Movlog

Movie Express

പ്രമുഖ ഹാസ്യ താരം ഖാലിദ് അന്തരിച്ചു ! ശുചിമുറിയിൽ കുഴഞ്ഞു വീണായിരുന്നു മരണം

നടൻ വി പി ഖാലിദ് അന്തരിച്ചു എന്നാണ് അറിയുന്നത്. ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. മറിമായം പരിപാടിയിലൂടെയാണ് ഖലീദ് ശ്രദ്ധേയമായി മാറുന്നത്. ചായാഗ്രാഹകൻ ആയ ഷൈജു ഖാലിദ്, ജംഷി ഖാലിദ് സംവിധായകനായ ഖാലിദ് റഹ്മാൻ എന്നിവരുടെ പിതാവ് കൂടിയാണ് ഇദ്ദേഹം. ആലപ്പി തീയേറ്ററിന്റെ അംഗം കൂടിയായിരുന്നു. അറിയപ്പെടുന്ന ഒരു ഗായകനും കൂടിയായിരുന്നു അദ്ദേഹം. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മറിമായത്തിലെ രസകരമായ വേഷങ്ങളായിരുന്നു അദ്ദേഹം ചെയ്യുന്നത്.

പലപ്പോഴും മറിമായത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടുതലും ശ്രദ്ധ നേടിയിട്ടുള്ളത് മറിമായം എന്ന പരിപാടിയും അതിലെ കഥാപാത്രവും ആയിരുന്നു. അത്രത്തോളം മികച്ച വേഷമായിരുന്നു പരിപാടിയിൽ ലഭിച്ചത് .

രചന നാരായണൻകുട്ടി അടക്കമുള്ള താരങ്ങൾ അഭിനയിക്കുന്ന കാലഘട്ടം മുതൽ തന്നെ മറിമായം പരിപാടിയുടെ അവിഭാജ്യഘടകമായി താരം മാറിയിട്ടുണ്ടായിരുന്നു. താരത്തിന്റെ പ്രകടനങ്ങൾക്ക് ആരാധകരും ഏറെയായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായി വിയോഗം ഇപ്പോൾ എല്ലാ പ്രേക്ഷകരെയും അതോടൊപ്പം സഹതാരങ്ങളെ യും തളർത്തുകയാണ് ചെയ്യുന്നത്.

നാടകരംഗത്ത് തന്റെതായ സാന്നിധ്യം ഉറപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ് ഓരോ പ്രേക്ഷകരും വേദനിക്കുകയാണ്. സ്വാഭാവികമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ വളരെ പക്വതയോടെ കൈകാര്യം ചെയ്യുവാനുള്ള ഒരു കഴിവ് ഉണ്ടായിരുന്നു ഈ കലാകരന്. മറിമായം പരിപാടിയിലെ ഏറ്റവും കൂടുതൽ ആളുകളെ പൊട്ടിച്ചിരിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തന്നെയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top