Movlog

Movie Express

മുഖ്യമന്ത്രിയുമായുള്ള വിജയുടെ ചർച്ച ഗുണം ചെയ്തു – മാസ്റ്റർ നു പ്രത്യേക പരിഗണന ! 100 % സീറ്റുകളിലും പ്രേക്ഷകരെ ഉൾക്കൊള്ളിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുമായുള്ള വിജയുടെ ചർച്ച ഗുണം ചെയ്തു . ഇതോടെ പൊങ്കൽ റിലീസ് ആയി എത്തുന്ന മാസ്റ്റർ തീയേറ്ററുകളിൽ മുഴവൻ സീറ്റുകളും ഓപ്പൺ ചെയ്തു കൊടുക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തമിഴ് നാട്ടിൽ പകുതി സീറ്റിൽ നേരത്തെ തന്നെ തീയേറ്ററുകളിൽ സിനിമ പ്രദർശനം ആരംഭിച്ചിരുന്നു. അതിനു പിന്നാലെ ആണ് ഇങ്ങനെ ഒരു തീരുമാനം എത്തുന്നത്. ഇന്ന് മുതൽ കേരളത്തിലെ തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാലും തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സംഘടനകൾ ചർച്ച നടത്തി വരികയാണ്. പ്രധാന കാരണം ടാക്‌സു പോലുള്ളവയിൽ സർക്കാർ ഇളവ് നൽകിയിട്ടില്ല എന്നത് തന്നെയാണ്.

നടൻ വിജയ് യെ പോലെ ചിമ്പുവും രംഗത്ത് വന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ചിമ്പുവിന്റെ ഈശ്വരനും പൊങ്കൽ റിലീസ് ആയി തീയേറ്ററുകളിൽ എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. ഉത്തരവിൽ പറയുന്നത് പ്രകാരം സിനിമ പ്രദർശനത്തിന് മുൻപ് കൊറോണ മുൻകരുതൽ വീഡിയോ സ്ക്രീൻ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തൊക്കെ ആയാലും ഉത്തരവ് വിജയ് ഫാൻസും ചിമ്പു ഫാൻസും ആഘോഷമാക്കിയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top