Movlog

Movie Express

പിറന്നാൾ സർപ്രൈസ് എത്തിയത് ന്യൂ യോർക്കിൽ നിന്നും ! സന്തോഷം , നന്ദി അറിയിച്ച് സംയുക്ത വർമ്മ…

മൂന്നു വർഷം നീണ്ട സിനിമ ജീവിതം കൊണ്ട് സമാനതകളില്ലാത്ത സ്ഥാനം മലയാള സിനിമയിൽ നേടിയ താരമാണ് സംയുക്ത വർമ്മ. ഇന്നും മലയാളികൾ നെഞ്ചിലേറ്റിയ സംയുക്ത മലയാള സിനിമയിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ തിരിച്ചു വരവിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരണമെന്ന് മലയാള സിനിമാപ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു താരം ആണ് സംയുക്ത.

ജയറാമിന്റെ നായികയായി “വീണ്ടും ചില വീട്ടുകാര്യങ്ങൾ” എന്ന സിനിമയിലൂടെ 1999ലാണ് സംയുക്ത വർമ്മ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി സംയുക്ത. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള സംയുക്ത വർമ്മയും ബിജു മേനോനും ആയിട്ടുള്ള താരജോഡി മലയാളികൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

“മഴ”, “മേഘ മൽഹാർ”, “മധുരനൊമ്പരക്കാറ്റ്” എന്നീ സിനിമകളിലൂടെ മലയാള സിനിമയിലെ മികച്ച താരജോഡികളായി മാറിയ സംയുക്ത വർമ്മയും ബിജുമേനോനും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ബിജുമേനോനും ആയിട്ടുള്ള വിവാഹം. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് സംയുക്തവർമ്മ.

കുടുംബജീവിതവും ആയി മുന്നോട്ട് പോകാനുള്ള തീരുമാനം സംയുക്തയുടെത് ആയിരുന്നു എന്ന് പല അഭിമുഖങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താരത്തിന്റെ ബന്ധുവും നടിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന് പങ്കെടുത്ത സംയുക്തയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പൊതുവേദികളിൽ അതീവ സുന്ദരിയായി എത്തുന്ന സംയുക്തയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംയുക്തയുടെ നാൽപ്പത്തിരണ്ടാം പിറന്നാൾ. നിരവധി താരങ്ങളാണ് സംയുക്തക്ക് ആശംസകളുമായി രംഗത്തെത്തിയത്. അതിനിടയിൽ വളരെ വിശിഷ്ടമായ ഒരു സമ്മാനവും ആശംസയും എത്തിയിരിക്കുകയാണ് താരത്തിന്. ന്യൂയോർക്കിൽ നിന്നും സംയുക്തയുടെ പിറന്നാൾദിനത്തിൽ സമ്മാനം അയച്ചിരിക്കുന്നത് നടി മന്യ ആണ്.

വളരെ അടുത്ത സുഹൃത്തുക്കൾ ആണ് മന്യയും സംയുക്തയും. “വൺ മാൻ ഷോ ” എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇവർ. മന്യയുടെ സർപ്രൈസിനെ കുറിച്ച് സംയുക്ത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പിറന്നാൾ ദിവസം മനോഹരവും എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്ന തരത്തിലും ആക്കി തീർത്തതിന് ഒരുപാട് നന്ദി എന്നായിരുന്നു സംയുക്ത വർമ്മ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സംയുക്തയെ പോലെ മലയാള സിനിമയിൽ സജീവസാന്നിധ്യമായിരുന്ന മന്യ വിവാഹത്തിന് ശേഷം ആയിരുന്നു അഭിനയത്തിൽ നിന്നും വിട്ടു നിന്നത്.

ദിലീപിന്റെ നായികയായി ലോഹിതദാസ് സംവിധാനം ചെയ്‌ത “ജോക്കർ” എന്ന സിനിമയിലൂടെ മലയാള സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് മന്യ. തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം മലയാളം, തെലുങ്ക്, കന്നട എന്നീ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായിരുന്നു. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്. പതിനാലാം വയസിൽ മോഡലിംഗ് രംഗത്തെത്തിയ മന്യ 40ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

“വൺമാൻ ഷോ”, “രാക്ഷസരാജാവ്”, “വക്കാലത്ത് നാരായണൻകുട്ടി”, “അപരിചിതൻ”, “സ്വപ്നക്കൂട്”, “കുഞ്ഞിക്കൂനൻ” എന്നീ സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് എളുപ്പം സാധിച്ചു. വിവാഹത്തിനു ശേഷം അഭിനയ രംഗത്തു നിന്നും മന്യ വിട്ടു നിൽക്കുകയായിരുന്നു. സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. മന്യ പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധേയം ആവാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top