Movlog

Health

എത്ര കഠിനമായ ഹാർട്ട് ബ്ലോക്കുകളും എളുപ്പം കണ്ടെത്താം

പെട്ടെന്ന് ഒരു ബ്ലോക്ക് കാരണം ഹൃദയാഘാതം ഉണ്ടാവുമ്പോൾ ആ ബ്ലോക്കിനെ നീക്കുന്ന പ്രക്രിയയാണ് ആൻജിയോപ്ലാസ്റ്റി. ഇത് കൂടാതെ മുൻകൂട്ടി ബ്ലോക്കുകൾ അറിയുന്ന സാഹചര്യത്തിൽ തയ്യാറെടുപ്പുകൾ നടത്തി ബൈപാസ് ചെയ്യുന്നതിന് പകരം ആൻജിയോപ്ലാസ്റ്റി ചെയ്തു വരുന്നു. എന്നാൽ പതിവായി ആന്ജിയോപ്ലാസ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് ആൻജിയോഗ്രാം ആണ്. ഇപ്പോൾ ഇമേജിങ് പോലുള്ള നൂതന സാങ്കേതിക വിദ്യകളും ലഭ്യമാണ്. ആന്ജിയോപ്ലാസ്റ്റിയിൽ ഒരു എക്സ് റേ ആണ് സാധാരണഗതിയിൽ ഉപയോഗിച്ച് വരുന്നത്. ഇതിനേക്കാൾ മികച്ച സാങ്കേതിക വിദ്യകൾ ആണിപ്പോൾ ലഭ്യമാവുന്നത്.

ഇമേജിങ് ഇൻ ആൻജിയോപ്ലാസ്റ്റിയിൽ രണ്ടു സംവിധാനങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഒന്ന് ഇൻട്രാ വസ്ക്യൂലർ അൾട്രാ സൗണ്ട് ആണ്. ഇതിലൂടെ രക്തക്കുഴലിന്റെ വീതി, അതിനകത്തുള്ള ബ്ലോക്കും, അതിന്റെ അളവുമെല്ലാം കൃത്യമായി ലഭിക്കുന്നതാണ്. ഇതിനേക്കാൾ നൂതനമായ സാങ്കേതിക വിദ്യയാണ് ഒപ്റ്റിക്കൽ കോഹാറൻസ്‌ ടോമോഗ്രഫി. ഇൻഫ്രാ റെഡ് ക്യാമറ ഘടിപ്പിച്ച സംവിധാനം ആണിത്. രക്തക്കുഴലിലെ മൂന്നു ലെയറുകളും കൃത്യമായി ഇതിൽ കാണിക്കുന്നു. ബ്ലോക്കിന്റെ തീവ്രതയും ഹൃദയാഘാതത്തിനുള്ള സാധ്യതകളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ പരിശോധനയിലൂടെ സാധിക്കുന്നു.

ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് രക്തക്കുഴലിലെ അകത്തു നിന്നുള്ള ദൃശ്യങ്ങളും പകർത്താൻ സാധിക്കും എന്നതാണ് സവിശേഷത. മാത്രമല്ല വളരെ സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെ അധികകാലം നീണ്ടു നിൽക്കുന്ന വൈദ്യസഹായം ലഭിക്കുവാനും ഇത്തരം സാങ്കേതിക വിദ്യകൾ കൊണ്ട് സാധിക്കുന്നു. ശരാശരി ആൻജിയോപ്ലാസ്റ്റിയേക്കാൾ എത്രയോ മടങ്ങ് ഫലം ആണ് ഈ രണ്ടു സംവിധാനങ്ങളിലൂടെ ലഭിക്കുന്നത്. സ്റ്റണ്ടിന്റെ അളവ് കൃത്യമായി നിർദേശിക്കുക, ചില ബ്ലോക്കുകൾക്ക് ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യമുണ്ടോ, ബ്ലോക്കുകൾ അപകടകാരികളാണോ എന്നുള്ള പല വിവരങ്ങളും ഈ സംവിധാനങ്ങളിലൂടെ ലഭിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top