Movlog

Politics

കർട്ടന് 2 ലക്ഷം.. ഫർണീച്ചറിന് ലക്ഷങ്ങൾ; വിവരാവകാശ രേഖയിൽ പുറത്ത് വരുന്നത് കോടികൾ ചിലവഴിച്ചു മന്ദിരങ്ങൾ മോടിപിടിപ്പിച്ച കണക്കുകൾ

ഖജനാവിൽ പണമില്ല, ജനങ്ങൾ മുണ്ടുമുറുക്കി ജീവിക്കണം എന്ന പ്രസ്താവന ഇറക്കിയ ഇടത് സർക്കാരിനെ വിമർശിക്കാതിരിക്കാൻ യാതൊരു നിർവഹവും ഇല്ല. എന്തെന്നാൽ അത്രയ്ക്ക് ആഡംബര ചിലവുകൾ ആണ് മന്ത്രിമാര് ഉണ്ടാക്കി വെച്ചിട്ടുള്ളത്. പാവപ്പെട്ടവന്റെ കൺകണ്ട ദൈവം ആകേണ്ടവർ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ആഡംബര ചിലവുകൾ ചെയ്യുകയാണ് എന്നാണ് പരക്കെ വിമർശനം. വിവരാവകാശ രേഖകൾ പ്രകാരം മന്ത്രിമാർ തങ്ങൾ ജീവിക്കുന്ന ഓഫീസുകൾ മോടിപിടിക്കാൻ മാത്രം ചിലവഴിച്ചത് കോടികൾ ആണ് എന്ന വസ്തുത എങ്ങനെ മറച്ചു വെക്കാൻ സാധിക്കും.

വാക്കാൽ പറഞ്ഞത് പ്രകാരം മുഖ്യമന്ത്രി പറഞ്ഞിരുന്നത് ഇത്തവണ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കില്ല എന്നതായിരുന്നു. അതിനു കാരണം ഇതിനു മുൻപും അവിടെ മന്ത്രിമാർ തന്നെയാണ് താമസിച്ചത്, അതുകൊണ്ടു അനാവശ്യ ചിലവുകൾ പൂർണ്ണമായും ഒഴിവാക്കും എന്ന തരത്തിൽ ആയിരുന്നു. എന്നാൽ ഈ വാക്ക് പറഞ്ഞ മുഖ്യമന്ത്രി തന്നെ തന്റെ മന്ത്രി മന്ദിരം മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 29 ലക്ഷത്തിലധികം രൂപയാണ്. ഇതിന് എന്ത് ന്യായികരണമാണ് നൽകുക.

ജനങ്ങൾക്ക് വേണ്ടി ഭരിക്കേണ്ടവർ ജനങ്ങളെ പിഴിഞ്ഞ് കിറ്റ് നൽകിയത് കൊണ്ട് ആരും സർക്കാരിനെ വിമര്ശിക്കരുതെന്ന കമന്റുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ മൊത്തം. ആവശ്യങ്ങൾ നടത്തണം പക്ഷെ അനാവശ്യ ധൂർത്ത് എന്നാണ് നമ്മുടെ ഭരണാധികാരികൾ നിർത്തുക. വിശദ വിവരങ്ങൾ കാണുവാൻ വീഡിയോ കാണുക. മുഖ്യൻ തന്റെ ക്ലിഫ് ഹൌസിൽ വെച്ച് മകളുടെ കല്യാണം നടത്തിയപ്പോൾ ചിലവാക്കിയതാകാം ഈ പണം എന്നാണ് ഉയർന്നു വരുന്ന വിമർശനം. ഏതായാലും ജനങ്ങളുടെ നികുതി പണം വെച്ച് ഇതുപോലെ ഒരു ചിലവ് താങ്ങാൻ സാധിക്കുന്നതിലും അധികം തന്നെ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top