Movlog

Faith

മേഘ്‌നയുടെ ആ സ്വഭാവമാണ് എല്ലാത്തിനും കാരണം ! മേഘ്‌നയുടെ വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് ഡിംപിളും അമ്മയും

“ചന്ദനമഴ” എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലെ പ്രധാന കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ആണ് മേഘ്ന . മലയാളി കുടുംബ പ്രേക്ഷകരുടെ മനംകവർന്ന മേഘ്‌നയുടെ വിവാഹവും വിവാഹമോചനവും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമ സീരിയൽ താരമായ ഡിംപിൾ റോസിന്റെ ന് സഹോദരനും ബിസിനസുകാരനുമായ ഡോൺ ടോണിയാണ് മേഘ്നയെ വിവാഹം കഴിച്ചിരുന്നത്. ഒരു വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇവർ വേർപിരിയുകയായിരുന്നു.

വിവാഹമോചനത്തെ കുറിച്ചുള്ള പല തരം വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡോൺ പ്രതികരണവുമായി മുന്നോട്ട് വരികയായിരുന്നു. നിയമപരമായി വിവാഹമോചിതരായി എന്ന് ഡോൺ വ്യക്തമാക്കി. ഒരു വർഷത്തെ ആയുസ്സ് മാത്രമേ മേഘ്നയുമായുള്ള വിവാഹത്തിന് ഉണ്ടായിരുന്നുള്ളു എന്നും എട്ടു മാസങ്ങൾക്ക് മുമ്പ് നിയമപരമായി വേർപിരിഞ്ഞു എന്നുമായിരുന്നു ഇതിനെക്കുറിച്ച് ഡോൺ പറഞ്ഞത്. പിന്നാലെ രണ്ടാമതും വിവാഹിതനായി ഡോൺ ടോണി. കോട്ടയം സ്വദേശിയായ ഡിവൈനയെ മെയ് 20ന് ഡോൺ ജീവിതപങ്കാളിയായി കൂടെ കൂട്ടി.

ഇപ്പോളിതാ മാസങ്ങൾ പിന്നിടുമ്പോൾ മേഘ്നയുടെ വിവാഹമോചനം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. മേഘ്നയെ പിന്തുണച്ച് ചിലർ എത്തുമ്പോൾ അവർക്ക് മറുപടിയായി എത്തുന്നത് ഡിമ്പിൾ റോസും അമ്മയുമാണ്. ഡോണിന്റെ വിവാഹത്തിനുശേഷം ആയിരുന്നു മേഘ്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. മേഘ്ന പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. മേഘ്നയ്ക്ക് പിന്നാലെയാണ് ഡിംപിൾ ബ്ലോഗറായി എത്തിയത്.

കഴിഞ്ഞദിവസം ഡിംപിൾ പങ്കുവെച്ച വീഡിയോയിൽ ഡോണിന്റെ ഭാര്യയും ഭാഗമായതോടെ ആണ് മേഘ്നയുടെ വിവാഹമോചന വാർത്തകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്. നാത്തൂന് ക്രിസ്മസ് കേക്ക് എന്ന കുറിപ്പോടെ ഡിംപിൾ പങ്കുവെച്ച വീഡിയോ ആണ് വിമർശനങ്ങൾക്കു കാരണമായത്. അടുത്ത ക്രിസ്മസിന് പുതിയ നാത്തൂൻ ആയിരിക്കുമല്ലോ എന്ന് ആയിരുന്നു മിക്ക ആളുകളും കമന്റ് ചെയ്തത്. മേഘ്നയെ പിന്തുണച്ച് നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ വന്നിരുന്നത്. വിമർശനം അതിര് വിട്ടതോടെ മറുപടിയുമായി ഡിംപിൾ അമ്മയും എത്തി. കാര്യം അറിയാതെ സംസാരിക്കരുത് എന്നും ആ കുട്ടി സ്വന്തം ഇഷ്ടത്തിന് ആണ് ഇവിടെ നിന്നും പോയത് എന്നും ഡിംപിൾ വ്യക്തമാക്കി. വിവാഹമോചനത്തിന് കേസ് കൊടുത്തതും ചെന്നൈയിൽ പോയതും എല്ലാം സ്വന്തം ഇഷ്ടത്തിന് ആണെന്ന് ഡിംപിളിന്റെ അമ്മയും കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top