Movlog

Kerala

ഇടുക്കിയുടെ പ്രകൃതി മനോഹാരിത ആസ്വദിച്ച് മഞ്ജു പത്രോസ്

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന “വെറുതെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇപ്പോൾ സിനിമകളിലും സീരിയലുകളിലും സജീവമായ താരമാണ് മഞ്ജു സുനിച്ചൻ. ശ്വേതാ മേനോൻ അവതാരകയായിരുന്ന “വെറുതെയല്ല ഭാര്യ” എന്ന പരിപാടിയിലെ മികച്ച പ്രകടനത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു, “മറിമായം” എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. പിന്നീട് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2വിലും താരം ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളെ തുടർന്ന് നിരവധി സൈബർ ആക്രമണങ്ങൾ മഞ്ജുവിനെ തേടിയെത്തിയിരുന്നു.

2013ൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്‌ത “നോർത്ത് 24 കാതം” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മഞ്ജു പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. “കമ്മട്ടിപ്പാടം”, “ജിലേബി”, “തൊട്ടപ്പൻ”, “മഹേഷിന്റെ പ്രതികാരം” തുടങ്ങിയ സിനിമകളിൽ മഞ്ജു അഭിനയിച്ചു. നിരവധിതവണ നിറത്തിന്റെ പേരിലും അല്ലാതെയും സൈബർ ആക്രമണങ്ങൾക്ക് ഇടയായിരുന്നു താരം. ശരീരത്തിൽ ടാറ്റൂ പതിപ്പിച്ച് സന്തോഷം പങ്കുവെച്ച മഞ്ജുവിനെ തേടിയെത്തിയത് സദാചാര ആങ്ങളമാരുടെ ഉപദേശങ്ങളും വിമർശനങ്ങളും ആയിരുന്നു. സിമി ബാബുവിനോടൊപ്പം ബ്ലാക്കി വ്ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജു ടാറ്റൂ ചെയ്ത വീഡിയോ പങ്കു വെച്ചിരുന്നത്.

ഇപ്പോഴിതാ ബ്ലാക്കിസ് വ്‌ളോഗിൽ പങ്കു വെച്ച വീഡിയോയിലൂടെ മഞ്ജു വീണ്ടും ശ്രദ്ധേയമാവുകയാണ്. സുഹൃത്ത് സിമിക്കൊപ്പം ഇടുക്കിയിലെ കുളമാവിലേക്ക് മഞ്ജു നടത്തിയ യാത്രയുടെ വിശേഷങ്ങൾ ആണ് ബ്ലോഗിലൂടെ താരംപങ്കു വെച്ചത്. വെള്ളച്ചാട്ടത്തിൽ ആസ്വദിച്ചു കുളിച്ചും കാട്ടിൽ താമസിച്ചുള്ള മഞ്ജുവിന്റെ യാത്രയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top