Movlog

Faith

ഫോട്ടോഷൂട്ടിനിടയിൽ പുഴയിലേക്ക് കാൽവഴുതി നടി ഹണി റോസ്

വിനയൻ സംവിധാനം ചെയ്ത “ബോയ് ഫ്രണ്ട്” എന്ന ചിത്രത്തിലൂടെ 2005ൽ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഹണി റോസ്. പിന്നീട് മലയാളം ,തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ പ്രത്യക്ഷപ്പെവെങ്കിലും അനൂപ് മേനോൻ നായകനായ “ട്രിവാൻഡ്രം ലോഡ്ജ്” എന്ന സിനിമയാണ് ഹണിറോസിന്റെ അഭിനയ ജീവിതത്തിൽ തന്നെ വഴിത്തിരിവായത്. ഈ സിനിമയ്ക്ക് ശേഷം മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം ഹണിറോസിനു അഭിനയിക്കാൻ സാധിച്ചു.

: ഇട്ടിമാണി മെയ്ഡ് ഇൻ ചൈന”,” ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിന്റെ നായികയായും ,”ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി”ൽ മമ്മൂട്ടിക്കൊപ്പം ,”സർ സി പി “യിൽ ജയറാമിനൊപ്പം ,”റിങ് മാസ്റ്ററി”ൽ ദിലീപിന് ഒപ്പം ഹണി റോസിന് അഭിനയിക്കാൻ സാധിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നാടൻ വേഷവും മോഡൽ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ടീസർ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ആർട് ഒഫീഷ്യൽ സീരീസിന് ഭാഗമായിരുന്ന ഫോട്ടോഷൂട്ടിന് ഇടയിലാണ് നടി കാൽവഴുതി പുഴയിലേക്ക് വീണത്. ഷൂട്ടിന് വേണ്ടി പുഴയിലെ പാറക്കല്ലിൽ ചവിട്ടവെ നടി പുഴയിലേക്ക് തെന്നി വീഴുകയായിരുന്നു. പുഴയിലേക്ക് വീഴാൻ പോകുന്ന നടിയെ മേക്കപ്പ് ആർട്ടിസ്റ്റ് ശ്രേഷ്ഠ പിടിച്ചു കയറ്റുന്നതും വീഡിയോയിൽ കാണുന്നുണ്ട്. അഘോഷ്‌ വൈഷ്ണവം ആണ് ഫോട്ടോഗ്രാഫർ. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top