Movlog

Kerala

കല്യാണപെണ്ണിനെ പോലെ അതീവ സുന്ദരിയായി “സത്യ എന്ന പെൺകുട്ടി”യിലെ താരം .

സീ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര ആണ് “സത്യ എന്ന പെൺകുട്ടി”. മെർഷീന നീനു ടൈറ്റിൽ റോൾ ആയ സത്യയായി എത്തുന്ന പരമ്പര മികച്ച റേറ്റിംഗോടെ മുന്നേറുകയാണ്. ശ്രീനിഷ് അരവിന്ദ് ആണ് പരമ്പരയിലെ നായകൻ. മുന്നൂറോളം എപ്പിസോഡുകൾ പിന്നിട്ട പരമ്പര വിജയകരമായി തുടരുകയാണ്. വളരെ പെട്ടെന്ന് തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ നീനുവിന് സാധിച്ചു. “പാരിജാതം” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ രസ്നയുടെ സഹോദരി ആണ് നീനു.

“പാരിജാതം” എന്ന സീരിയലിൽ അരുണ, സീമ എന്നീ ഇരട്ട വേഷങ്ങൾ ആണ് രസ്ന അവതരിപ്പിച്ചത്. തനി നാടൻ പെൺകുട്ടി ആയും, മോഡേൺ ലുക്കിലും രസ്ന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരേ സമയം വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങൾ അവതരിപ്പിച്ചു കയ്യടി നേടി രസ്ന. വിവാഹത്തോടെ മതം മാറിയ രസ്ന സാക്ഷി എന്ന പേര് സ്വീകരിക്കുകയായിരുന്നു. സഹോദരിയെ പോലെ ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടി എടുത്തിരിക്കുകയാണ് നീനുവും.

മലപ്പുറം സ്വദേശി ആയ മെർഷീന നീനു എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയരംഗത്തെത്തുന്നത്. മിനിസ്‌ക്രീനിൽ എത്തുന്നതിനു മുമ്പ് രാജസേനൻ സംവിധാനം ചെയ്ത “വൂണ്ട് ” എന്ന സിനിമയിലൂടെ ആണ് നീനു അഭിനയരംഗത്തെത്തുന്നത്. പതിമൂന്നാം വയസിൽ ഗർഭിണി ആകേണ്ടി വന്ന ശക്തമായ ഒരു കഥാപാത്രമാണ് നീനു ഈ സിനിമയിൽ അവതരിപ്പിച്ചിരുന്നത്. പിന്നീട് “ഗൗരി “, “അയലത്തെ സുന്ദരി” എന്നീ സീരിയലുകളിലൂടെ മിനിസ്‌ക്രീനിൽ സജീവമായ നീനു “സത്യ എന്ന പെൺകുട്ടി”യിലൂടെ ആണ് ആരാധകഹൃദയങ്ങൾ കവർന്നത്. താരം പങ്കു വെക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ഈ അടുത്തിടെ സഹോദരി രസ്നയുമൊത്ത് നീനു പങ്കു വെച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നീനുവും രസ്നയും സഹോദരിമാർ ആണെന്ന് പലരും ഈ ചിത്രങ്ങൾ പങ്കു വെച്ചതിനു ശേഷമാണ് അറിഞ്ഞത് പോലും.

ഇപ്പോൾ ഇതാ നീനുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിവാഹപ്പെണ്ണിനെ പോലെ അതീവസുന്ദരി ആയെത്തിയ നീനുവിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. “സത്യ എന്ന പെൺകുട്ടി”യിൽ ബോയ് കട്ട് ലുക്കിൽ ആണ് താരം എത്തുന്നത്. അത് കൊണ്ട് തന്നെ നീനുവിന്റെ ഈ പുതിയ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു പരസ്യത്തിന് വേണ്ടിയാണ് നീനു വിവാഹവേഷത്തിൽ ഫോട്ടോഷൂട്ട് നടത്തിയത്. താരം തന്നെയാണ് വിവാഹ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top