Movlog

Movie Express

മമ്മുക്കയുടെ പേജിൽ കുറുപ്പ് ട്രൈലെർ ഇടാൻ താൻ ചെയ്ത സൂത്രം തുറന്നു പറഞ്ഞു കുഞ്ഞിക്ക ! വീഡിയോ വൈറൽ

മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമാണ് “കുറുപ്പ്”. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആയി ദുൽഖർ എത്തുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്ക് ഉള്ള ചിത്രം കൂടിയാണ്. 35 കോടി ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്.

ചിത്രത്തിലെ കഥയും കഥാപാത്രവും സാങ്കേതികവും, നാടകീയമായ സന്ദർഭങ്ങളാണ് ഉള്ളത് എന്ന ആമുഖക്കുറിപ്പോടെ ആയിരുന്നു ട്രെയിലർ പുറത്തുവിട്ടത്. കേരള പോലീസ് ഇന്നും അന്വേഷിക്കുന്ന സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ചിത്രമാണ് ദുൽഖർ സൽമാന്റെ “കുറുപ്പ്”. ദുൽഖർ സൽമാന്റെ വെഫാറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്ന് നിർമിക്കുന്ന ചിത്രം കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരിച്ചത്.

dulquer salmaan latest video

സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നത് ഇനിയും ചുരുളഴിയാത്ത ഒരു രഹസ്യമാണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങിയ അഞ്ചു ഭാഷകളിൽ ആയിട്ടാണ് റിലീസ് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയിലർ പ്രദർശിപ്പിക്കുമെന്ന സന്തോഷവാർത്ത അടുത്തിടെ ദുൽഖർ സൽമാൻ പങ്കു വെച്ചിരുന്നു. ഈ മാസം 12 ന് തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നവംബർ പത്തിന് ആയിരിക്കും ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്.

രാത്രി എട്ട് മുതൽ 8 30 വരെ ആയിരിക്കും ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയിലർ പ്രദർശിപ്പിക്കുക. ഇതാദ്യമായിട്ടാണ് ബുർജ് ഖലീഫയിൽ ഒരു മലയാള ചിത്രത്തിന്റെ ട്രെയിലർ പ്രദർശനത്തിനെത്തുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുറുപ്പ് പ്രദർശിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ വേണ്ടെന്നു വെച്ചാണ് തീയേറ്ററിൽ ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ മാത്രം 400 ലേറെ തീയേറ്ററുകളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാൻ എന്ന താരത്തിനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച “സെക്കൻഡ് ഷോ” എന്ന സിനിമയുടെ സംവിധായകൻ ആണ് ശ്രീനാഥ് രാജേന്ദ്രൻ.

105 ദിവസങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് ജിതിൻ ജോസിനെ ആണ്. നിമിഷ് രവി ചായാഗ്രഹണവും സുഹ്ഷിൻ ശ്യാം സംഗീതം ഒരുക്കുന്ന ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടർ വിശ്വലാൽ ആണ്. “മൂത്തോൻ” എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂളീപാൽ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണിവെയിൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭി ലക്ഷ്മി, ശിവജി പത്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്.

കുറുപ്പിന്റെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് നിരവധി ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ആദ്യമായിട്ടാണ് ദുൽഖറിന്റെ ഒരു ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ഇതോടെ മമ്മൂട്ടിയുടെ ഫോൺ അടിച്ചുമാറ്റി ദുൽഖർ തന്നെ പോസ്റ്റ് ചെയ്തതാണെന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. എന്നാൽ ട്രോളുകൾ സത്യമാണെന്ന് പ്രതികരിക്കുകയാണ് ദുൽഖർ സൽമാൻ.

പൊതുവേ സ്വന്തം സിനിമകൾ ഒറ്റയ്ക്ക് തന്നെ പ്രൊമോട്ട് ചെയ്യുന്ന പതിവാണ് ദുൽഖറിന്റേത്. എന്നാൽ കോവിഡിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രവും ഇത്രയും വലിയ ഒരു സിനിമ ആയതുകൊണ്ടും മാക്സിമം ആളുകളോട് ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിച്ചതായി ദുൽഖർ തുറന്നു പറയുന്നു. ഇതിന്റെ ഭാഗമായി വീട്ടിൽ വാപ്പച്ചിയോടും പടം പ്രമോട്ട് ചെയ്യണമെന്ന് പറയുകയും ഫോൺ എടുക്കാണെ എന്ന് പറഞ്ഞ് താൻ തന്നെയാണ് ട്രെയിലർ പോസ്റ്റ് ചെയ്തത് എന്നും ദുൽഖർ സൽമാൻ പറഞ്ഞു. ട്രോളുകൾ ഒക്കെ കറക്റ്റ് ആയിരുന്നു എന്നും ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top