Movlog

India

കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയർന്നു ! മാസ്ക് വീണ്ടും നിർബന്ധം – ധരിക്കാത്തവർക്ക് 500 രൂപ പിഴ

2019 ലായിരുന്നു ചൈനയിലെ വുഹാനിൽ നിന്ന് കോവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ലോകജനതയെ തന്നെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 രണ്ടു വർഷങ്ങളും മൂന്നു തരംഗങ്ങളും കഴിഞ്ഞ് ഇപ്പോഴും നമുക്കിടയിൽ തന്നെ തുടരുകയാണ്. മാസ്‌കും സാനിറ്റൈസറും സാമൂഹ്യ അകലവും എല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു ഈ അടുത്ത കാലം വരെ. എന്നാൽ മൂന്നാം തരംഗത്തോടെ ഇതെല്ലാം മതിയാക്കി പഴയകാല ജീവിതത്തിലേക്ക് മടങ്ങി പോവുകയാണ് മിക്ക ആളുകളും.

ഇന്ന് പലരും മാസ്ക് ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്യുന്നില്ല. ഇതോടെ കോവിഡ് വ്യാപനം വീണ്ടും കൂടുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കാൻ ദുരന്തനിവാരണ സമിതി തീരുമാനിച്ചു. ദുരന്തനിവാരണ അതോറിറ്റി യോഗം ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിർണായകമായ തീരുമാനമെടുത്തത്.

കോവിഡ് കേസുകൾ ക്രമാതീതമായി കുറഞ്ഞു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിൽ 2067 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 പേരാണ് കോവിഡ് മൂലം മരിച്ചതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ മാസ്കുകൾ വീണ്ടും നിർബന്ധമാക്കുകയാണ് ഡൽഹി സർക്കാർ. ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ എൽ ജി അനിൽ ബൈജാൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ മനീഷ് സിസോഡിയ, ആഭ്യന്തരമന്ത്രി കൈലാഷ് എന്നിവരും ആരോഗ്യ മേഖലയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കുന്നതിന് പുറമെ മെട്രോ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, പൊതുഇടങ്ങളിൽ റാൻഡം പരിശോധനകളും നടത്താനും ഇതുവഴി കോവിഡ് വ്യാപനം തടയാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ മാർക്കറ്റുകളിലും പൊതു ഇടങ്ങളിലും നടപടികൽ എടുക്കും. അടുത്ത കുറച്ചു ദിവസങ്ങളിലെ കോവിഡ് കണക്കുകൾ പരിശോധിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആണ് ഡൽഹി സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞ രണ്ടു വർഷമായി മാസ്കുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ഈ അടുത്ത കാലത്ത് ആയിട്ടാണ് ആളുകൾ മാസ്കുകൾ ധരിക്കാതെ ആയത്. കോവിഡ് 19 എന്ന മഹാമാരിയെ മറന്ന് ആളുകൾ പഴയ ജീവിതത്തിലേക്ക് മടങ്ങുമ്പോഴാണ് വീണ്ടും കേസുകൾ കൂടാൻ തുടങ്ങിയത്. ഇതോടെ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ട് വരികയാണ് ഡൽഹി സർക്കാർ. ആൾക്കൂട്ടങ്ങൾ അനുവദിക്കുമെങ്കിലും കർശനമായ പരിശോധനകൾ ഉണ്ടാകും.

സ്‌കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ തന്നെ തുടരും. ഏപ്രിൽ 11 തൊട്ട് 18 വരെ ഉള്ള ദിവസങ്ങളിൽ ഡൽഹിയിൽ മൂന്ന് മടങ്ങാണ് കോവിഡ് കേസുകൾ വർധിച്ചത്. ഉയർന്ന കോവിഡ് കണക്കുകളെ തുടർന്നാണ് ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയത്. കോവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിൽ ഇനിയും പൊതുജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. രോഗത്തിനോട് ഭയമല്ല, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ജാഗ്രത ആണ് വേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top