മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെയും ജനപ്രിയ നടൻ ദിലീപിന്റെയും ഏക മകളാണ് മീനാക്ഷി ദിലീപ്. അമ്മയ്ക്കും അച്ഛനും പിന്നാലെ മീനാക്ഷിയും സിനിമയിലേക്ക് എത്തുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ സജീവമായ മീനാക്ഷിയുടെ ചിത്രങ്ങളും നൃത്ത വീഡിയോയും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. നാദിർഷയുടെ മകൾ ആയിഷ നാദിർഷയുടെ വിവാഹ സമയത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്നത് മീനാക്ഷിയുടെ ചിത്രങ്ങളായിരുന്നു.
ആയിഷയും മീനാക്ഷിയും വളരെ അടുത്ത സുഹൃത്തുക്കൾ ആയതിനാൽ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ നിറസാന്നിധ്യമായിരുന്നു മീനാക്ഷി. ആയിഷയുടെ ചടങ്ങുകളിൽ മീനാക്ഷി അവതരിപ്പിച്ച നൃത്തത്തിന്റെ വീഡിയോയും മീനാക്ഷിയുടെ ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. 1998 ഒക്ടോബർ 20നായിരുന്നു ദിലീപും മഞ്ജുവും വിവാഹിതരായത്. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടൻ ദിലീപിനെ വിവാഹം കഴിച്ച് മഞ്ജു അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. 2000ൽ മാർച്ച് 23നാണ് മഞ്ജുവിനും ദിലീപിനും മകൾ മീനാക്ഷി പിറന്നത്. 2014ൽ ദിലീപ്-മഞ്ജു വിവാഹബന്ധം വേർപ്പെടുത്തിയതോടെ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു.
ഇപ്പോഴിതാ ഫാദർസ് ഡേയിൽ താരപുത്രി പങ്കു വെച്ച ചിത്രമാണ് ഏറെ ശ്രദ്ധേയമാകുന്നത്. ദിലീപിന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുന്ന കുട്ടി മീനാക്ഷിയുടെ ചിത്രം ആണ് താരപുത്രി സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. രണ്ടു സൈഡിലും മുടി കെട്ടി വളരെ ക്യൂട്ട് ആയിട്ടാണ് മീനാക്ഷി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറൽ ആവുകയും ചെയ്തു. വളരെ അടുത്ത ബന്ധം ആണ് ദിലീപും മകൾ മീനാക്ഷിയും തമ്മിൽ ഉള്ളത്. മഞ്ജുവുമായുള്ള ബന്ധം വേർപിരിയുമ്പോൾ അച്ഛനോടൊപ്പം പോകാൻ ആയിരുന്നു മീനാക്ഷി തീരുമാനിച്ചത്. പിന്നീട് പുനർ വിവാഹത്തിനായി ദിലീപിനെ നിർബന്ധിച്ചതും മീനാക്ഷി ആയിരുന്നു.
