Movlog

Health

പല്ലിലെ അണുക്കൾ പൂർണമായി അകറ്റാനും പല്ലുകൾ വെട്ടിത്തിളങ്ങാനും വെളുത്തുള്ളി കൊണ്ടൊരു എളുപ്പവിദ്യ.

നമ്മുടെ എല്ലാവരുടെ വീടുകളിൽ ഉള്ള ഒരു ഭക്ഷണപദാർത്ഥമാണ് വെളുത്തുള്ളി. നല്ല രുചിക്ക് വേണ്ടി മാത്രമല്ല ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല കേരളക്കരയിൽ.രുചിക്കും, ആരോഗ്യത്തിനും മാത്രമല്ല പല്ലുകൾ വെട്ടിത്തിളങ്ങാനും വെളുത്തുള്ളി ഉപയോഗിക്കാൻ സാധിക്കും. ഇതിനായി വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കുക. വെളുത്തുള്ളിയുടെ പേസ്റ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതാണ് ഉത്തമം.

നല്ലൊരു ആന്റി ബാക്റ്റീരിയൽ ഏജന്റ് ആണ് വെളുത്തുള്ളി. വായനകത്തുള്ള കീടാണുക്കളെ നശിപ്പിക്കുകയും വായ്ക്ക് നല്ല ഉന്മേഷം പകരാനും ഇത് കൊണ്ട് സാധിക്കും. ഈ വെളുത്തുള്ളിയിലേക്ക് ബേക്കിങ് സോഡാ ചേർക്കുക. കുറഞ്ഞ അളവിൽ ചേർത്ത് കൊടുത്താൽ മതിയാവും. പല്ലിലെ കറ അകറ്റാൻ അത്യുത്തമം ആണ് ബേക്കിങ് സോഡാ. ഇതിലേക്ക് ഉപ്പ് കൂടി ചേർക്കുക. വെളുത്തുള്ളിയെ പോലെ തന്നെ ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് ഉപ്പ്. വായ്ക്കകത്തുള്ള അണുക്കളെ നശിപ്പിക്കാനും ഉന്മേഷം നൽകാനും ഉപ്പ് നല്ലതാണ്.

ഇത് മൂന്നും നന്നായി യോജിപ്പിക്കുക. പല്ലു വെളുപ്പിക്കാൻ മാത്രമല്ല, വായ്‌നാറ്റം അകറ്റാനുമുള്ള ഒരു എളുപ്പവിദ്യ കൂടി ആണ് ഇത്. വെളുത്തുള്ളിയുടെയും ബേക്കിങ് സോഡയുടെയും കുത്തൽ കാരണം നേരിട്ട് ഇത് കൊണ്ട് പല്ല് തെക്കൻ സാധിക്കില്ല. അതിനാൽ ഒരു കോൾഗേറ്റ് പേസ്റ്റ് എടുത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു ബോട്ടിലിൽ സൂക്ഷിച്ചു വെക്കുകയും ചെയ്യാം. പല്ലിലുള്ള ചായ കറയും ഭക്ഷണത്തിന്റെ കറയും അകറ്റാൻ ഇത് ഉത്തമം ആണ്. ഒരുപാട് പണം ചിലവാക്കി പല്ല് ക്‌ളീൻ ചെയ്യേണ്ട ആവശ്യമില്ല. ആഴ്ചയിൽ ഒരിക്കൽ ഇത് പോലെ ഒന്ന് ചെയ്തു നോക്കിയാൽ അത്ഭുതകരമായ ഫലം ആണ് ലഭിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top