിച്ച് കേട്ട് വിമർശനങ്ങളെ പറ്റിയും മനോരമ ആരോഗ്യത്തിനോട് തുറന്നു പറയുകയാണ് ശരണ്യ.ഇപ്പോൾ ശരണ്യയുടെ വാക്കുകൾ ഇങ്ങനെയാണ്. പ്രസവം കഴിഞ്ഞ് തടി വച്ചു എന്ന് സങ്കടപ്പെടുന്ന സ്ത്രീകളോട് തനിക്ക് പറയാനുള്ളത് കഴിയുന്നത്ര മുലയൂട്ടുക എന്നതാണ്, അത് ശരീരം മെലിയാൻ ഒരുപാട് സഹായിക്കും. മൂത്ത കുട്ടിക്ക് രണ്ടു വയസ്സ് വരെ പാൽ കൊടുത്തിരുന്നു. മുലയൂട്ടൽ കഴിഞ്ഞാൽ പഴയപോലെ മിതമായ ഭക്ഷണരീതിയിൽ മാറി. ഡാൻസ് പ്രാക്ടീസ് പഠിപ്പിക്കലും കൂടി ആരംഭിച്ചതോടെയാണ്,74 കിലോ നിന്നും 50 51 കിലോ വരെ എത്തിയത്. അപ്പോഴാണ് ഞാൻ രണ്ടാമത് ഗർഭിണിയാവുന്നത്. ഗർഭകാലത്ത് മനസ്സിലാക്കിയ ചില കാര്യങ്ങൾ എന്നെ രണ്ടാമത്തെ ഗർഭകാല ഉപകാരപ്പെടാത്ത കാരണമായി. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ..ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കുമായിരുന്നു പക്ഷേ അളവ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.

ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കും ആയിരുന്നു. പക്ഷേ അളവിനെ പറ്റി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ചില ഭക്ഷണങ്ങൾക്ക് പകരം കുറച്ചുകൂടി ആരോഗ്യമായ കൂടി ഉൾപ്പെടുത്തി.. ഉദാഹരണത്തിന് ആദ്യ ഗർഭകാലത്ത് വിശക്കുമ്പോൾ ചോറ് ഇഡ്ഡലി ദോശ ഒക്കെയാണ് കഴിച്ചിരുന്നത്. രണ്ടാമത് ഗർഭിണി ആയപ്പോൾ വിശപ്പ് താരതമ്യേനെ കുറവും ആയിരുന്നു.

ഇനി വിശപ്പ് തോന്നുകയാണെങ്കിൽ തന്നെ ഫ്രൂട്ട്സ് കഴിക്കാൻ തുടങ്ങി. അല്ലെങ്കിൽ ഓട്സ് രണ്ടുനേരം. ചോറുണ്ണുന്നതിന് പകരം ഒരു നേരം ചപ്പാത്തി ഓട്സ് ചിലപ്പോൾ ഒരു ചപ്പാത്തിയും അല്പം ചോറും കറികളും ഒക്കെ ആയി കഴിച്ചു.അതാകുമ്പോൾ വിശന്നിരിക്കുകയും ഇല്ല. എന്നാൽ അമിതമായി തടിക്കുകയും ഇല്ല.
പ്രസവത്തിന് തലേന്നു വരെ കുട്ടികളെ ഡാൻസ് പഠിപ്പിച്ചിരുന്നു.

സ്റ്റെപ്പുകൾ ഒക്കെ കാണിച്ചു കൊടുത്തു ചെയ്യിപ്പിക്കും എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. പാചകവും വീട്ടിലെ ചെറിയ ജോലികൾ ഞാനും ചേട്ടൻറെ അമ്മയും കൂടിയാണ് ചെയ്യുക. ആദ്യത്തെ ഗർഭ സമയത്ത് സുഖപ്രസവം ആകണം എന്ന് കരുതി കുനിഞ്ഞു നിന്ന് മുറ്റം തൂക്കുകയും തുടയ്ക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അതുകൊണ്ട് രണ്ടാമത്തെ സമയത്ത് അത്തരം സാഹസത്തിന് ഒന്നും പോയില്ല. അതും സിസേറിയനായിരുന്നു. പ്രസവം കഴിഞ്ഞപ്പോൾ 58 കിലോ യായിരുന്നു ശരീരഭാരം..സിസേറിയൻ ആയിരുന്നതു കൊണ്ട് ആറുമാസം ഒന്നും ചെയ്യില്ല. മെല്ലെ യോഗാസനങ്ങൾ ചെയ്തു തുടങ്ങി.

ചേട്ടനേയും ഒരു യോഗ ട്രെയിനർ വീട്ടിൽ വന്ന് പഠിപ്പിച്ചിരുന്നു അതുകൊണ്ട് ആസനങ്ങളൊക്കെ നന്നായി അറിയാം..അതൊക്കെ നൃത്തച്ചുവടുകളും ഭക്ഷണത്തിനുള്ള ശ്രദ്ധ കൂടിയാപ്പോഴേക്കും ഈസിയായി 51 കിലോ ആയി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top