Movlog

Faith

ചെന്നൈയിൽ മകനെ ആദ്യം യാത്രയാക്കി അമ്മയും ജീവിതം അവസാനിപ്പിച്ചു ! മലയാളി വീട്ടമ്മ നേരിട്ടത് വല്ലാത്ത അവസ്ഥ -കണ്ണീർ കാഴ്ച

സാമ്പത്തിക പ്രതിസന്ധികളും, വി ഷാ ദ രോഗങ്ങളും കാരണം ഒരുപാട് ആളുകൾ ജീവനൊടുക്കാറുണ്ട്. സ്കൂളിൽ പഠിക്കുന്ന ചെറിയ കുട്ടികൾ പോലും ജീവൻ അവസാനിപ്പിക്കുന്ന ചെയ്യുന്ന വാർത്തകൾ ഞെട്ടലോടെയാണ് നമ്മൾ കേൾക്കുന്നത്. കൂട്ടുകുടുംബങ്ങൾ മാറി അണുകുടുംബത്തിലേക്ക് നമ്മൾ കടന്നപ്പോൾ, മക്കളുടെ എല്ലാ വാശികളും ഇഷ്ടങ്ങളും മാതാപിതാക്കൾ നിറവേറ്റി തുടങ്ങിയപ്പോൾ, ചെറിയ വേദനകളും തിരസ്കരണങ്ങളും പോലും ഏറ്റുവാങ്ങാൻ ആവാത്ത ഒരു സമൂഹമായി മാറി യുവതലമുറ.

ഇതോടെ നിസ്സാരമായ പ്രശ്നങ്ങൾക്ക് പോലും ജീവനൊടുക്കുന്ന രീതികളാണ് കണ്ടു വരുന്നത്. മനോഹരമായ ഈ ജീവിതം അവസാനിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ല ഇന്ന് അറിഞ്ഞിട്ടു പോലും ആളുകൾ അതിൽ അഭയം കണ്ടെത്തുന്നു. ആ നിമിഷം കഴിഞ്ഞാൽ എത്ര നിസ്സാരം ആയിരുന്നു എന്ന് ചിന്തിച്ചു പോകുന്ന ഒരു പ്രശ്നത്തിന് ആയിരിക്കും പലരും ജീവനൊടുക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ലോകമെമ്പാടും ലോക്ക് ഡൗണിലേക്ക് കടന്നപ്പോൾ വലിയൊരു പ്രതിസന്ധിയിലൂടെ ആയിരുന്നു ആളുകൾ കടന്നു പോയത്.

പ്രിയപ്പെട്ടവരെ ഒന്ന് കാണാൻ ആവാതെ, ഒന്നു പുറത്തേക്ക് പോകാൻ പോലുമാവാതെ വിഷാദ രോഗത്തിൽ അകപ്പെട്ടു ജീവൻ അവസാനിപ്പിക്കുന്ന ഒരുപാട് ആളുകളുടെ വാർത്തകൾ നമ്മൾ കേട്ടിരുന്നു. ചെറിയ പ്രതിസന്ധികൾ ഉള്ളപ്പോൾ തന്നെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് ഇതുപോലുള്ള ചിന്തകളിൽ നിന്നും വ്യതിചലിച്ചു വിടും. ചെന്നൈയിൽ മകനു വിഷം നൽകിയ ശേഷം മലയാളി വീട്ടമ്മ വിഷം കഴിച്ചു മരിച്ച വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കണ്ണൂർ സ്വദേശികളായ ലത (38), മകൻ തവജ് (14) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ഞെരുക്കം കാരണം ഭക്ഷണത്തിന് പോലും അവർ ഒരുപാട് ബുദ്ധിമുട്ടിയിരുന്നതായി പരിസരവാസികൾ പറയുന്നു. ഗത്യന്തരമില്ലാതെ ആയിരുന്നു ലത മകന് വി ഷം നൽകി തന്റെ ജീവിതം അവസാനിപ്പിച്ചത്. 17 വർഷം മുമ്പ് ഭരദ്വാജൻ എന്ന ആളുമായി വിവാഹിതയായിരുന്ന ലത നാലു വർഷം മുമ്പ് ഈ ബന്ധം വേർപെടുത്തിയിരുന്നു.

പിന്നീട് മകനുമൊത്ത് തനിച്ച് താമസിക്കുകയായിരുന്നു. അമ്പത്തൂറിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് തവജ്. അമ്മയെ രാവിലെ അബോധാവസ്ഥയിൽ കണ്ടതോടെ അയൽവാസിയെ വിവരമറിയിക്കുകയായിരുന്നു മകൻ. അയൽവാസി വന്നു നോക്കിയപ്പോൾ ലതയെ മരിച്ച നിലയിൽ കണ്ടെത്തി. ഇതിനിടയിൽ മകനും അബോധാവസ്ഥയിലായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കിൽപോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അമ്പത്തൂർ പോലീസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മകന് വിഷം നൽകി ലത ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത് എന്ന് പോലീസ് അറിയിച്ചു. ചെറിയ പ്രായത്തിൽ തന്നെ പ്രതിസന്ധികളെ അതിജീവിക്കാൻ മനസിനെ പാകപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടി മനോഹരമായ ജീവിതം അവസാനിപ്പിക്കുകയല്ല വേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top