Movlog

Movie Express

“വാത്സല്യം “സെറ്റിൽ മമ്മൂക്കയുടെ ചീത്ത കേട്ട അനുഭവത്തെ കുറിച്ച് സേതു

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മെഗാസ്റ്റാർ മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ അഭിനയത്തിലൂടെയും ആരാധകരുടെ സ്വന്തം താരമായി മാറുകയായിരുന്നു മമ്മൂക്ക. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി അങ്ങേയറ്റം തയ്യാറെടുപ്പുകൾ നടത്തുന്ന മമ്മൂട്ടി ഈ പ്രായത്തിലും ഫിറ്റ്നസ് നിലനിർത്തുന്നു എന്നത് ശ്രദ്ധേയമാണ്. പൊതുവേ പരുക്കൻ ,മുൻശുണ്ഠിക്കാരൻ എന്നെല്ലാമാണ് മമ്മൂക്കയെ സിനിമാമേഖലയിലുള്ളവർ വിശേഷിപ്പിക്കാറുള്ളത്.

മമ്മൂക്ക നായകനായ വാത്സല്യം എന്ന സിനിമയുടെ സെറ്റിലെ അനുഭവം പങ്കു വെക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ആയ സേതു അടൂർ.”പാഥേയം” എന്ന സിനിമയിലാണ് ആദ്യമായി സേതു മമ്മൂട്ടിക്കൊപ്പം പ്രവർത്തിക്കുന്നത്. കൊടൈക്കനാലിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. മമ്മൂക്കയുടെ ദേഷ്യം മലയാളസിനിമയിൽ പ്രശസ്തമാണ്. പെട്ടെന്ന് തന്നെ ദേഷ്യം പിടിക്കുമെങ്കിലും അതുപോലെതന്നെ പെട്ടെന്ന് അലിഞ്ഞു പോകാറുമുണ്ട് എന്ന് സേതു വെളിപ്പെടുത്തുന്നു. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടാറില്ല എന്നും സേതു പറയുന്നു.

“വാത്സല്യം “എന്ന സിനിമയിൽ ഉണ്ടായ ഒരു അനുഭവം പങ്കു വെക്കുകയാണ് സേതു. ആ കാലത്ത് മമ്മൂക്കയ്ക്ക് കുഞ്ഞുമോൻ എന്നൊരു പാചകക്കാരൻ ഉണ്ടായിരുന്നു. ജൂബിലി ഫിലിംസ് ആയിരുന്നു “വാത്സല്യം ” നിർമ്മിച്ചത്. അന്ന് മമ്മൂക്ക പള്ളിയിൽ പോയി വന്നതിനു ശേഷവും അദ്ദേഹത്തിന്റെ ഭക്ഷണം സെറ്റിൽ എത്തിയിരുന്നില്ല. ഭക്ഷണം കൊണ്ടുവരാനായി ഷൂട്ടിംഗ് ലൊക്കേഷനിൽ വണ്ടികളും ഉണ്ടായിരുന്നില്ല. സെറ്റിൽ നിന്നും ഒരു വണ്ടി പറഞ്ഞയക്കുന്നതിനേക്കാൾ , ഭക്ഷണം ഉള്ള ഇടത്തുനിന്നും ഒരു വണ്ടി വരുന്നത് ആയിരിക്കും ഉചിതമെന്ന് സേതു കരുതി. അതിനുവേണ്ട കാര്യങ്ങളും ചെയ്തു.

എന്നാൽ മമ്മൂക്ക തിരിച്ചെത്തിയപ്പോൾ മമ്മൂക്കയുടെ ഭക്ഷണം മാത്രം എത്തിയിരുന്നില്ല. എന്തുകൊണ്ട് എത്തിയില്ല എന്ന് ആരോടോ ചോദിച്ചപ്പോൾ സേതു വണ്ടി തന്നില്ല എന്നായിരുന്നു മറുപടി . ഇത് കേട്ടതും മമ്മൂക്ക സേതുവിനെ വിളിപ്പിച്ചു. ഇവിടെ വണ്ടി ഉണ്ടായിരുന്നോ എന്ന് മമ്മൂക്ക ചോദിച്ചപ്പോൾ സേതു ഇല്ലെന്നു പറഞ്ഞു. കൂടുതലൊന്നും പറയാൻ സമ്മതിക്കാതെ സേതുവിനെ മമ്മൂക്ക അവിടെ നിന്നും പുറത്താക്കി. സേതുവിനെ സെറ്റിൽ കണ്ടേക്കരുത് എന്നും താക്കീതു നൽകി.

അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയോട് മറുത്തൊന്നും പറയാൻ സേതുവിനു സാധിച്ചില്ല. മമ്മൂക്കയുടെ ഇളയച്ഛൻ ആയിരുന്നു നിർമാതാക്കളിൽ ഒരാൾ. സേതു മിടുക്കൻ ആയതുകൊണ്ടാണ് ഭക്ഷണം നേരത്തെ എത്തിയത് എന്നു പറഞ്ഞുകൊണ്ട് അവർ സംഭവങ്ങൾ മമ്മൂക്കയോട് വിശദീകരിച്ചു. അപ്പോൾ , അവനു അത് വായ തുറന്നു പറഞ്ഞു കൂടായിരുന്നോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. അപ്പോൾ തന്നെ സേതുവിനെ തിരിച്ചു സെറ്റിലേക്ക് വിളിപിക്കുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top