Movlog

Movie Express

സുഹൃത്ത് ആയിഷയുടെ വിവാഹത്തിൽ തിളങ്ങി താരപുത്രി മീനാക്ഷി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ ആണ്. വിവാഹത്തിലെ ഓരോ ചടങ്ങിലും സജീവസാന്നിധ്യമാണ് ദിലീപും കുടുംബവും. മിമിക്രി രംഗത്ത് ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ ആരംഭിച്ച സൗഹൃദമാണ് ദിലീപിനെയും നാദിർഷയും. ഇവർ ഒന്നിച്ചെത്തുന്ന വേദികൾ തമാശകളും കൗണ്ടറുകളും കൊണ്ട് നിറയും. വർഷങ്ങളായി നീണ്ടു നിൽക്കുന്ന സൗഹൃദം അടുത്ത തലമുറയിലേക്കും എത്തി നിൽക്കുകയാണ്.

ദിലീപിന്റെ മകൾ മീനാക്ഷിയും നാദിർഷയുടെ മകൾ ആയിഷയും ഉറ്റ സുഹൃത്തുക്കളാണ്. ആയിഷയുടെ വിവാഹ ചടങ്ങുകളിൽ എല്ലാം സജീവസാന്നിധ്യമായിരുന്നു മീനാക്ഷി. ആയിഷയുടെ “സംഗീത് ” നിശയിൽ മീനാക്ഷിയും കൂട്ടരും അവതരിപ്പിച്ച നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടനും, ഗായകനും, സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാലാണ് ആയിഷയുടെ വരൻ. കാസർഗോഡ് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായി കഴിഞ്ഞു. താരപുത്രി മീനാക്ഷിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവന്ന സാരിയും മുല്ലപ്പൂവുമണിഞ്ഞ് അതീവ സുന്ദരിയായി ആണ് മീനാക്ഷി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. നടി നമിത പ്രമോദ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആയിഷയും മീനാക്ഷിയും നമിത പ്രമോദും അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിനു മുന്നേയുള്ള ആഘോഷങ്ങളിൽ എല്ലാം ദിലീപും കാവ്യയും മീനാക്ഷിയും നമിതയും എല്ലാം നിറസാന്നിധ്യമായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top