കെ എസ് ആർ ടി സി യുടെ ബസ് മോഷണം പോയതായി പരാതി. ഇങ്ങനൊരു സംഭവം ആദ്യമായിട്ടാണോ എന്ന് സംശയം. മോഷ്ടിച്ച് കൊണ്ടുപോയതായി ആണ് പരാതി. കൊല്ലത്തെ കൊട്ടാരക്കര ഡിപ്പോയിൽ നിന്നുമാണ് ബസ്സ് മോഷണം പോയിരിക്കുന്നത്. വണ്ടി നമ്പർ കെ എൽ 15 7508 വേണാട് ബസ് ആണ് മോഷണം പോയിരിക്കുന്നത്. കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിനു മുന്നിൽ വെച്ചാണ് ബസ്സ് മോഷണം പോയിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.