Movlog

Faith

അമ്മ നടി ആണെങ്കിൽ എന്താ മൂത്രമൊഴിക്കാൻ ഉണ്ടാവില്ലേ?…

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ വലിയ ചർച്ചകളാണ് അമ്മ സംഘടനയിൽ നടന്നു കൊണ്ടിരിക്കുന്നത്. സിനിമാ മേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി രൂപീകരിച്ച ഇന്റെർണൽ കംപ്ലെയ്ന്റ് കമ്മിറ്റിയിൽ നിന്നും മാല പാർവ്വതി രാജിവെച്ചത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും പുറത്താക്കണമെന്ന ഐസിസിയുടെ ആവശ്യം താരസംഘടന അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു മാല പാർവതി രാജി വെച്ചത്.

കുറ്റാരോപിതനായതിനെ തുടർന്ന് എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വത്തിൽ നിന്നും മാറി നിൽക്കുകയാണ് എന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിച്ചു എന്ന നിലപാടാണ് താരസംഘടന പുറത്തു വിട്ടത്. എന്നാൽ അമ്മ സംഘടനയുടെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മാല പാർവതി കമ്മിറ്റിയിൽ നിന്നും രാജി വെച്ചത്. മാല പാർവതിക്ക് പിന്നാലെ ശ്വേത മേനോനും, കുക്കു പരമേശ്വരനും രാജിവച്ചു.

ഇപ്പോഴിതാ നടൻ സിദ്ദിഖിനെതിരെ രൂക്ഷമായ വിമർശനവുമായി മുന്നോട്ടു വരികയാണ് മാല പാർവതി. വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ “ഹാപ്പി സർദാർ” എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഉണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് മാല പാർവതി. ചിത്രത്തിലെ ലൊക്കേഷനിൽ നിന്നും സിദ്ദിഖിന്റെ ഭാഗത്തു നിന്നും വളരെ വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായെന്ന് നടി തുറന്നു പറഞ്ഞു. സിദ്ധിഖിന്റെ നിലപാടുകൾ കാരണം കുറച്ചധികം സങ്കടപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് മാല.

അങ്ങനെയുള്ള സിദ്ദിഖ് അടങ്ങുന്ന അമ്മ സംഘടനയിൽ വലിയ പ്രതീക്ഷകൾ ഒന്നുമില്ലെന്നും മാല പാർവതി പങ്കു വെച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും മാല പാർവതി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ചിത്രത്തിലെ നിർമ്മാതാവിന്റെ ക്യാഷ്യർ മാല പാർവതിയുടെ പേര് പരാമർശിക്കാതെ തങ്ങളുടെ ലൊക്കേഷനിൽ ഒരു അമ്മ നടി കാരവൻ ആവശ്യപ്പെട്ടുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനു മറുപടി കൂടിയാണ് പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

“ഹാപ്പി സർദാർ” എന്ന ചിത്രത്തിൽ അമ്മ നടി കാരണം ചോദിച്ചു എന്ന് ആരോപണമുന്നയിച്ചത് സഞ്ജയ് പാൽ ആയിരുന്നു. നിർമ്മാതാവിന്റെ ക്യാഷ്യർ ആണ് സഞ്ജയ്. ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മണി മുതൽ അടുത്ത ദിവസം രാവിലെ 6 മണി വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്ന ഇടത്ത് ബ്ലോക്ക് ആയിരുന്നതിനാലും മൂത്രമൊഴിക്കാതിരിക്കാൻ ഉള്ള അമാനുഷിക കഴിവുകൾ ഇല്ലാതിരുന്നതിനാലും കാരവൻ എടുത്തു.

അതും സ്വന്തം കാശിന് തന്നെയായിരുന്നു എടുത്തത്. തനിക്ക് വേണ്ടി മാത്രമല്ല എല്ലാ പെൺകുട്ടികൾക്കും വേണ്ടിയായിരുന്നു മാല പാർവതി കാരവൻ എടുത്തത്. അമ്മ നടി ആണെങ്കിൽ എന്താ മൂത്രമൊഴിക്കാൻ ഉണ്ടാവില്ലേ? ഇത്തരം ആവശ്യങ്ങൾ നായകനും നായികയ്ക്കും മാത്രമാണോ ഉള്ളത്. സഞ്ജയ് പാലിന്റെ കുറിപ്പിന് ഉള്ള മറുപടി ആണ് ഇത് എന്നും ഒപ്പം കുറിപ്പിനോടൊപ്പം ബില്ലും മാല ചേർക്കുന്നു. “ഹാപ്പി സർദാർ” എന്ന സിനിമയുടെ ലൊക്കേഷനിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല, തൽക്കാലം നിർത്തുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു മാല തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top