Movlog

Movie Express

22 കിലോ ഭാരം കുറച്ച് താരപുത്രി.. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ

താരങ്ങളുടെ കുടുംബവിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് എന്നും പ്രിയമാണ്.താരങ്ങളുടെ മക്കളുടെ സിനിമാ പ്രവേശനം എല്ലാം ആരാധകർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യങ്ങളാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖറിനെയും , മോഹൻലാലിന്റെ മകൻ പ്രണവിനെയും, ജയറാമിന്റെ  മകൻ കാളിദാസനെയും ,സുരേഷ് ഗോപിയുടെ മകൻ ഗോകുലിനെയും  ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർ താരപുത്രികളുടെ വരവും കാത്തിരിക്കുകയാണ്. ജയറാമിന്റെ  മകൾ മാളവിക, മോഹൻലാലിന്റെ മകൾ വിസ്മയ എന്നിവർ  എന്ന്  മലയാള സിനിമയിലേക്ക്  എത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.

എന്നാൽ ആരാധകരെ വിഷമിപ്പിച്ചു കൊണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിൽക്കുകയാണ് ഇവർ രണ്ടുപേരും.  മോഹൻലാലിന്റെ മകൾ വിസ്മയ തായ്‌ലൻഡിൽ ആണ് താമസിക്കുന്നത്. മായ എന്ന വിസ്മയയുടെ ഇഷ്ടങ്ങൾ എഴുത്തിനോടും ആയോധനകലകളോടുമാണ് . ആയോധനകലയിലെ  ഏറെനാളത്തെ പരിശീലനം കൊണ്ട് 22 കിലോ ഭാരം കുറയ്ക്കാൻ ആയതിലുള്ള  സന്തോഷം പങ്കുവയ്ക്കുകയാണ് വിസ്മയ. തായ്ലൻഡിലെ ഫിറ്റ് കോ എന്ന് ട്രെയിനിങ് സെന്ററിന്റെ സഹായത്തോടുകൂടിയാണ് വിസ്മയ ശരീരഭാരം കുറച്ചത് .തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ച ഈ സംഭവത്തിൽ പരിശീലകനായ ടോണിക് നന്ദി പറയുകയാണ് മായ തന്റെ കുറിപ്പുകളിലൂടെ.

മനോഹരമായ ആളുകൾക്ക് ഒപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഈ ട്രെയിനിങ് സെന്റർ. യാതൊരു പ്രതീക്ഷകളും ഇല്ലാതെ ആണ് വിസ്മയ ഇവിടെ എത്തിയത്. കോണിപ്പടി കയറുമ്പോൾ പോലും ശ്വാസം നിന്നു പോകുന്നത് പോലെ അനുഭവപ്പെട്ട വിസ്മയ ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ 22 കിലോ ഭാരം ആണ് വിസ്മയ കുറച്ചത്. വളരെ സാഹസികമായ ഒരു യാത്ര തന്നെയായിരുന്നു അത്. അതിമനോഹരമായ കുന്നുകൾ കയറുന്നത് അവിസ്മരണീയമായ സൂര്യാസ്തമയ കാഴ്ചകൾ തുടങ്ങി ശരീര ഭാരം കുറയ്ക്കുന്നതിന് ഇതിലും മികച്ചൊരു സ്ഥലം ലഭിക്കാൻ ഇല്ല.

 ഏറ്റവും മികച്ച കോച്ചിനെ ആണ് തനിക്ക്  ലഭിച്ചതെന്നും വിസ്മയ പറയുന്നു. തന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി തന്നെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും, പരിക്കുകൾ പറ്റിയപ്പോൾ സഹായിക്കുകയും ,കഠിനമായ സമയങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്ന് പഠിപ്പിക്കുകയും ചെയ്തത്  കോച്ച് ടോണി ആണ്. തനിക്ക് കഴിയില്ല എന്ന് തോന്നിയ സമയങ്ങളിലെല്ലാം  തന്നെ കൊണ്ട് പറ്റുമെന്ന് കാണിച്ചുതന്നത് കോച്ച് ടോണി  ആയിരുന്നു. ഭാരം കുറയ്ക്കുന്നതിലുപരി ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു പാട് കാര്യങ്ങൾ ആണ് വിസ്മയയ്ക്ക്  ഇവിടെനിന്ന് പഠിക്കുവാനായത് . പല കാര്യങ്ങളും ചെയ്യണം എന്ന് വെറുതെ പറയുന്നതിനേക്കാൾ അത് പ്രാവർത്തികമാക്കാൻ ഇവിടെ നിന്ന് പഠിച്ചു . ഇനിയും ഞാൻ ഇവിടേക്ക് തിരിച്ചുവരുമെന്നും ഒരുപാട് നന്ദിയുണ്ട് എന്നും വിസ്മയ  തന്റെ  കുറിപ്പിൽ പങ്കുവെച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top