Movlog

Movie Express

നെയ്യാറ്റിൻകര ഗോപൻ ആയി മോഹൻലാൽ.. “ആറാട്ട് “ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടനാണ് -ദി കംപ്ലീറ്റ് ആക്ടർ ,മോഹൻലാൽ. അസാമാന്യ അഭിനയപാടവം കൊണ്ടും ,ആലാപന ശൈലി കൊണ്ടും , നൃത്തവും സംഘട്ടന രംഗങ്ങളും ചെയ്യാനുള്ള മെയ് വഴക്കം കൊണ്ടും പ്രേക്ഷകരെ എന്നും അമ്പരപ്പിച്ച ഒരു നടനാണ് മോഹൻലാൽ. പ്രായം വെറും അക്കം ആണെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞ കുറച്ചു ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞകാലങ്ങളിൽ മാത്രമല്ല വരും കാലങ്ങളിലും തീയേറ്റർ അടക്കി വാഴാൻ പോകുന്നത് ഈ താരാജാവായിരിക്കും എന്ന് അദ്ദേഹം ഭാഗമാകുന്ന നിരവധി പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ “ആറാട്ട് “ൽ മോഹൻലാലാണ് നായകൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തു വിട്ടു. രാജകീയ പ്രൗഡിയോടെ മലയാളികളുടെ അഭിമാന താരമായ ലാലേട്ടൻ ഇരിക്കുന്ന പോസ്റ്റർ ഇതിനോടകം വൈറലായി കഴിഞ്ഞു. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഉദയ്കൃഷ്ണ ആണ് . ആക്ഷൻ, കോമഡി എന്നിവയെല്ലാം അടങ്ങിയിരിക്കുന്ന ഒരു സമ്പൂർണ്ണ എന്റർടെയ്‌നർ
ആയിരിക്കും “ആറാട്ട്”.

രാഹുൽ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. പ്രശസ്ത തെന്നിന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. ഒരു ഐഎഎസ് ഓഫീസർ ആയിട്ടാണ് ശ്രദ്ധ സിനിമയിലെത്തുന്നത്. സിദ്ദിഖ് ,സായി കുമാർ, നെടുമുടി വേണു ,ഇന്ദ്രൻസ് ,വിജയരാഘവൻ, സ്വാസിക ,രചന നാരായണൻകുട്ടി,ബിജു പപ്പൻ ,നന്ദു, ജോണി ആന്റണി തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. വിജയ് ഉലകനാഥാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് . ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതിനുമുമ്പ് സിനിമയ്ക്കുവേണ്ടി ചുവന്ന ഷർട്ടും മുണ്ടും അണിഞ്ഞ് നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം സിനിമയുടെ എഡിറ്ററായ ഷമീർ മുഹമ്മദ് പങ്കുവെച്ചിരുന്നു. സിനിമയിൽ ലാലേട്ടൻ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ മറ്റൊരു ആകർഷണമാണ് . അദ്ദേഹത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ “രാജാവിന്റെ മകൻ”ലെ മാസ് ഡയലോഗ് ഓർമിപ്പിക്കുന്ന വിധമാണ് കാറിന്റെ നമ്പർ 2255 എന്ന് നൽകിയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top