Movlog

Health

ക്യാരറ്റ് അരച്ച് എണ്ണയിൽ ചാലിച്ച് ദേഹത്ത് പുരട്ടും; സൗന്ദര്യ രഹസ്യം പങ്കുവെച്ച് ലേഖ ശ്രീകുമാർ

സൗന്ദര്യരഹസ്യം പങ്കുവെച്ച് ലേഖ ശ്രീകുമാർ. സംഗീത കുടുംബത്തിൽ ജനിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ എംജി ശ്രീകുമാറിന്റെ ഭാര്യയാണ് ലേഖ ശ്രീകുമാർ. മെലഡി ഗാനങ്ങളും, ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്ന എംജി ശ്രീകുമാർ മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച മികച്ച ഗായകനാണ്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങൾ ,നാലു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ എംജി ആലപിച്ചിട്ടുണ്ട്. ഇപ്പോൾ ടോപ് സിംഗർ എന്ന് റിയാലിറ്റി ഷോയിലെ വിധികർത്താവായി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് എംജി.

സംഗീത കുടുംബത്തിൽ നിന്നുമാണ് എംജിശ്രീകുമാർ പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. അച്ഛൻ മലബാർ ഗോപാലൻ നായർ സംഗീതജ്ഞനായിരുന്നു. എം ജി യുടെ അമ്മ കരമന സ്കൂളിലും, മോഡൽ സ്കൂളിലും പാട്ട് ടീച്ചറായി ജോലി ചെയ്തിരുന്നു. ജേഷ്ഠൻ എം ജി രാധാകൃഷ്ണൻ പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു. എം ജിയുടെ ചേച്ചി ഡോക്ടർ ഓമനക്കുട്ടി വിമൻസ് കോളേജിൽ സംഗീത പ്രഫസറും ആണ്. “കൂലി “എന്ന ചിത്രത്തിലെ വരികൾ ആലപിച്ചുകൊണ്ടാണ് എംജി ശ്രീകുമാർ മലയാള പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്.

മോഹൻലാലിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് എംജി ശ്രീകുമാർ. ഇവരുടെ കൂട്ടുകെട്ടിൽ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. എം ജി യെ പോലെ തന്നെ സുപരിചിതയാണ് മലയാളികൾക്ക് ഭാര്യ ലേഖ ശ്രീകുമാറിനെ. എം ജി യുടെ പല അഭിമുഖങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് ലേഖ. നീണ്ട 14 വർഷത്തെ ലിവിങ് ടുഗദർ റിലേഷന് ശേഷമാണ് ലേഖയും എംജി ശ്രീകുമാറും 2000 ൽ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. പ്രായം കൂടുംതോറും ചെറുപ്പമായി ഇരിക്കുന്നു എന്നാണ് ലേഖയെ കുറിച്ച് ആരാധകർക്ക് പറയാനുള്ളത് .


നീണ്ട മുടിയും മനോഹരമായ ചർമ്മം ആണ് ലേഖയുടെ സൗന്ദര്യം . ലോക്ക് ഡൗൺ കാലത്ത് ലേഖയും എംജി ശ്രീകുമാറും പാചക വിശേഷങ്ങളുമായി യൂട്യൂബിൽ എത്തിയിരുന്നു. ഇപ്പോളിതാ പാചകത്തിനു പുറമെ മുടിയുടെയും സൗന്ദര്യത്തിന്റെയും രഹസ്യം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് ലേഖ ശ്രീകുമാർ. പ്രേക്ഷകരുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ബ്യൂട്ടി ടിപ്സ് പങ്കുവയ്ക്കുന്നത് ലേഖ പറയുന്നു. ചെറുപ്പം മുതൽ തന്നെ എണ്ണതേച്ച് കുളിച്ചാണ് ശീലം എന്നും അതിനു യാതൊരു മാറ്റം വന്നിട്ടില്ലെന്നും ലേഖ പറയുന്നു .

ക്യാരറ്റ് അരച്ച് കുറുക്കി എണ്ണയിൽ ചേർത്ത് ശരീരത്തിൽ പുരട്ടാറുണ്ട് എന്നും ലേഖ കൂട്ടിച്ചേർത്തു . വീട്ടിൽ തന്നെ ആട്ടിയെടുക്കുന്ന ശുദ്ധമായ എണ്ണയാണ് ഉപയോഗിക്കുന്നത്. അതിനോടൊപ്പം നാൽപാമരയുടെ കട്ടകൾ ,ആരിവേപ്പ് ,മഞ്ഞൾ, എന്നിവ ചേർത്ത് തലേന്ന് തന്നെ തിളപ്പിച്ച വെള്ളത്തിൽ ആണ് ദിവസവും കുളിക്കുക. ചർമ്മ സംരക്ഷണത്തിനായി ലേഖ പാർലറിൽ പോകാറില്ല എന്നതാണ് ഏറ്റവും വലിയ ആകർഷണം. പെഡിക്യൂർ, മാനിക്യൂർ എന്നിവ ചെയ്യാൻ മാത്രമാണ് പാർലറിൽ പോകാറുള്ളത് എന്നും ലേഖ കൂട്ടിച്ചേർത്തു. മികച്ച പ്രതികരണമാണ് ലേഖയുടെ വീഡിയോക്ക് ലഭിക്കുന്നത്. മലയാളത്തിലെ ഏറ്റവും റൊമാന്റിക് ജോഡി എന്നാണ് ഇവരെ ആരാധകർ വിശേഷിപ്പിക്കുന്നത്. ലേഖയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യവിവാഹത്തിൽ ഒരു മകളുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top