മലയാളത്തിലെ മെഗാസ്റ്റാറായ മമ്മൂട്ടി ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ വീഡിയോ ആണ്. സിഡ്നിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. കാൻബറയും മെൽബണും ടാസ്മാനിയായും പിന്നിട്ട് 2300 കിലോമീറ്റർ മമ്മൂട്ടി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു.
അതീവ ശാന്തനായിയാണ് പുൽമേടുകളുടെയും വൻമരങ്ങളുടെയും നടുവിലൂടെ കാർ ഓടിച്ചു പോയത്. മമ്മൂട്ടിയുടെ കൂടെ ഓസ്ട്രേലിയയിലേക്ക് പോയത് ഭാര്യ സുൽഫത്തും സുഹൃത്ത് രാജശേഖരനും ആണ്.ഇതിന്റെ വീഡിയോ പങ്കുവെച്ചത് റോബർട്ട് കുര്യാക്കോസ് എന്ന വ്യക്തിയാണ്. അദ്ദേഹമാണ് താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നിർവഹിക്കുന്നത്.വാഹനം ഓടിക്കുമ്പോൾ മറ്റുള്ളവർ നിയമലംഘനം ചെയ്യുന്നത് കണ്ടു മമ്മൂട്ടി പലപ്പോഴും ക്ഷുഭിതൻ ആവും എന്ന് കേട്ടിട്ടുണ്ട് . പക്ഷേ ആ യാത്രയിൽ മമ്മൂട്ടിക്ക് ദേഷ്യപ്പെടേണ്ടി വന്നിട്ടില്ല കാരണം ഓസ്ട്രേലിയയിലെ യാത്രക്കാർ നമ്മുടെ നാട്ടുകാരെ പോലെയല്ല.
പഴയ കോളേജ് കഥകൾ എല്ലാം പറഞ്ഞ മൂളിപ്പാട്ടും പാടി മഴയും ആസ്വദിച്ച് വളരെ പതുക്കെയായിരുന്നു മമ്മൂട്ടിയുടെ യാത്ര എന്നും റോബർട്ട് പറയുന്നു. ടാസ്മാനിയയുടെ രണ്ടു വലിയ ദ്വീപ് വശങ്ങൾ മമ്മൂട്ടി സ്വയം ഡ്രൈവ് ചെയ്യുകയായിരുന്നു. ഓരോ കിലോമീറ്റർ വളരെ ആവേശഭരിതമായാണ് മമ്മൂട്ടി കാർ ഓടിച്ചത്. താരത്തിന്റെ ഈ യാത്രയിൽ ഓസ്ട്രേലിയയിൽ ഗോൾഡ് കോസ്റ്റിലുള്ള റോബർട്ട് കൂടെയുണ്ടായിരുന്നു.
മമ്മൂട്ടിക്കൊപ്പം സഞ്ചരിച്ച് റോബർട്ട് തയ്യാറാക്കിയ ഒരു വാചകം ഇങ്ങനെയായിരുന്നു ‘ കാലമേ എനിക്ക് പിന്ബെ എന്ന് പറഞ്ഞ് കാറോടിക്കുന്നത് മമ്മൂട്ടിയാണ്’. അരികിലുള്ളത് അതേ മമ്മൂക്കയും അദ്ദേഹത്തിന് പിന്നിൽ കാലവും ആയിരുന്നു എന്ന് പറഞ്ഞാണ് ഓസ്ട്രേലിയൻ പാതയിലൂടെ മമ്മൂട്ടിക്കൊപ്പം സഞ്ചരിക്കുന്ന റോബോട്ടിന്റെ പോസ്റ്റ്. സിനിമയല്ല ജീവിതമാണെന്ന് വിശ്വസിക്കാൻ പ്രയാസപ്പെടുന്ന കുറേ നിമിഷങ്ങൾ. തന്നെ സഹയാത്രികൻ ആക്കിയത് നന്ദി പറഞ്ഞു കൊണ്ടാണ് റോബർട്ട്. അവസാനിപ്പിക്കുന്നത്
