Movlog

Kerala

നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കു വെച്ച് ശ്രദ്ധേയമായി മഞ്ജു പത്രോസ്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന “വെറുതെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇപ്പോൾ സിനിമകളിലും സീരിയലുകളിലും സജീവമായ താരമാണ് മഞ്ജു സുനിച്ചൻ. ശ്വേത മേനോൻ അവതരിപ്പിച്ച “വെറുതെയല്ല ഭാര്യ” എന്ന ഷോയിലെ മികച്ച പ്രകടനത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു, “മറിമായം” എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം മത്സരാർത്ഥി ആയി എത്തിയിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2വിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളെ തുടർന്ന് ഒരുപാട് മഞ്ജുവിനെതിരെ ഉയർന്നിരുന്നു.

2013ൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്‌ത “നോർത്ത് 24 കാതം” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മഞ്ജു പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. “കമ്മട്ടിപ്പാടം”, “ജിലേബി”, “തൊട്ടപ്പൻ”, “മഹേഷിന്റെ പ്രതികാരം” തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. മോഹൻലാൽ നായകൻ ആയ “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ” എന്ന ചിത്രത്തിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇരുണ്ട നിറത്തിന്റെ പേരിൽ ഒരുപാട് തവണ ഇരയായിട്ടുണ്ട് മഞ്ജു.

ബിഗ് ബോസ്‌ ഹൗസിൽ നിന്നും പുറത്തായതിന് ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു മഞ്ജു. “ബ്ലാക്കീസ് വ്ലോഗ് ” എന്ന് പേരിട്ടിരിക്കുന്ന ചാനലിലൂടെ താരം പങ്കു വെച്ച വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. നെഞ്ചിൽ ടാറ്റൂ പതിപ്പിക്കുന്ന വീഡിയോ ആണ് മഞ്ജു ചാനലിലൂടെ പങ്കു വെച്ചത്. ശരീരത്തിൽ ടാറ്റൂ പതിപ്പിച്ച് സന്തോഷം പങ്കുവെച്ച മഞ്ജുവിനെ തേടിയെത്തിയത് സദാചാര ആങ്ങളമാരുടെ ഉപദേശങ്ങളും വിമർശനങ്ങളും ആയിരുന്നു. എങ്കിലും നിരവധി ആളുകൾ താരത്തിനെ പിന്തുണച്ചും മുന്നോട്ട് വരുന്നുണ്ട്.വീഡിയോ കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top