Movlog

Kerala

കേരളത്തിൽ കോവിഡ് രണ്ടാം തരംഗത്തിന് പ്രധാന കാരണം ഡെൽറ്റ വൈറസ് ലോക്ക്ഡൗൺ നീട്ടുമോ ? – ഗ്യാസ് ലഭിക്കാൻ പുതിയ രീതി !

കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്ത് ബുക്കിംഗ് ലഭിക്കുവാനായി ഒരുപാട് സമയം എടുക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ബുക്കിംഗ് നടത്തുവാനായി നിങ്ങൾ ഫോണിൽ ലഭിച്ചിരിക്കുന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു വിവരങ്ങൾ നൽകി വാക്സിൻ അനായാസം ബുക്ക് ചെയ്യാൻ സാധിക്കും. ഫോണിൽ ഒരു ലിങ്ക് സഹിതം എസ്എംഎസ് സന്ദേശം ലഭിച്ചാൽ യാതൊരു കാരണവശാലും ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ അരുത്. ഇത് വ്യാജമാണ്. ഫോൺ ഡിവൈസ് വരെ ഹാക്ക് ചെയ്യപ്പെടാൻ സാധിക്കുന്ന ഒരു തട്ടിപ്പ് ആണിത്. ഫോണിലെ എല്ലാ വിവരങ്ങളും ചോർത്തുകയും ചെയ്യും. കേരള പോലീസും കേരള സൈബർ വിഭാഗവും നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പാണിത്.

എടിഎം ഉപയോഗത്തിലെ നിരക്കുകൾ വീണ്ടും വർദ്ധിക്കുന്നു. ഇതോടെ ഉപഭോക്താവിന് ഇനി കൂടുതൽ പണം നഷ്ടമാകും. എടിഎം കൈകാര്യം ചെയ്യാനുള്ള ചെലവ് ഇന്റർ ചേഞ്ച് ചാർജ് എന്നിവ ഉയർത്തിയാണ് നിരക്കുകൾ ഉയർത്തുവാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. സ്വന്തം ബാങ്കിന്റെ എടിഎമ്മുകൾ വഴിയല്ലാതെ നടത്തുന്ന സാമ്പത്തിക ഇടപാടിന് നിലവിലെ 15 രൂപയിൽ നിന്നും 17 രൂപയായി ഉയർത്തി ഇരിക്കുകയാണ്. മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് ബാലൻസ് നോക്കുന്നതിന് ആറ് രൂപ നൽകേണ്ടിവരും. നേരത്തെ ഇത് അഞ്ചു രൂപയായിരുന്നു. 2021 ഓഗസ്റ്റ് ഒന്ന് മുതലാണ് പുതിയ ഇന്റർചേഞ്ച് ഫീസ് പ്രാബല്യത്തിൽ ആകുന്നത്. നിലവിൽ സ്വന്തം ബാങ്കുകളുടെ എടിഎം മാസത്തിൽ അഞ്ചുതവണ സൗജന്യമായി ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെത് മൂന്നുതവണയും. ഇതിനു ശേഷമുള്ള സേവനങ്ങൾക്ക് ആണ് നിരക്കുകൾ ഈടാക്കുന്നത്.

ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ഹർജി സുപ്രീംകോടതി തള്ളി. രണ്ടാം കോവിഡ് തരംഗത്തിൽ വായ്പകൾ വന്നതോടെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എൽപിജി ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാറിൽ നിന്ന് സിലിണ്ടർ റീഫിൽ ചെയ്യാൻ സാധിക്കും. ഇതിനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത അഞ്ച് നഗരങ്ങളിലാണ് സൗകര്യമൊരുക്കുന്നത്. വൈകാതെ തന്നെ എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നത് ആയിരിക്കും. വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റാ വൈറസുകളാണ് ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്നത്. കേരളത്തിലെ രണ്ടാം തരംഗത്തിന് കാരണവും ഇതുതന്നെയാണ്. വാക്സിൻ എടുത്തവരിലും രോഗം ഭേദമായവരിലും രോഗം ഉണ്ടാക്കാൻ ഡെൽറ്റ വൈറസിന് കഴിയും. ഒരാളിൽ നിന്നും 5 മുതൽ 10 പേർക്ക് പകരാൻ സാധ്യതയുള്ള അത്ര തീവ്രമാണ് ഡെൽറ്റാ വൈറസ്. അതുകൊണ്ട് ഈ ഘട്ടത്തിൽ കോവിഡ് പെരുമാറ്റചട്ടങ്ങൾ കൂടുതൽ കർശനമായി പാലിക്കേണ്ടതുണ്ട്. ജൂൺ 16ന് ശേഷം ലോക് ഡൗൺ നീട്ടുമോ എന്നതിനെക്കുറിച്ച് അന്തിമതീരുമാനം ആയിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top