Movlog

Kerala

20,000 കോടിയുടെ വജ്ര ഖനനം ! ആഫ്രിക്കയിലെ പുതിയ ബിസിനസ് വെളിപ്പെടുത്തി അൻവർ എം എൽ എ

നിലമ്പൂരിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാണ് പി വി അൻവർ. വ്യാപാരസംബന്ധമായ ആവശ്യങ്ങൾക്കായാണ് പശ്ചിമ ആഫ്രിക്കയിൽ അൻവർ എത്തിയത്. 20,000 കോടി മുതൽ മുടക്കുള്ള സ്വർണ്ണ ഖനനമാണ് അൻവറിന്റെ പുതിയ പദ്ധതി. ഈ പദ്ധതിയിലൂടെ 25000 പേർക്ക് തൊഴിലവസരങ്ങൾ നൽകാനാവുമെന്ന് അൻവർ തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ചു. മാസങ്ങളായി എംഎൽഎ നാട്ടിൽ ഇല്ലാത്തത് വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണവുമായി അൻവർ ഫേസ്ബുക്ക് വീഡിയോയിലൂടെ എത്തിയത്.

നാളെ തിരിച്ചു നാട്ടിലെത്തും എന്നും അൻവർ വീഡിയോയിൽ പറയുന്നുണ്ട്. തീർത്തും അവിചാരിതമായി ആണ് അൻവർ ആഫ്രിക്കയിൽ എത്തുന്നത്. എല്ലാ വർഷവും ഉംറക്ക് വേണ്ടി മക്കയിൽ പോകാറുണ്ട് അൻവർ. അങ്ങനെയൊരു അവസരത്തിലാണ് 2018ൽ ആഫ്രിക്കയിൽ നിന്ന് ഒരു ബിസിനസുകാരനെ മക്കയിൽനിന്ന് പരിചയപ്പെടുന്നത്. അദ്ദേഹവുമായി സംസാരിച്ചപ്പോൾ അൻവറിന്റെ ഭാര്യയുടെ പിതാവുമായി നേരത്തെ കച്ചവടബന്ധങ്ങൾ ഉള്ള ആളായിരുന്നു എന്ന് മനസ്സിലായി. അതോടെ അവർ കൂടുതൽ അടുത്തു. ആഫ്രിക്കയിൽ ഖനനങ്ങൾ നടത്താറുള്ള ആളാണ് അദ്ദേഹം. ആഫ്രിക്കയിലെ സിയറ ലിയോൺ എന്ന രാജ്യത്തുള്ള ഭൂമികളിൽ സ്വർണ വജ്ര നിക്ഷേപങ്ങൾ ഉണ്ടെന്ന് മൈനിംഗ് ജിയോളജി വകുപ്പ് സാറ്റ്‌ലൈറ്റ് സർവേയിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കർണാടകയിൽ ഇരുമ്പയിര് ഖനനത്തിന് വേണ്ടി പരിശ്രമിച്ചിട്ടുള്ള ആളാണ് അൻവർ. ഇതറിഞ്ഞതോടെ അദ്ദേഹത്തിന്റെ ബിസിനസിന്റെ ഭാഗമാകുവാൻ ക്ഷണിക്കുകയായിരുന്നു. അൻവറിന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ കുടുംബവും പൊതുജീവിതവും വിട്ട് ഇത്രയുംകാലം ആഫ്രിക്കയിൽ പോയി നിൽക്കാൻ സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു അൻവർ. അദ്ദേഹം വീണ്ടും അഭ്യർത്ഥിച്ചപ്പോൾ ശ്രീലങ്കയിൽ നിന്നുള്ള ഒരു 20 ഗവേഷണ വിദഗ്ധരെ അൻവർ ആഫ്രിക്കയിലേക്ക് അയച്ചു. അൻവർ അയച്ച സംഘം 2019ൽ ഒരു വർഷത്തോളം ആഫ്രിക്കയിലെ ആ പ്രദേശത്ത് പഠനം നടത്തി.

അമ്പതിനായിരം ഏക്കറോളം വരുന്ന കാട്ടിലാണ് ഇവർ പഠനം നടത്തിയത്. ഇവർ നടത്തിയ പഠനത്തിന്റെ ഭാഗമായി ഈ ഭൂമിയിൽ വജ്ര സ്വർണ നിക്ഷേപമുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. ഇതിനെ തുടർന്നാണ് മൂന്നുമാസം മുമ്പ് അൻവർ ആഫ്രിക്കയിൽ എത്തുന്നത്. ഈ വലിയ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയതിനുശേഷമാണ് അൻവർ കേരളത്തിലേക്ക് തിരിച്ചു വരുന്നത്. 25000 ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന ഈ പദ്ധതിയിൽ കേരളത്തിൽ നിന്ന് 6000 പേർക്ക് തൊഴിൽ നൽകാൻ സാധിക്കും എന്നാണ് അൻവർ സാക്ഷ്യപ്പെടുത്തുന്നത്. 20,000 കോടി രൂപയുടെ പ്രൊജക്റ്റിൽ 30% പാർട്ണർഷിപ്പ് ആണ് അൻവറിനുള്ളത്. നാട്ടിലെ കഷ്ടപ്പാടുകളിൽ നിന്നുള്ള മോചനം ആണ് ഈ പുതിയ സംരംഭം എന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും അൻവർ വീഡിയോയിലൂടെ പറയുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top