Movlog

Kerala

കിളിമാനൂരിലുള്ള ഞരമ്പ് രോഗിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ കണ്ടു ഞെട്ടൽ മാറാതെ നാട്ടുകാർ…

പല തരത്തിലുള്ള ഞരമ്പുരോഗികളുടെ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. സ്ത്രീകളുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്നവരും, നഗ്നത പ്രദർശിപ്പിക്കുന്നവരും, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ശേഖരിക്കുന്നവരും തുടങ്ങി ഈ നിര നീണ്ടു പോകുന്നു. എന്നാൽ കഴിഞ്ഞ ദിവസം കിളിമാനൂരിൽ ഉള്ള ഒരു ഞരമ്പുരോഗിയെ നാട്ടുകാർ ഓടിച്ചു പിടിക്കുകയായിരുന്നു. നാട്ടുകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയാണ് അയാളിപ്പോൾ.

സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ ഒരു കൂമ്പാരം ആയിരുന്നു അയാളുടെ വീട്ടിൽ നിന്നും നാട്ടുകാർ കണ്ടെത്തിയത്. കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ കഴിഞ്ഞ ദിവസം രാത്രി 3 മണിയോടെ യുവാവ് ഒരു വീട്ടിൽ കയറി ചെല്ലുകയായിരുന്നു. ചുറ്റുപാടുമുള്ള പല വീടുകളിൽ നിന്നും നിരന്തരം അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് ഇയാളുടെ പതിവാണ്. ഇയാൾക്കെതിരെ വ്യാപകമായ പരാതി നാട്ടിൽ ഉയർന്നിരുന്നു.

യുവാവിനെ തിരിച്ചറിഞ്ഞ് ഇയാളുടെ വീട് തപ്പി പോയപ്പോഴായിരുന്നു ഞെട്ടിക്കുന്ന കാര്യങ്ങൾ നാട്ടുകാർ കാണുന്നത്. ഒരു ടെക്സ്റ്റൈൽസ് ഷോപ്പിൽ പോലും ഇല്ലാത്ത അത്ര കണക്കിന് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ആയിരുന്നു യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഓരോ വിഭാഗമായി തിരിച്ചു വെച്ച് പൊതിഞ്ഞുകെട്ടി വെച്ചിരിക്കുകയായിരുന്നു അടിവസ്ത്രങ്ങൾ.

ഉടൻ തന്നെ അവിടെയുള്ള പരിസരവാസികളെ എല്ലാം വിളിച്ചു കൂട്ടി കാണിച്ചപ്പോഴാണ് പലർക്കും ഈ അനുഭവം ഉണ്ടായിരുന്നു എന്ന് മനസ്സിലായത്. സ്ത്രീകളുടേത് മാത്രമല്ല ചെറിയ കുട്ടികളുടെ അടിവസ്ത്രങ്ങൾ പോലും കാണാതാവുമായിരുന്നു ചില ദിവസങ്ങളിൽ. രണ്ടു വർഷമായി കിളിമാനൂരുള്ള ഈ പ്രദേശത്തു നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും അടിവസ്ത്രം മോഷണം പോയി തുടങ്ങയിട്ട്.

നാട്ടുകാർ ഒരുപാട് അന്വേഷിച്ചിട്ടും ഇത് വരെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി യാദൃശ്ചികമായി പ്രതിയെ കണ്ടെത്തുകയായിരുന്നു. അങ്ങനെ പ്രതി ആരാണ് എന്ന് മനസ്സിലാക്കിയ നാട്ടുകാർ പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ഒരു ടെക്സ്റ്റൈൽ ഷോപ്പിലുള്ളതിനേക്കാൾ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച ഉടൻ തന്നെ പോലീസ് എത്തി അടിവസ്ത്രങ്ങൾ അടങ്ങിയ കെട്ടുകൾ എല്ലാം സീൽ ചെയ്യുക ആയിരുന്നു. ഉണ്ണി എന്നു വിളിക്കുന്ന ഹരി ആണ് പ്രതി. ഇയാൾ ഇപ്പോൾ ഒളിവിലാണ്. നാട്ടുകാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു പകൽ മാന്യൻ ആണ് ഹരി. പ്രതിയെ തിരിച്ചറിഞ്ഞതോടെ എല്ലാവരും കൂടി ചേർന്ന് പ്രതിയെ കണ്ടു പിടിച്ച് ഒരു മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top