Movlog

India

മലയാളിയുടെ മാർക്കറ്റിംഗ് രീതികൾ കണ്ട് കണ്ണു തള്ളി കാനഡ മുതലാളി!

നഴ്സ് ആയ ഭാര്യയോടൊപ്പം കാനഡയിലേക്ക് എത്തിയതായിരുന്നു ഷിബു. ഭാര്യ ഹോസ്പിറ്റലിൽ നഴ്സായി ജോലിക്ക് ചേർന്നപ്പോൾ ഷിബു അതേ ഹോസ്പിറ്റലിന് അടുത്തു തന്നെയുള്ള ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചു ഷിബു. ആദ്യ ദിവസത്തെ ജോലിക്ക് ശേഷം സൂപ്പർമാർക്കറ്റിലെ ഉടമസ്ഥനായ കാനഡക്കാരൻ ഷിബുവിനെ വിളിപ്പിച്ചു. ജോലിയുടെ ആദ്യ ദിവസത്തിൽ എത്ര കസ്റ്റമേഴ്സിനെ അറ്റൻഡ് ചെയ്തു എന്ന് ചോദിച്ചപ്പോൾ ഒരാളെ എന്നായിരുന്നു മറുപടി.

ഇതുകേട്ട് മുതലാളി ഞെട്ടിപ്പോയി. കാരണം അവിടെയുള്ള മറ്റു ജോലിക്കാർ ദിവസം കുറഞ്ഞത് 20 തൊട്ട് 30 കസ്റ്റമേഴ്സിനെ എങ്കിലും അറ്റൻഡ് ചെയ്യാറുണ്ട്. അതുകൊണ്ട് ഇത് പോലെ ഒന്നും ചെയ്താൽ പോരാ ഷിബു, കുറച്ചു കൂടി കഠിനാധ്വാനം ചെയ്യണമെന്നും എങ്കിൽ മാത്രമേ ജോലിയിൽ തുടരാൻ കഴിയൂ എന്നും സൂപ്പർമാർക്കറ്റിന്റെ മുതലാളി താക്കീതു നൽകി. മുതലാളി പറയുന്നത് എല്ലാം കേട്ട് തലയാട്ടി നിന്നു ഷിബു. അതൊക്കെ പോട്ടെ എത്ര ഡോളറിന്റെ സെയിൽസ് ആണ് നടത്തിയത് എന്നു മുതലാളി ഷിബുവിനോട് ചോദിച്ചു.

അപ്പോൾ 9,03,005 ഡോളറിന്റെ സെയിൽസ് എന്ന് ഷിബു പറഞ്ഞു. ഇത് കേട്ട് മുതലാളി സ്തംഭിച്ചു പോയി. ഒറ്റ കസ്റ്റമറോട് ഇത്രയും വലിയ സെയിൽസ് എങ്ങനെ സംഭവിച്ചു എന്നറിയാതെ അന്തംവിട്ടു നിൽക്കുകയായിരുന്നു മുതലാളി. ഇതോടെ ഷിബു കാര്യങ്ങൾ വിവരിച്ചു. തന്റെ അടുത്തു വന്ന കസ്റ്റമറിന് ആദ്യം ഷിബു ഒരു ചൂണ്ട വിറ്റു. പിന്നീട് ചൂണ്ട കെട്ടാനുള്ള ചരടും, വടിയും അതിന്റെ കൂടെ ചെറിയൊരു വലയം കൂടി അയാളെ കൊണ്ട് വാങ്ങിപ്പിച്ചു.

എന്നിട്ട് എവിടെ നിന്നാണ് മീൻ പിടിക്കുന്നത് എന്ന് കസ്റ്റമറോട് ചോദിച്ചപ്പോൾ തടാകത്തിൽ നിന്നാണെന്ന് അയാൾ മറുപടി നൽകി. ഒരു ബോട്ട് ഉണ്ടെങ്കിൽ തടാകത്തിൽ മീൻപിടിക്കാൻ ബഹുരസം ആയിരിക്കുമെന്നും ഷിബു അയാളോട് പറഞ്ഞു. അങ്ങനെ അയാളെ കടയുടെ ബോട്ട് വിൽക്കുന്ന സെക്ഷനിൽ കൊണ്ടുപോയി ഇരട്ട എൻജിനുള്ള ഒരു ചെറിയ ബോട്ട് വാങ്ങിപ്പിക്കുകയായിരുന്നു. അപ്പോഴാണ് അയാൾക്ക് ആ ബോട്ട് കൊണ്ടുപോകാനുള്ള വാഹനം ഇല്ലെന്ന് അറിഞ്ഞത്.

അങ്ങനെ കടയുടെ ഓട്ടോ സെക്ഷനിൽ കൊണ്ടുപോയി ബോട്ട് കൊണ്ടു പോകാൻ പറ്റുന്ന പുതിയൊരു പിക്കപ്പ് വാനും വാങ്ങിപ്പിച്ചു. മീൻപിടിക്കാൻ പോകുമ്പോൾ തടാകതീരത്ത് എവിടെ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല എന്നയാൾ മറുപടി നൽകി. ഇത് കേട്ടതും കസ്റ്റമറെ ടെന്റുകൾ മറ്റും വിൽക്കുന്ന സെക്ഷനിൽ കൊണ്ടുപോയി ഒരു ചെറിയ ടെന്റ് കെട്ടാൻ ഉള്ള സാധനങ്ങൾ കൂടി വാങ്ങിപ്പിച്ചു.

ഇങ്ങനെയായിരുന്നു ആകെമൊത്തം 9,03,005 ഡോളറിന്റെ സെയിൽസ് ഷിബു നടത്തിയത്. ഷിബുവിന്റെ വിവരണം കേട്ട് കണ്ണ് തള്ളി നിൽക്കുകയായിരുന്നു കനേഡിയൻ മുതലാളി. ഒരു ചൂണ്ട വാങ്ങിക്കാൻ വന്ന ആളെ കൊണ്ട് ഇത്രയും സാധനങ്ങൾ വാങ്ങി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് മുതലാളി പറഞ്ഞു. അപ്പോഴാണ് അയാൾ ചൂണ്ട വാങ്ങാനല്ല വന്നതെന്ന് ഷിബു പറയുന്നത്. മാർക്കറ്റിൽ നിന്നും വാങ്ങിയ മീൻ കട്ട് ചെയ്യുന്നതിനുള്ള ഒരു കത്തി വാങ്ങാൻ ആയിരുന്നു വന്നത്.

അപ്പോൾ ഷിബു ആയിരുന്നു മാർക്കറ്റിൽ കിട്ടുന്ന മീൻ മരുന്നടിച്ചതാണെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നും പറഞ്ഞത്. സ്വന്തമായി ചൂണ്ടയിട്ട് പിടിക്കുന്ന മീൻ ഭക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അയാളെ പറഞ്ഞു മനസ്സിലാക്കി ചൂണ്ട വാങ്ങാൻ നിർദേശിക്കുകയായിരുന്നു. ഇതുകൂടി കേട്ടപ്പോൾ മുതലാളിയുടെ കിളി പോയി. ഏതോ ഒരു അന്യഗ്രഹ ജീവിയെ നോക്കുന്നതുപോലെ ഷിബുവിനെ നോക്കി അന്തം വിട്ടു നിന്നു മുതലാളി കേരളത്തിൽ എന്ത് ജോലി ആണ് ചെയ്തിരുന്നത് എന്ന് ചോദിച്ചു.

എവിടെ നിന്നാണ് ഇത്രയും വലിയ ബിസിനസ് തന്ത്രങ്ങൾ പഠിച്ചത് എന്ന് ചോദിച്ചപ്പോൾ ചില ബാങ്കുകളിലും ആശുപത്രികളിലും എല്ലാം ജോലി ചെയ്തിട്ടുണ്ട് എന്ന് ഷിബു മറുപടി നൽകി. ചെറിയ ലോണിന് വരുന്നവരെ പോലും ലക്ഷങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്ന വിദ്യ അവിടെ നിന്നും ആണ് പഠിച്ചത്, അവിടെ നിന്നാണ് ഈ മാർക്കറ്റിംഗ് രീതികൾ പഠിച്ചത് എന്ന് ഷിബു മറുപടി നൽകി. ഇത് കേട്ടതോടെ ഷിബുവിനെ അവിടുത്തെ പെർമെന്റ് ജീവനക്കാരൻ ആക്കി മുതലാളി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top