Movlog

Faith

“സ്വയം ഇരയാകുന്ന സ്ത്രീകൾ ഇഷ്ടം പോലെയുണ്ട് ഇവിടെ ” ശക്തമായ നിലപാടുമായി മംമ്ത മോഹൻദാസ് !

മലയാള സിനിമയിൽ നായിക വേഷം മുതൽ വില്ലൻ വേഷം വരെ ഒരുപോലെ കൈകാര്യം ചെയ്യുന്ന നടിയാണ് മമ്ത മോഹൻദാസ്. സ്വയം ഇരയാകാൻ വലിയ താത്പര്യമുള്ള നാടാണ് നമ്മുതേടെന്ന് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മമ്ത. ക്ലബ്‌ എഫ് എം യു എ ഇയുടെ ടോക് ഓഫ് ദ ടൗൺ പരിപാടിയിലായിരുന്നു മമ്ത തന്റെ കാര്യം വെളിപ്പെടുത്തിയത്. സ്വയം ഇരയാകുന്ന സ്ത്രീകൾ ഇഷ്ടം പോലെയുണ്ട്. എന്നാൽ എത്രക്കാലം ഇവർ ഇങ്ങനെ പാടി കൊണ്ടിരിക്കുമെന്ന് അവർ ചോദിച്ചു.

ഇരയാകുന്ന രീതിയിൽ അല്ലാതെ സ്ത്രീയെന്ന നിലയിൽ അഭിമാനത്തോടെ, ഒരു ഉദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്ന് അവർ വെക്തമാക്കി. സ്ത്രീയെന്ന നിലയിൽ നമ്മൾ പല കാര്യങ്ങളിൽ ബുദ്ധിശക്തി ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ട് അതൊക്കെ വിട്ട് നമ്മൾ പല കാര്യങ്ങളിൽ വിമതശബ്ദമുയർത്തുന്നു എന്നാണ് അവർ ചോദിക്കുന്നത്. ഈ തലമുറയിലെ സ്ത്രീകൾ ചില കാര്യങ്ങളിൽ മാറ്റങ്ങൾക്ക് തുടക്കമിണ്ടേണ്ടതുണ്ട്. അതിൽ ഏറ്റവും കൂടുതൽ അഭിമാനിക്കേണ്ടതാണ്. എനിക്ക് എതിരെ വരുന്ന വിമർശനങ്ങളിൽ ഞാൻ തളരാറില്ല.

വിമർശനം ഉയർത്തുന്നവർക്ക് അവരുടെതായ കാരണങ്ങൾ ഉണ്ടാവുമല്ലോ. പിന്നെ എന്റെ ശക്തി എന്ന് പറയുന്നത് എന്റെ കുടുബമാണ്. അവർ നൽകിയ പിന്തുണ ഇല്ലെങ്കിൽ പല വിഷമ സാഹചര്യങ്ങളിൽ ഞാൻ തളർന്നു പോയണേ. ഇരയാണെന്ന രീതിയിൽ ഞാൻ ഒരിക്കലും എവിടെയും പ്രവർത്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. ഇന്നത്തെ കാലത്ത് ആൺകുട്ടികളെക്കാളും പ്രിവിലേജ് പെൺകുട്ടികൾക്കാണ് ഉള്ളത്. ഇതേ പെൺകുട്ടികളാണ് ആത്മവിശ്വാസം പുലർത്തേണ്ടത്. പെൺകുട്ടികളാണ് മിടുക്കി. ആൺകുട്ടികൾ അത്ര പോരാ എന്നാണ് വീടുകളിൽ നിന്നും കേൾക്കാൻ സാധിക്കുന്നത് എന്ന് മമ്ത കൂട്ടിചേർത്തു.

2005ൽ പുറത്തിറങ്ങിയ മായമുഖം എന്ന സിനിമയിലൂടെയാണ് മമ്ത മോഹൻദാസ് അഭിനയ ജീവിതം തുടക്കം കുറിക്കുന്നത്. അതേ വർഷം മമ്മൂട്ടി കേന്ദ്രക്കഥപാത്രമായി അഭിനയിച്ച ബസ് കണ്ടക്ടർ എന്ന സിനിമയിൽ ശ്രെദ്ധയമായ വേഷം ചെയ്യാൻ താരത്തിന് കഴിഞ്ഞു. ശേഷം മലയാളത്തിലെ പ്രേമുഖ താരങ്ങൾ മുതൽ യുവതാരങ്ങളുടെ കൂടെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ശക്തമായ കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയ്യാനുള്ള കഴിവ് മമ്തയ്ക്ക് പ്രേത്യേകതയാണ്.

ഒരു അഭിനയത്രി കൂടാതെ മികച്ച പിണണി ഗായിക, നിർമാതാവ് എന്നീ നിലയിൽ കൂടുതൽ കഴിവ് തെളിയിക്കാൻ താരത്തിനു കഴിഞ്ഞു. നിരവധി ചലചിത്രങ്ങളുടെ ഭാഗമാകുവാൻ മമ്തയ്ക്ക് സാധിച്ചു എന്ന് വേണമെങ്കിൽ പറയാം. മലയാളം, തെലുങ്ക്, തമിഴ് എന്നീ ഇൻഡസ്ട്രികളിൽ മികച്ച വേഷങ്ങൾ വരെ വളരെ നന്നായി കൈകാര്യം ചെയ്യാനുള്ള അവസരം ലഭിക്കുണ്ടായി. താരം ഏറ്റവും അവസാനമായി അഭിനയിച്ച് തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമയാണ് ജന ഗണ മണ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top