Movlog

Faith

നിഥിൻ ഒരുപാട് കാത്തിരുന്ന് കൊതിച്ച തന്റെ പൊന്നു മകളെ കാണാതെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്

മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് ലക്ഷ്മിപ്രിയ. നാടകങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരം മിനിസ്ക്രീനിലും ടിവി ഷോകളിലും സജീവമാണ്. 180ഓളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ഒരു മികച്ച നർത്തകി കൂടിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള ലക്ഷ്മിപ്രിയ പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം ശ്രദ്ധേയം ആകാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ വർഷം അന്തരിച്ച നിഥിൻ എന്ന യുവാവിനെ കുറിച്ച് താരം പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മനസ്സിനെ ഒരുപാട് വേദനിപ്പിക്കുകയും പൊട്ടിക്കരയിക്കുകയും ചെയ്ത ഒരു വാർത്തയായിരുന്നു നിഥിന്റെ മരണം. ആ വാർത്ത വന്ന ദിവസം ലക്ഷ്മിപ്രിയ ഒരുപാട് കരഞ്ഞു. ഇന്ന് ഒരു വർഷം പിന്നിടുമ്പോഴും അതുപോലെ കരയുന്നു. നിഥിന്റെ പേരിൽ ഇന്നും രോഗികൾക്ക് കട്ടിൽ, പഠനോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെ വിതരണം ചെയ്തു വരുന്നു . നിഥിൻ ഒരുപാട് കാത്തിരുന്ന് കൊതിച്ച തന്റെ പൊന്നു മകളെ കാണാതെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. അച്ഛന്റെ സ്നേഹവും ലാളനയും ലഭിക്കാത്ത ആ കുഞ്ഞിനെ ഓർത്ത് വിങ്ങി പൊട്ടുകയാണ് ലക്ഷ്മിപ്രിയ. ഒരുപാട് സാമൂഹിക സേവനങ്ങളിൽ സജീവമായിരുന്ന, പ്രവാസികൾക്ക് ഒരു കൈത്താങ്ങ് ആയിരുന്നു നിഥിൻ. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഗർഭിണിയായ ആതിര സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് ഇന്ത്യൻ ഗവൺമെന്റ് ഇടപെട്ട് ഗർഭിണികൾക്കും ശാരീരിക അവശത അനുഭവിക്കുന്നവർക്കും നാട്ടിൽ എത്തുവാനായി വന്ദേഭാരത് മിഷൻ തുടക്കമിട്ടത്.

നിഥിനും ആതിരയ്ക്കും ഷാഫി പറമ്പിൽ എംഎൽഎ ടിക്കറ്റുകൾ സമ്മാനിച്ചു. എന്നാൽ ആ സമ്മാനം നാട്ടിലെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ആയി സമ്മാനിച്ച ശേഷം ആതിരയെ മാത്രം നാട്ടിലേക്കയച്ചു കുഞ്ഞിനെ കാണാൻ ഓടിയെത്തും എന്ന വാക്ക് നൽകുകയായിരുന്നു നിഥിൻ. പിന്നീട് നമ്മൾ കേട്ടത് വിധിയുടെ ക്രൂര വിളയാട്ടം ആയിരുന്നു. നിഥിൻ ബാക്കിവെച്ച് പല ജീവകാരുണ്യ പ്രവർത്തനങ്ങളും ഇന്നും സുമനസ്സുകൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. നിഥിന്റെ മകളെ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ആ മകൾക്ക് ഒരായിരം പിറന്നാൾ ആശംസകളും വളർന്നു മിടുക്കിയായി അച്ഛനെപ്പോലെ ഒരുപാട് നന്മകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും ലക്ഷ്മിപ്രിയ കുറിപ്പിൽ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top