Movlog

Health

പ്രമേഹത്തിന്റെ ലക്ഷണങ്ങളും കാരണങ്ങളും കണ്ടു നോക്കൂ

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അസുഖമാണ് പ്രമേഹം. ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജത്തെ ശരീരത്തിലെ കോശങ്ങളിലേക്ക് എത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാൽ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടുകയും അത് പിന്നീട് പ്രമേഹം ആവുകയും ചെയ്യുന്നു.

ജീവിത ശൈലികളിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ പ്രമേഹത്തെ ഒരു ജീവിതശൈലി അസുഖമായി മാറ്റിയിരിക്കുകയാണ്. നിയന്ത്രണത്തിന് അതീതമായ പ്രമേഹം അനാരോഗ്യത്തിലും ഗുരുതരമായ ഭവിഷ്യത്തിലേക്കും കാരണമാകുന്നു. അകാരണമായി ശരീരഭാരം കുറയുക, വിശപ്പും ദാഹവും വർദ്ധിക്കുക എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കാഴ്ച മങ്ങുക ,ഇടയ്ക്കിടെയുള്ള മൂത്രശങ്ക ,ക്ഷീണം ഇവയും രോഗലക്ഷണങ്ങൾ ആയി കരുതപ്പെടുന്നു.

ഇന്ത്യയിൽ 16 കോടി ആളുകൾക്ക് എങ്കിലും പ്രമേഹം ഉണ്ടെന്നാണ് വിദഗ്ധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാൻസർ, ഹൃദ്രോഗങ്ങൾ പോലെതന്നെ അതിതീവ്രമായ ഒരു അസുഖം തന്നെയാണ് പ്രമേഹം. എന്നാൽ ആളുകൾ അതിനെ നിസ്സാരവൽക്കരിക്കുന്നു എന്നാണ് പ്രശ്നം. കാൻസറും ഹൃദ്രോഗവും കാരണം ജീവഹാനി ഉണ്ടാവുന്നത് പോലെ തന്നെ അസുഖത്തിന്റെ തീവ്രതയിൽ മൂന്നാമത്തെ സ്ഥാനത്ത് നിൽക്കുന്ന അസുഖമാണ് പ്രമേഹം. 2500 വർഷങ്ങൾക്കു മുമ്പ് തന്നെ ആയുർവേദത്തിൽ പ്രമേഹത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. പ്രമേഹം എന്താണ്, എത്ര തരം ഉണ്ട്, അതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് ,പ്രമേഹം വന്നാൽ എന്തെല്ലാം ചികിത്സാരീതികളാണ് സ്വീകരിക്കേണ്ടത് എന്നെല്ലാം ഇതിൽ കുറിച്ചിട്ടുണ്ട്.

പണ്ടുകാലത്ത് ലാബുകൾ ഇല്ലാത്തതിനാൽ മൂത്രം ഒഴിച്ച് അതിൽ ഉറുമ്പ് അരിക്കുന്നത് കണ്ടാലാണ് പ്രമേഹം സ്ഥിരീകരിച്ചിരുന്നത്. അതുകൊണ്ട് മധുമേഹം എന്നായിരുന്നു ഈ അസുഖത്തെ വിളിച്ചിരുന്നത്. പ്രായഭേദമന്യേ എല്ലാവര്ക്കും പിടിപെടുന്ന ഒരു അസുഖമാണ് പ്രമേഹം. പണ്ട് കാലങ്ങളിൽ വാർധക്യത്തിൽ ഉണ്ടാവുന്ന അസുഖം ആണിതെന്നു ആളുകൾ കരുതി. എന്നാൽ ഇന്ന് നവജാത ശിശുക്കൾക്ക് വരെ പ്രമേഹം ഉള്ളതായി കണ്ടു വരുന്നു .ചിലർക്ക് യാതൊരു ലക്ഷണങ്ങൾ കണ്ടു വരണമെന്നില്ല. അതിനാൽ ഭക്ഷണരീതികളിൽ അതീവശ്രദ്ധ പുലർത്തിയാൽ ഈ രോഗത്തു നിന്ന് അകന്നു നില്ക്കാൻ സാധിക്കും .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top