Movlog

Movie Express

തന്റെ കുട്ടി വേലുവിനെ പരിചയപ്പെടുത്തി നടി മുക്ത

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മുക്ത . വളരെ ചെറിയ പ്രായത്തിൽ തന്നെ “അച്ഛനുറങ്ങാത്ത വീട്” എന്ന സിനിമയിലെ ലിസമ്മ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മുക്ത സിനിമയിലെത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയിൽ അവിസ്മരണീയ പ്രകടനമാണ് താരം കാഴ്ചവച്ചത്. പിന്നീട് നിരവധി സിനിമകളിൽ തിളങ്ങിയ മുക്ത തമിഴിലും സജീവമായിരുന്നു . സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് മുക്ത ,റിമിടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായി വിവാഹിതയാകുന്നത്.

വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും മാറിനിന്ന മുക്ത കുടുംബജീവിതത്തിൽ സന്തുഷ്ടയായി കഴിയുകയായിരുന്നു. കുടുംബ വിശേഷങ്ങളും ,മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കാറുണ്ട് താരം .നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ക്യാമറയ്ക്ക് മുന്നിൽ വീണ്ടുമെത്തി മുക്ത . “കൂടത്തായി” എന്ന പരമ്പരയിലൂടെ അഭിനയജീവിതത്തിലേക്ക് തിരിച്ചു വന്ന മുക്ത മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. “കൂടത്തായി”ലെ മികച്ച പ്രകടനം മുക്തയ്ക്ക് കൂടുതൽ അവസരങ്ങൾ ആണ് സമ്മാനിച്ചത്.

ന്യൂ ഇയർനോടനുബന്ധിച്ച് താരം ഒരു ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. നിറവയറോട് കൂടിയ താരത്തിന്റെ ചിത്രങ്ങൾ ആയിരുന്നു അത്. ചിത്രം പുറത്ത് വിട്ട ഉടൻ തന്നെ നിരവധി പേരാണ് താരം വീണ്ടും ഗർഭിണിയായോ എന്ന സംശയവുമായി എത്തിയത്. എന്നാൽ അത് മുക്ത അഭിനയിക്കുന്ന പുതിയ സീരിയലിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടാണെന്ന് പിന്നീട് വാർത്തകൾ പുറത്തുവന്നു.

ഇപ്പോൾ ഒരു കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്ന വീഡിയോ ആണ് മുക്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത് . “എന്റെ കുട്ടി വേലു”, എന്ന കുറിപ്പോടെ ആണ് ഈ വീഡിയോ താരം പങ്കുവെച്ചത്. കുഞ്ഞിനെ മുക്ത കയ്യിലെടുത്ത് താലോലിക്കുന്നത് വീഡിയോയിൽ കാണാം. മുക്തയുടെ ഏറ്റവും പുതിയ സീരിയലിൽ താരത്തിന്റെ മകൻ ആയി അഭിനയിക്കുന്ന ബേബി അനന്യയാണ് കയ്യിൽ. താരത്തിന്റെ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top